മരണ വീട്ടില്‍ ആള്‍ക്കൂട്ടം: സംസ്കാര ചടങ്ങില്‍ പങ്കെടുത്ത 40 പേര്‍ക്ക് കൊവിഡ്; പൊലീസ് കേസെടുത്തു
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൃതദേഹം സംസ്കരിച്ചതിന് പിന്നാലെ 40 ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം ചെങ്ങമനാട് പഞ്ചായത്തിലെ 18-ാം വാര്‍ഡിലാണ് സംഭവം. സംസ്കാര ചടങ്ങില്‍ പങ്കെടുത്ത വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും അടക്കമുള്ളവര്‍ക്കാണ് രോഗ ബാധയുണ്ടായത്. സംഭവത്തില്‍ വീട്ടുടമയുടെ പേരില്‍ ചെങ്ങമനാട് പൊലീസ് കേസെടുത്തു. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ചായിരുന്നു സംസ്കാര ചടങ്ങ് സംഘടിപ്പിക്കുകയും ആളുകള്‍ കൂടുകയും ചെയ്തത്. ഇതേതുടര്‍ന്നാണ് നടപടി. അര്‍ബുദരോഗ ചികിത്സയിലായിരുന്ന വീട്ടിലെ വയോധികന് കോവിഡ് ബാധിച്ചിരുന്നുവെങ്കിലും നെഗറ്റീവായ ശേഷം ആശുപത്രിയില്‍ നിന്ന് വീട്ടില്‍ എത്തിച്ചു. […]
6 July 2021 11:36 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൃതദേഹം സംസ്കരിച്ചതിന് പിന്നാലെ 40 ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം ചെങ്ങമനാട് പഞ്ചായത്തിലെ 18-ാം വാര്‍ഡിലാണ് സംഭവം. സംസ്കാര ചടങ്ങില്‍ പങ്കെടുത്ത വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും അടക്കമുള്ളവര്‍ക്കാണ് രോഗ ബാധയുണ്ടായത്. സംഭവത്തില്‍ വീട്ടുടമയുടെ പേരില്‍ ചെങ്ങമനാട് പൊലീസ് കേസെടുത്തു.
ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ചായിരുന്നു സംസ്കാര ചടങ്ങ് സംഘടിപ്പിക്കുകയും ആളുകള്‍ കൂടുകയും ചെയ്തത്. ഇതേതുടര്‍ന്നാണ് നടപടി. അര്‍ബുദരോഗ ചികിത്സയിലായിരുന്ന വീട്ടിലെ വയോധികന് കോവിഡ് ബാധിച്ചിരുന്നുവെങ്കിലും നെഗറ്റീവായ ശേഷം ആശുപത്രിയില്‍ നിന്ന് വീട്ടില്‍ എത്തിച്ചു. ഈ സമയം വീട്ടില്‍ ഒപ്പം താമസിക്കുന്ന മകന് കോവിഡ് ബാധിച്ചിരുന്നു. അതിനിടെയാണ് വയോധികന് മരണപ്പെട്ടതും സംസ്കാര ചടങ്ങ് സംഘടിപ്പിച്ചതും.
സംസ്കാര ചടങ്ങില്‍ ആളുകളെ കൂട്ടരുതെന്നും പ്രോട്ടോകോള്‍ പൂര്‍ണമായി പാലിക്കണമെന്നും വീട്ടുകാരോട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ അതെല്ലാം അവഗണിച്ചാണ് ആളുകള്‍ കൂടിയത്. ഏതാനും ദിവസങ്ങള്‍ക്കകം ചടങ്ങില്‍ പങ്കെടുത്ത വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമടക്കം കോവിഡ് ബാധിക്കുകയായിരുന്നു. തിങ്കളാഴ്ചയോടെ 18ാം വാര്‍ഡില്‍ 40ഓളം പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. അതോടെ പ്രദേശവാസികള്‍ ഭീതിയിലായിരിക്കുകയാണ്. ആരോഗ്യവകുപ്പിന്റെ പരാതിയത്തെുടര്‍ന്നാണ് വീട്ടുടമയുടെ പേരില്‍ ചെങ്ങമനാട് പൊലീസ് കേസെടുത്തിട്ടുള്ളത്. കേവിഡ് വ്യാപനം വീണ്ടുംരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
- TAGS:
- Covid 19
- Covid Kerala