‘അവര്‍ പാര്‍ട്ടി അംഗങ്ങളല്ല’; പൊന്നാനിയില്‍ പ്രകടനം നടത്തിയവരെ കുറിച്ച് സിപിഐഎം
പൊന്നാനി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി നിയോജക മണ്ഡലത്തില്‍ സിപിഐഎം നേതാവ് ടിഎം സിദ്ധിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയവര്‍ പാര്‍ട്ടി അംഗങ്ങളല്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ്. പ്രകനടത്തെ കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രകടനം തെറ്റിദ്ധാരണ മൂലമാണ്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമ്പോള്‍ തെറ്റിദ്ധാരണ മാറും. പ്രകടനം നടത്തിയത് പാര്‍ട്ടി അംഗങ്ങളല്ല. പ്രകടനത്തെ കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും ഇഎന്‍ മോഹന്‍ദാസ് പറഞ്ഞു. നതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും എന്ന ബാനര്‍ കയ്യിലേന്തിയാണ് പ്രകടനം. […]

പൊന്നാനി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി നിയോജക മണ്ഡലത്തില്‍ സിപിഐഎം നേതാവ് ടിഎം സിദ്ധിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയവര്‍ പാര്‍ട്ടി അംഗങ്ങളല്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ്. പ്രകനടത്തെ കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രകടനം തെറ്റിദ്ധാരണ മൂലമാണ്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമ്പോള്‍ തെറ്റിദ്ധാരണ മാറും. പ്രകടനം നടത്തിയത് പാര്‍ട്ടി അംഗങ്ങളല്ല. പ്രകടനത്തെ കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും ഇഎന്‍ മോഹന്‍ദാസ് പറഞ്ഞു.
നതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും എന്ന ബാനര്‍ കയ്യിലേന്തിയാണ് പ്രകടനം.
സംസ്ഥാന സമിതി പി നന്ദകുമാറിന്റെ പേരാണ് പൊന്നാനി മണ്ഡലത്തിലേക്ക് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് പകരം സിദ്ധിഖിനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെട്ടാണ് പ്രകടനം. ചമ്രവട്ടം ജംഗ്ഷനില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. ധാരാളം സ്ത്രീകളുടെ പങ്കാളിത്തം പ്രകടനത്തിലുണ്ട്.
പാര്‍ട്ടിക്ക് വേണ്ടി ഏറെ പ്രവര്‍ത്തിച്ച സിദ്ധിഖിനെ പരിഗണിക്കുക തന്നെ വേണം എന്ന് പ്രകടനത്തില്‍ പങ്കെടുക്കുന്നവര്‍ ആവശ്യപ്പെട്ടു. പൊന്നാനി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമാണ് സിദ്ധിഖ്.
നേരത്തെ പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് മണ്ഡലത്തിലുടനീളം പോസ്റ്റര്‍ പ്രചരണം നടന്നിരുന്നു. സിദ്ധിഖിന് വേണ്ടി സോഷ്യല്‍ മീഡിയയിലും പ്രചരണം നടന്നിരുന്നു.