Top

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വീഴ്ച്ചയുണ്ടായെന്ന് സിപിഐഎം അവലോകന റിപ്പോർട്ട്

തിരുവനന്തപുരം: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വീഴ്ച്ചയെന്ന് സിപിഐഎം അവലോകന റിപ്പോർട്ട്. സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. അതേസമയം റിപ്പോർട്ടിൽ ജി സുധാകരൻ്റെ പേര് പരാമർശിച്ചിട്ടില്ല. നേരത്തെ സുധാകരനെതിരെ ജില്ലാ കമ്മറ്റിയിൽ അതിരൂക്ഷ വിമർശനം ഉയർന്നിരുന്നു. പാർട്ടിയിൽ വോട്ടുചോർച്ചയുണ്ടായതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കൽപ്പറ്റ, പാല എന്നിവടങ്ങളിലെ തോൽവി ഗൗരവകരമാണ്, ഘടകകക്ഷി നേതാക്കളുടെ തോൽവിയിലും പരിശോധനയുണ്ടാകും. ചില സുപ്രധാന മണ്ഡലങ്ങളിലെ തോൽവിയും പരിശോധിക്കാൻ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. എൽ.ഡി.എഫ് മൂന്നാമതെത്തിയ മണ്ഡലങ്ങളിലായിരിക്കും പ്രത്യേകമായി പരിശോധന നടത്തുക. […]

7 July 2021 8:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വീഴ്ച്ചയുണ്ടായെന്ന് സിപിഐഎം അവലോകന റിപ്പോർട്ട്
X

തിരുവനന്തപുരം: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വീഴ്ച്ചയെന്ന് സിപിഐഎം അവലോകന റിപ്പോർട്ട്. സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. അതേസമയം റിപ്പോർട്ടിൽ ജി സുധാകരൻ്റെ പേര് പരാമർശിച്ചിട്ടില്ല. നേരത്തെ സുധാകരനെതിരെ ജില്ലാ കമ്മറ്റിയിൽ അതിരൂക്ഷ വിമർശനം ഉയർന്നിരുന്നു.

പാർട്ടിയിൽ വോട്ടുചോർച്ചയുണ്ടായതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കൽപ്പറ്റ, പാല എന്നിവടങ്ങളിലെ തോൽവി ഗൗരവകരമാണ്, ഘടകകക്ഷി നേതാക്കളുടെ തോൽവിയിലും പരിശോധനയുണ്ടാകും. ചില സുപ്രധാന മണ്ഡലങ്ങളിലെ തോൽവിയും പരിശോധിക്കാൻ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. എൽ.ഡി.എഫ് മൂന്നാമതെത്തിയ മണ്ഡലങ്ങളിലായിരിക്കും പ്രത്യേകമായി പരിശോധന നടത്തുക.

പാലക്കാട്, കാസർകോട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലേറ്റ തിരിച്ചടിയെക്കുറിച്ച് അന്വേഷിക്കും. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് അരുവിക്കര, കുണ്ടറ, തൃപ്പൂണിത്തുറ, ഒറ്റപ്പാലം എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച പരാതിയും പരി​ഗണിക്കാൻ നിർ​ദേശമുണ്ട്.

Next Story