Top

ഹരിപ്പാട് സിപിഐ പരിഗണിച്ചിരുന്ന തമ്പി മേട്ടുത്തറ പാര്‍ട്ടി വിട്ടു; എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും; കാനം ഏകാധിപതിയെന്ന് വിമര്‍ശനം

സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റുമായ തമ്പി മേട്ടുത്തറ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. സിപിഐ നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് രാജി. പാര്‍ട്ടിയിലെ ചില നേതാക്കള്‍ കഴിഞ്ഞ കുറേ നാളുകളായി തന്നെ വേട്ടയാടുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം ഇത് സംബന്ധിച്ച പരാതി ചര്‍ച്ച ചെയ്യാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ലെന്നും രാജി കത്തില്‍ പറയുന്നു. സിപിഐ ജില്ലാ കൗണ്‍സില്‍ ഹരിപ്പാട് സീറ്റില്‍ ഉള്‍പ്പെടുത്തിയ മൂന്ന് പേരില്‍ ഒരാളായിരുന്നു തമ്പി മേട്ടുത്തറ. ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി […]

15 March 2021 11:09 PM GMT

ഹരിപ്പാട് സിപിഐ പരിഗണിച്ചിരുന്ന തമ്പി മേട്ടുത്തറ പാര്‍ട്ടി വിട്ടു;  എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും;  കാനം ഏകാധിപതിയെന്ന് വിമര്‍ശനം
X

സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റുമായ തമ്പി മേട്ടുത്തറ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. സിപിഐ നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് രാജി. പാര്‍ട്ടിയിലെ ചില നേതാക്കള്‍ കഴിഞ്ഞ കുറേ നാളുകളായി തന്നെ വേട്ടയാടുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം ഇത് സംബന്ധിച്ച പരാതി ചര്‍ച്ച ചെയ്യാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ലെന്നും രാജി കത്തില്‍ പറയുന്നു.

സിപിഐ ജില്ലാ കൗണ്‍സില്‍ ഹരിപ്പാട് സീറ്റില്‍ ഉള്‍പ്പെടുത്തിയ മൂന്ന് പേരില്‍ ഒരാളായിരുന്നു തമ്പി മേട്ടുത്തറ. ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് സൂചനയുണ്ട്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയം കത്തില്‍ വിമര്‍ശനമുണ്ട്. കാനം ഏകാധിപതിയാണെന്നും സിപിഐ സിപിഐഎമ്മിന്റെ ബി ടീമായി മാറിയെന്നും മാറിയെന്നും കത്തില്‍ വിമര്‍ശിക്കുന്നു.

ഹരിപ്പാട് സീറ്റില്‍ ഉള്‍പ്പെടുത്തിയ മൂന്ന് പേരില്‍ ഒരാളായിരുന്നു തമ്പി മേട്ടുത്തറ. ബിഡിജെഎസ് സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്ന് സൂചനയുണ്ട്. സിപിഐ നേതാവായ അന്തരിച്ച മേട്ടുത്തറ നാരായണന്റെ മകനാണ് തമ്പി മേട്ടുത്തറ.

Next Story

Popular Stories