Top

ഐപിഎല്ലിനെയും പിടിച്ച് കൊവിഡ് വ്യാപനം; ഇന്നത്തെ മത്സരം മാറ്റി, രണ്ട് താരങ്ങള്‍ പോസിറ്റീവ്

ഐപിഎല്ലില്‍ കൊവിഡ് ഭീഷണി ശക്തമാകുന്നു. ചെന്നൈ ക്യാംപില്‍ കൊവിഡ് വ്യാപനമുള്ളതായ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇന്ന് നടക്കാനിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം മാറ്റി. കളി മാറ്റൊരു ദിവസം നടത്തും. എന്നാല്‍ മാറ്റിവെച്ച തിയതി പ്രഖ്യാപിച്ചിട്ടില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും വാര്‍ത്തകളുണ്ട്. ബിസിസിഐ ഒദ്യോഗികമായി പ്രതികരിക്കാത്തതിനാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കളി മാറ്റിവെച്ചതെന്ന് വ്യക്തമാണ്. അതേസമയം രണ്ടാമത്തെ പരിശോധന പൂര്‍ത്തിയാക്കിയാല്‍ […]

3 May 2021 7:46 AM GMT

ഐപിഎല്ലിനെയും പിടിച്ച് കൊവിഡ് വ്യാപനം; ഇന്നത്തെ മത്സരം മാറ്റി, രണ്ട് താരങ്ങള്‍ പോസിറ്റീവ്
X

ഐപിഎല്ലില്‍ കൊവിഡ് ഭീഷണി ശക്തമാകുന്നു. ചെന്നൈ ക്യാംപില്‍ കൊവിഡ് വ്യാപനമുള്ളതായ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇന്ന് നടക്കാനിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം മാറ്റി. കളി മാറ്റൊരു ദിവസം നടത്തും. എന്നാല്‍ മാറ്റിവെച്ച തിയതി പ്രഖ്യാപിച്ചിട്ടില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും വാര്‍ത്തകളുണ്ട്.

ബിസിസിഐ ഒദ്യോഗികമായി പ്രതികരിക്കാത്തതിനാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കളി മാറ്റിവെച്ചതെന്ന് വ്യക്തമാണ്. അതേസമയം രണ്ടാമത്തെ പരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമാണ് കൊവിഡ് ബാധ സ്ഥിരീകരിക്കാനാവൂ എന്ന നിലപാടിലാണ് ഐപിഎല്‍ അധികൃതരെന്നാണ് റിപ്പോര്‍ട്ട്. വരുണിന്റെയും സന്ദീപിന്റെയും രണ്ടാമത്തെ പരിശോധനാ ഫലം വൈകുന്നേരം ലഭിക്കുമെന്നാണ് നേരത്തെ കരുതിയത്.

എന്നാല്‍ റിപ്പോര്‍ട്ട് വൈകുമെന്ന് വിവരം ലഭിച്ചതോടെ മത്സരം മാറ്റിവെക്കുകയല്ലാതെ മറ്റു വഴികളില്ലാതായി. ഇരു രണ്ടു താരങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാക്കും. നെഗറ്റീവ് ആണെന്ന് റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ സമ്പര്‍ക്ക പട്ടികയിലുള്ളവരോട് ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയേക്കും.

Next Story

Popular Stories