Top

സിപിഐഎം മാപ്പ് പറഞ്ഞു; ഡിവൈഎഫ്‌ഐ അഴിപ്പിച്ച അതേസ്ഥലത്ത് പതാക ഉയര്‍ത്തി എസ്‌കെഎസ്എസ്എഫ്

കാസര്‍ഗോഡ് ചാനടുക്കത്ത് എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തുന്നത് ഡിവൈഎഫ്ഐ തടഞ്ഞ സംഭവത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മാപ്പ് പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ ബ്രാഞ്ച് സെക്രട്ടറി മാപ്പ് പറഞ്ഞെന്ന് എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ ആണ് അറിയിച്ചത്. സംഘടനാ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചവരോട് സഹതാപം മാത്രമാണുള്ളത്. അനാവശ്യ വിവാദങ്ങള്‍ക്കും മറ്റുള്ളവര്‍ തയ്യാറാക്കുന്ന അജണ്ടകള്‍ക്കും പിറകെ പോവാനും എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകരെ കിട്ടില്ലെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. സത്താര്‍ പറയുന്നു: എസ്‌കെഎസ്എസ്എഫ് കാംപയിന്റെ ഭാഗമായി ഇന്നലെ ശാഖാ […]

28 Dec 2020 6:25 AM GMT

സിപിഐഎം മാപ്പ് പറഞ്ഞു; ഡിവൈഎഫ്‌ഐ അഴിപ്പിച്ച അതേസ്ഥലത്ത് പതാക ഉയര്‍ത്തി എസ്‌കെഎസ്എസ്എഫ്
X

കാസര്‍ഗോഡ് ചാനടുക്കത്ത് എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തുന്നത് ഡിവൈഎഫ്ഐ തടഞ്ഞ സംഭവത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മാപ്പ് പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ ബ്രാഞ്ച് സെക്രട്ടറി മാപ്പ് പറഞ്ഞെന്ന് എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ ആണ് അറിയിച്ചത്. സംഘടനാ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചവരോട് സഹതാപം മാത്രമാണുള്ളത്. അനാവശ്യ വിവാദങ്ങള്‍ക്കും മറ്റുള്ളവര്‍ തയ്യാറാക്കുന്ന അജണ്ടകള്‍ക്കും പിറകെ പോവാനും എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകരെ കിട്ടില്ലെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

സത്താര്‍ പറയുന്നു: എസ്‌കെഎസ്എസ്എഫ് കാംപയിന്റെ ഭാഗമായി ഇന്നലെ ശാഖാ തലങ്ങളില്‍ നടത്തിയ പതാകദിനാചരണം വിജയകരമായി. കാസര്‍ഗോഡ് ജില്ലയിലെ ചാനടുക്കത്ത് പതാക ഉയര്‍ത്തിയത്, ഭീഷണിപ്പെടുത്തി അഴിപ്പിച്ച വെളിവില്ലാത്ത ചില ഡി വൈ എഫ് ഐ ക്കാരുടെ പ്രവര്‍ത്തനം അവര്‍ക്ക് തന്നെ വിനയായി. ഇന്ന് പോലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി, എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകരോട് ക്ഷമാപണം നടത്തി. യഥാസ്ഥാനത്ത് പതാക ഉയര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തു. സംഘടനാ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചവരോട് സഹതാപം മാത്രം. അനാവശ്യ വിവാദങ്ങള്‍ക്കും മറ്റുള്ളവര്‍ തയ്യാറാക്കുന്ന അജണ്ടകള്‍ക്കും പിറകെ പോവാനും എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകരെ കിട്ടില്ല. വിവേകത്തോടെ വിഷയം കൈകാര്യം ചെയ്ത പ്രവര്‍ത്തകര്‍ക്ക് കുറ്റവാളികളെ കൊണ്ട് മാപ്പ് പറയിപ്പിക്കാനും പതാക ആവേശപൂര്‍വ്വം പുനസ്ഥാപിക്കാനും കഴിഞ്ഞു. പല തലത്തിലും, തരത്തിലും പതാകദിനം വിജയിപ്പിച്ചവര്‍ക്ക് നന്ദി.

എസ് കെ എസ് എസ് എഫ് കാംപയിൻ്റെ ഭാഗമായി ഇന്നലെ ശാഖാ തലങ്ങളിൽ നടത്തിയ പതാകദിനാചരണം വിജയകരമായി. കാസർഗോഡ് ജില്ലയിലെ…

Posted by Sathar panthaloor on Monday, December 28, 2020

അതേസമയം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തുന്നത് തടഞ്ഞ അതേ പ്രദേശത്ത് ഇന്ന് വീണ്ടും എസ്‌കെഎസ്എസ്എഫ് പതാക ഉയര്‍ത്തി. സംഘടനാപ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന ഡിവൈഎഫ്ഐ നടപടികള്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സമസ്ത കാസര്‍കോട് ജില്ലാ ജോയിന്റ് സെക്രട്ടറി അറിയിച്ചു. എസ്‌കെഎസ്എസ്എഫ് പതാക ഉയര്‍ത്തുന്നത് ഡിവൈഎഫ്ഐ തടഞ്ഞ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സമസ്തയും രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്ഐ ജനാധിപത്യവ്യവസ്ഥയെ മാനിക്കാന്‍ തയ്യാറാകണമെന്ന് സമസ്ത പറഞ്ഞു.

ഡിവൈഎഫ്ഐ ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഡിവൈഎഫ്ഐ നേതാക്കളാണ് കഴിഞ്ഞ ദിവസം എസ്‌കെഎസ്എസ്എഫ് പതാക ഉയര്‍ത്തുന്നത് തടഞ്ഞത്.
പതാക ഉയര്‍ത്തുന്നത് തടഞ്ഞ സംഭവത്തില്‍ വിമര്‍ശനവുമായി എംഎസ്എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. മുസ്ലീംലീഗ് സമുദായത്തിന്റെ അട്ടിപ്പേര്‍ ലീഗിനിലെന്ന് പറയുന്ന പിണറായി വിജയന്‍ കേരളത്തിന്റെ അട്ടിപ്പേര്‍ സഖാക്കള്‍ക്ക് ഇല്ലെന്ന് കൂടെ പറയാന്‍ തയ്യാറാകുമോയെന്നും തഹ്ലിയ ചോദിച്ചു. സംസ്ഥാനത്തെ പ്രബല മതസംഘടനക്ക് പോലും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാതിരിക്കാന്‍ ഉത്തര്‍പ്രദേശ് ആയി മാറിയോ നമ്മുടെ നാടെന്നും തഹ്ലിയ ചോദിച്ചിരുന്നു.

Next Story