സിപിഐ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് സിപിഐ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഐ ഹരിപ്പാട് മുനിസിപ്പല്‍ എല്‍സി സെക്രട്ടറി ടി വിനോദാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിനോദിന് കോണ്‍ഗ്രസിന് അംഗത്വം നല്‍കി. ബ്ലോക്ക് പ്രസിഡണ്ട് എംആര്‍ ഹരികുമാര്‍, മണ്ഡലം പ്രസിഡണ്ട് കെകെ രാമകൃഷ്ണന്‍, സുരേന്ദ്രനാഥ്, ആര്‍ രതീഷ്, അംബു വൈദ്യന്‍, വിജയമ്മ പുന്നൂര്‍മഠം, എം മുകേഷ്, സോമന്‍, ജി ഫിലിപ്പ്്, ഷിബു പഞ്ചവടി തുടങ്ങിയവര്‍ പങ്കെടുത്തു.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്തംഗം എസ് ശോഭയെ സിപിഐ പരിഗണിക്കുന്നുണ്ട്.

ചേര്‍ത്തലയില്‍ മന്ത്രി പി തിലോത്തമന് പകരം യുവനേതാവ് ടിടി ജിസ്മോന്റെ പേരായിരുന്നു ആദ്യം കേട്ടിരുന്നത്. സിപിഐ ജില്ലാ അസി സെക്രട്ടറി ജി കൃഷ്ണപ്രസാദിന്റെ പേരും കേട്ടിരുന്നു. എന്നാല്‍ അവസാനം കഴിഞ്ഞ തവണ ഹരിപ്പാട് മത്സരിച്ച പി പ്രസാദിന്റെ പേരാണ് ഇപ്പോള്‍ സജീവ പരിഗണനയിലുള്ളത്.

Latest News