Top

രോഗവ്യാപനം രൂക്ഷം, മലപ്പുറത്ത് പുതിയ നിയന്ത്രണങ്ങള്‍ക്ക് ഉത്തരവിട്ട് ജില്ലാ കളക്ടര്‍

പാല്‍, പത്രം, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പ്, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് കളക്ടര്‍ അനുമതി നൽകിയിട്ടുണ്ട്.

28 May 2021 2:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രോഗവ്യാപനം രൂക്ഷം, മലപ്പുറത്ത് പുതിയ നിയന്ത്രണങ്ങള്‍ക്ക് ഉത്തരവിട്ട് ജില്ലാ കളക്ടര്‍
X

രോഗവ്യാപനം രൂക്ഷമായി തുടരുന്ന മലപ്പുറം ജില്ലയില്‍ ഞായറാഴ്ച നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ട്രിപ്പിള്‍ ലോക്ക്ഡൗണിന് പുറമെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കില്ല. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മലപ്പുറം ജില്ലയിലാണ്.

പുതുക്കിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. പാല്‍, പത്രം, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പ്, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് കളക്ടര്‍ അനുമതി നൽകിയിട്ടുണ്ട്. പാചക വാതക വിതരണം, ടെലികോം, മഴക്കാല പൂര്‍വ്വ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍, ചരക്കുഗതാഗതം, പാസോട് കൂടിയ അന്തര്‍ ജില്ലായാത്രകള്‍, മരണാനന്തര ചടങ്ങുകള്‍, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍ എന്നിവയ്ക്കും അനുമതിയുണ്ട്.

ഇവ ഒഴികെയുള്ള സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം അനുവദിക്കും.

Next Story