Top

കൊവിഡ് ബാധിച്ച് മരിച്ച കോണ്‍ഗ്രസ് നേതാവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

കോവിഡ് ബാധിച്ച് മരണപ്പെട്ട കോൺഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം വൈസ് പ്രസിഡന്റ് എം.കെ മുജീബിന്റെ കുടുംബത്തിന് ധനസഹായം കൈമാറി. ഐ എൻ ടി യു സി തൊഴിലാളികൾ കോൺഗ്രസ് നേതാവ് ഷിബിലിയുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്. രാഷ്ട്രീയ കാര്യങ്ങളിലും സജീവമായിരുന്ന മുജീബിനു ഒട്ടേറെ സൗഹൃദ വലയവുമുണ്ടായിരുന്നു. മുജീബിന്റെ മരണത്തോടെ രണ്ടു കുട്ടികൾ ഉൾപ്പെടുന്ന കുടുംബം അനാഥമായിരുന്നു. ഐഎൻടിയുസി കുന്നം യൂണിറ്റും, കോൺഗ്രസ്‌ 89 നമ്പർ ബൂത്ത്‌ കമ്മിറ്റിയുടെയും നേതൃത്വത്തിൽ കുന്നം – പട്ടയംകവല പ്രദേശത്ത് നിന്ന് സമാഹരിച്ച […]

7 May 2021 9:58 AM GMT

കൊവിഡ് ബാധിച്ച് മരിച്ച കോണ്‍ഗ്രസ് നേതാവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി
X

കോവിഡ് ബാധിച്ച് മരണപ്പെട്ട കോൺഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം വൈസ് പ്രസിഡന്റ് എം.കെ മുജീബിന്റെ കുടുംബത്തിന് ധനസഹായം കൈമാറി. ഐ എൻ ടി യു സി തൊഴിലാളികൾ കോൺഗ്രസ് നേതാവ് ഷിബിലിയുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്. രാഷ്ട്രീയ കാര്യങ്ങളിലും സജീവമായിരുന്ന മുജീബിനു ഒട്ടേറെ സൗഹൃദ വലയവുമുണ്ടായിരുന്നു. മുജീബിന്റെ മരണത്തോടെ രണ്ടു കുട്ടികൾ ഉൾപ്പെടുന്ന കുടുംബം അനാഥമായിരുന്നു.

ഐഎൻടിയുസി കുന്നം യൂണിറ്റും, കോൺഗ്രസ്‌ 89 നമ്പർ ബൂത്ത്‌ കമ്മിറ്റിയുടെയും നേതൃത്വത്തിൽ കുന്നം – പട്ടയംകവല പ്രദേശത്ത് നിന്ന് സമാഹരിച്ച രണ്ടു ലക്ഷം രൂപയും, എട്ടു ഗ്രാം സ്വർണ്ണവും കുടുംബത്തിന് കൈമാറി. എട്ടു ഗ്രാം സ്വർണ്ണം ഒരാൾ സംഭാവന ചെയ്തതാണ്. ഡി .സി സി സെക്രട്ടറിയും, ഐ എൻ ടി യു സി കുന്നം യൂണിറ്റ് രക്ഷാധികാരിയുമായ ഷിബിലി സാഹിബ്‌ സഹായം കൈമാറി. ബൂത്ത്‌ പ്രസിഡന്റ്‌ ഷാനു ഷുക്കൂർ, സെക്രട്ടറിമാരായ സുലൈമാൻ ഒറ്റത്തോട്ടത്തിൽ, കെബി ഷെരീഫ്, അഷ്‌റഫ്‌ ഓലിക്കൽ, ഐ എൻ ടി യു സി ലീഡർഷുക്കൂർ ഇസ്മായിൽ, യൂത്ത് കോൺഗ്രസ്‌ ഈസ്റ്റ്‌ മണ്ഡലം പ്രസിഡന്റ്‌ എം.കെ .സിയാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Next Story