മാവോയിസ്റ്റ് പ്രവര്‍ത്തക ശ്രീമതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി
നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ പ്രവര്‍ത്തക ശ്രീമതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് വയനാട് പൊലീസിന്റെ നടപടി. ഒന്നാം തിയതി വരെയാണ് കോയമ്പത്തൂരില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. കല്‍പ്പറ്റ ഡിവൈഎസ്പി അന്വേഷിക്കുന്ന രണ്ട് കേസുകളിലും മാനന്തവാടി ഡിവൈഎസ്പി അന്വേഷിക്കുന്ന രണ്ട് കേസുകളിലും പ്രതിയാണ് ശ്രീമതിയെന്ന് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി പറഞ്ഞു. 2020 മാര്‍ച്ചിലാണ് അട്ടപ്പാടി ആനക്കട്ടിയിലെ ഒരു വീട്ടില്‍ നിന്നും ശ്രീമതിയെ തമിഴ്നാട് ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കര്‍ണാടക ചിക്കമംഗളുരു […]

നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ പ്രവര്‍ത്തക ശ്രീമതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് വയനാട് പൊലീസിന്റെ നടപടി. ഒന്നാം തിയതി വരെയാണ് കോയമ്പത്തൂരില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. കല്‍പ്പറ്റ ഡിവൈഎസ്പി അന്വേഷിക്കുന്ന രണ്ട് കേസുകളിലും മാനന്തവാടി ഡിവൈഎസ്പി അന്വേഷിക്കുന്ന രണ്ട് കേസുകളിലും പ്രതിയാണ് ശ്രീമതിയെന്ന് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി പറഞ്ഞു.
2020 മാര്‍ച്ചിലാണ് അട്ടപ്പാടി ആനക്കട്ടിയിലെ ഒരു വീട്ടില്‍ നിന്നും ശ്രീമതിയെ തമിഴ്നാട് ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കര്‍ണാടക ചിക്കമംഗളുരു സ്വദേശിനിയാണ് ഇവര്‍. 2019 ഒക്ടോബറില്‍ അട്ടപ്പാടി മഞ്ചക്കണ്ടിയിലുണ്ടായ വെടിവെയ്പില്‍ ശ്രീമതി ഉള്‍പ്പെട്ടിരുന്നെന്നാണ് പൊലീസ് അനുമാനം. ശ്രീമതിയുടെ ഒപ്പമുണ്ടായിരുന്ന നാല് മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് സേന വെടിവെച്ചുകൊന്നിരുന്നു. വെടിവെയ്പില്‍ ശ്രീമതിയും കൊല്ലപ്പെട്ടെന്ന നിഗമനത്തിലായിരുന്നു പൊലീസ്. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിയാത്തതിനേത്തുടര്ന്ന് ശ്രീമതി രക്ഷപ്പെട്ടെന്ന് കണ്ടെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.
പിടിക്കപ്പെടുന്നതിന് മുന്‍പ് വരെ ഏറെക്കാലമായി സിപിഐ മാവോയിസ്റ്റ് കബനി ദളത്തിന് വേണ്ടി അട്ടപ്പാടി കേന്ദ്രീകരിച്ചായിരുന്നു ശ്രീമതിയുടെ പ്രവര്‍ത്തനം. ഇവര്‍ക്ക് ആറ് വയസുള്ള കുട്ടിയുണ്ട്. ശ്രീമതിയുടെ ഒപ്പമുണ്ടായിരുന്ന ദീപക്കിനെ 2019 നവംബര്‍ ഏഴിന് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു.