Top

‘ഭരണത്തുടര്‍ച്ചയ്ക്ക് സിപിഐഎം വിലയിട്ടത് കേരളത്തെ തന്നെ’; ഉറപ്പ് വരുത്തുന്നത് ആര്‍എസ്എസിന്റെ അധികാര ആരോഹണമെന്ന് ജമാ അത്തെ ഇസ്ലാമി

സിപിഐഎമ്മിനെ ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷത പഠിപ്പിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷി വിമര്‍ശനവുമായി ജമാ അത്തെ ഇസ്ലാമി. ആര്‍എഎസ്എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന്റെ പ്രതികരണം ചൂണ്ടിക്കാട്ടി സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ജമാ അത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാന്‍ രംഗത്തെത്തി. സംഘ്-സിപിഐഎം ബാന്ധവം ഭരണത്തുടര്‍ച്ചയിലേക്കല്ല, സംഘ് പാളയത്തിലേക്കാണ് കേരളത്തെ നയിക്കുക. സംഘ് പരിവാറുമായുളള അവിഹിത വേഴ്ചയിലും രഹസ്യ ഇടപാടുകളിലും കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളാരുംതന്നെ ഒട്ടും പിന്നിലല്ല. ഇരു മുന്നണികളും ഇതില്‍ നടത്തുന്ന […]

19 March 2021 6:11 AM GMT

‘ഭരണത്തുടര്‍ച്ചയ്ക്ക് സിപിഐഎം വിലയിട്ടത് കേരളത്തെ തന്നെ’; ഉറപ്പ് വരുത്തുന്നത് ആര്‍എസ്എസിന്റെ അധികാര ആരോഹണമെന്ന് ജമാ അത്തെ ഇസ്ലാമി
X

സിപിഐഎമ്മിനെ ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷത പഠിപ്പിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷി വിമര്‍ശനവുമായി ജമാ അത്തെ ഇസ്ലാമി. ആര്‍എഎസ്എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന്റെ പ്രതികരണം ചൂണ്ടിക്കാട്ടി സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ജമാ അത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാന്‍ രംഗത്തെത്തി. സംഘ്-സിപിഐഎം ബാന്ധവം ഭരണത്തുടര്‍ച്ചയിലേക്കല്ല, സംഘ് പാളയത്തിലേക്കാണ് കേരളത്തെ നയിക്കുക. സംഘ് പരിവാറുമായുളള അവിഹിത വേഴ്ചയിലും രഹസ്യ ഇടപാടുകളിലും കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളാരുംതന്നെ ഒട്ടും പിന്നിലല്ല. ഇരു മുന്നണികളും ഇതില്‍ നടത്തുന്ന ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്ന് അത് വളരെ വ്യക്തമാണ്. സിപിഐഎം സംഘ്പരിവാര്‍ രഹസ്യബാന്ധവത്തെക്കുറിച്ച് ഇപ്പോള്‍ പുറത്ത് വരുന്ന ആധികാരിക വിവരങ്ങള്‍ കേവല അധികാര രാഷ്ട്രീയത്തിനപ്പുറം കേരളത്തിന്റെ സൗഹൃദാന്തരീക്ഷത്തെ വരെ അപകടത്തിലേക്ക് നയിക്കുന്നതാണെന്നും മുജീബ് റഹ്മാന്‍ പ്രതികരിച്ചു.

എന്ത് വില കൊടുത്തും അധികാരത്തുടര്‍ച്ച നിലനിര്‍ത്താന്‍ തീരുമാനിച്ച സിപിഐഎം അതിന് വിലയിട്ടത് ‘കേരളത്തെ’ തന്നെയാണ്. ഇടപാട് നടത്തിയതാവട്ടെ സംഘ് പരിവാറിനോടും. ഇത് സിപിഐഎമ്മിന്റെ ഭരണത്തുടര്‍ച്ചല്ല, ആര്‍എസ്എസ്സിന്റെ അധികാരാരോഹണമാണ് ഉറപ്പ് വരുത്തുന്നത്.

പി മുജീബ് റഹ്മാന്‍

റാന്നി, ചെങ്ങന്നൂര്‍, ആറന്‍മുള മണ്ഡലങ്ങളില്‍ ധാരണയുണ്ടെന്ന് വെളിപ്പെടുത്തിയത് ആര്‍എസ്എസ്സുകാരനായ ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപര്‍ ആര്‍ ബാലശങ്കറാണ്. തീവ്രഹിന്ദുത്വ വലതുപക്ഷവും ഇടതുപക്ഷവും കൈകോര്‍ത്തിരിക്കുന്നുവെന്നും കോണ്‍ഗ്രസ് മുക്ത കേരളമാണ് അവരുടെ ലക്ഷ്യമെന്നും ആര്‍.എസ്.എസ് സഹയാത്രികനായ രാഹുല്‍ ഈശ്വറും വെളിപ്പെടുത്തിയിരിക്കുന്നു. ഇത് ശരിവെക്കുന്നതാണ് പി പി മുകുന്ദന്‍, ഒ രാജഗോപാല്‍ ഉള്‍പ്പടെയുള്ള സംഘ്പരിവാര്‍ നേതാക്കളുടെ പ്രസ്താവനകള്‍. അതിന് കേരള സര്‍ക്കാര്‍ നല്‍കിയ ‘ഉറപ്പാണ്’, കഴിഞ്ഞ അഞ്ച് വര്‍ഷം പ്രമാദമായ കൊലക്കേസ് ഉള്‍പ്പടെ ആര്‍എസ്എസ്സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടത് സര്‍ക്കാര്‍ കാണിച്ച ‘കരുതല്‍’.

ഇതിന്റെയെല്ലാം ‘തുടര്‍ച്ചയാണ്’ ആര്‍എസ്എസ്സിനെ വെള്ളപൂശിയ ശ്രീ എമ്മിന് ശ്രീ പിണറായി മതേതര സന്യാസി പട്ടം നല്‍കുകയും തിരുവനന്തപുരം കോര്‍പറേഷനില്‍ നാല് ഏക്കര്‍ ഭൂമി ദാനം നല്‍കി ആദരിക്കുകയും ചെയ്തത്. സിപിഐഎമ്മിനെ ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷത പഠിപ്പിക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ശ്രീ പിണറായി പ്രസ്താവിച്ചിരുന്നു. ക്ഷമിക്കണം സഖാവേ, ശരിയാണ്. അങ്ങിനെ പഠിപ്പിച്ച് നേരെയാക്കാവുന്നതിനപ്പുറത്തേക്ക് കാര്യങ്ങളെത്തിയെന്ന് ഇപ്പോഴാണ് മനസ്സിലായത്. കേരളം ഇടത്തോട്ടോ വലത്തോട്ടോ എന്നതിനേക്കാള്‍ ഇപ്പോള്‍ പ്രധാനം, സംഘ്പരിവാര്‍ പാളയത്തിലേക്കല്ല എന്ന് ഉറപ്പ് വരുത്തലാണെന്നും ജമാ അത്തെ ഇസ്ലാമി നേതാവ് കൂട്ടിച്ചേര്‍ത്തു.

Next Story