‘മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന കാലം അതിക്രമിച്ചു’; കേരളത്തിലെ കോണ്‍ഗ്രസ്, സിപിഐഎം നേതാക്കള്‍ ബിജെപിയില്‍ ചേരണമെന്ന് ബിപ്ലവ് ദേവ്
കേരളത്തിലെ കോണ്‍ഗ്രസ്, സിപിഐഎം നേതാക്കള്‍ ബിജെപിയില്‍ ചേരണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. ത്രിപുരയില്‍ സിപിഐഎം നേതാക്കളും ബിജെപിയില്‍ എത്തിയതോടെയാണ് തങ്ങള്‍ ഭരണം നേടിയതെന്ന് ബിപ്ലവ് കുമാര്‍ പറഞ്ഞു. ആരേയും ശത്രുവായി കാണുന്നില്ല. കോണ്‍ഗ്രസിന് സ്വന്തം പാര്‍ട്ടി രക്ഷിക്കാന്‍ സമയമില്ല. പിന്നെങ്ങനെ കേരളത്തെ രക്ഷിക്കും? കോണ്‍ഗ്രസിന് കുടുംബത്തെ രക്ഷിക്കുന്നതിലും സിപിഐഎമ്മിന് കേഡറിനെ സംരക്ഷിക്കുന്നതിലുമാണ് ശ്രദ്ധ. കമ്മ്യൂണിസം ലോകത്ത് തന്നെ ഇല്ലാതാകുകയാണെന്നും ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സംസ്ഥാനത്ത് എത്തിയ ബിപ്ലവ് ആരോപിച്ചു. മതത്തിന്റെ പേരില്‍ ജനങ്ങളെ […]

കേരളത്തിലെ കോണ്‍ഗ്രസ്, സിപിഐഎം നേതാക്കള്‍ ബിജെപിയില്‍ ചേരണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. ത്രിപുരയില്‍ സിപിഐഎം നേതാക്കളും ബിജെപിയില്‍ എത്തിയതോടെയാണ് തങ്ങള്‍ ഭരണം നേടിയതെന്ന് ബിപ്ലവ് കുമാര്‍ പറഞ്ഞു. ആരേയും ശത്രുവായി കാണുന്നില്ല. കോണ്‍ഗ്രസിന് സ്വന്തം പാര്‍ട്ടി രക്ഷിക്കാന്‍ സമയമില്ല. പിന്നെങ്ങനെ കേരളത്തെ രക്ഷിക്കും? കോണ്‍ഗ്രസിന് കുടുംബത്തെ രക്ഷിക്കുന്നതിലും സിപിഐഎമ്മിന് കേഡറിനെ സംരക്ഷിക്കുന്നതിലുമാണ് ശ്രദ്ധ. കമ്മ്യൂണിസം ലോകത്ത് തന്നെ ഇല്ലാതാകുകയാണെന്നും ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സംസ്ഥാനത്ത് എത്തിയ ബിപ്ലവ് ആരോപിച്ചു.
മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന കാലം അതിക്രമിച്ചു. തെരഞ്ഞെടുപ്പില്‍ ജാതിയും മതവും ചര്‍ച്ചയാക്കുന്നത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുമാണ്. ബിജെപിക്ക് വിഷയം വികസനം മാത്രമാണ്.
ബിപ്ലവ് കുമാര്‍ ദേവ്
കാള്‍ മാര്‍ക്സിന്റെ കമ്മ്യൂണിസമല്ല കേരളത്തിലെ കമ്മ്യൂണിസം. കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും തമ്മില്‍ എല്ലായിടത്തും അവിശുദ്ധ കൂട്ടുകെട്ടാണ്. പൂജ്യത്തില്‍ നിന്ന് സര്‍ക്കാരുണ്ടാക്കാന്‍ എന്‍ഡിഎയ്ക്ക് മാത്രമേ സാധിക്കൂ. ത്രിപുരയില്‍ 25 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തെ വേരോടെ പിഴുതെറിയാന്‍ സാധിച്ചെങ്കില്‍ കേരളത്തിലും അത് സാധിക്കും. ജനങ്ങള്‍ മോഡിയുടെ കൈ പിടിക്കുക. ഇരട്ട എഞ്ചിനുള്ള ട്രെയിനാണ് മോഡി. ഇടത് വിരുദ്ധ വികാരം കേരളത്തില്‍ മാത്രമല്ല. ലോകത്തെല്ലായിടത്തും ശക്തമാണ്. ബിജെപി വന്നാല്‍ മുസ്ലീങ്ങളെ ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് പറഞ്ഞു. ഞാന്‍ മുഖ്യമന്ത്രിയായിട്ട് മൂന്ന് വര്‍ഷമായി. ഒരു മുസ്ലീം സഹോദരനും ഒരു പ്രശ്നവും നേരിടേണ്ടി വന്നിട്ടില്ലെന്നും ബിപ്ലവ് അവകാശപ്പെട്ടു.
സിപിഐഎം ഉടമസ്ഥതയിലുള്ള കൈരളി ന്യൂസ് ചാനല്‍ മാധ്യമപ്രവര്‍ത്തകനെ വാര്‍ത്താ സമ്മേളനത്തിനിടെ ത്രിപുര മുഖ്യമന്ത്രി പരിചയപ്പെട്ടു. തനിക്കെതിരെ നിരന്തരം എഴുതിയിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇന്ന് എന്റെ സുഹൃത്തുക്കളും മോദിയുടെ വികസനത്തെക്കുറിച്ച് മാത്രം എഴുതുന്നവരുമാണെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു.