Top

ഓസീസ് താരങ്ങളെ മാലിദ്വീപിലേക്ക് മാറ്റും; 14 ദിവസത്തിന് ശേഷം സിഡ്‌നിയിലേക്കും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ നിര്‍ത്തിവെച്ചതിന് പിന്നാലെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ തയ്യാറെടുത്ത് വിദേശ താരങ്ങള്‍. ഇംഗ്ലണ്ടില്‍ നിന്നെത്തിയ 8 കളിക്കാര്‍ ഇതിനോടകം നാട്ടിലെത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയില്‍ തുടരുന്ന യിന്‍ മോര്‍ഗന്‍, ഡേവിഡ് മലന്‍, ക്രിസ് ജോര്‍ദാന്‍ എന്നിവരും ഉടന്‍ നാട്ടിലെത്തും. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് നേരിടുന്ന ആസ്‌ട്രേലിയയിലേക്ക് ഉടനൊന്നും പ്രവേശിക്കാനാവില്ല. ഓസീസ് താരങ്ങളെ ഇപ്പോള്‍ മാലിദ്വീപിലേക്കോ ശ്രീലങ്കയിലേക്കോ മാറ്റാനാണ് ബിസിസിഐ നീക്കം. 14 ദിവസത്തെ ക്വാറന്റീന്‍ ശേഷം സിഡ്‌നിയിലെത്തിക്കും. മെല്‍ബണിലേക്കും യാത്ര സജ്ജീകരണങ്ങള്‍ ഒരുക്കും. […]

6 May 2021 7:15 AM GMT

ഓസീസ് താരങ്ങളെ മാലിദ്വീപിലേക്ക് മാറ്റും; 14 ദിവസത്തിന് ശേഷം സിഡ്‌നിയിലേക്കും
X

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ നിര്‍ത്തിവെച്ചതിന് പിന്നാലെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ തയ്യാറെടുത്ത് വിദേശ താരങ്ങള്‍. ഇംഗ്ലണ്ടില്‍ നിന്നെത്തിയ 8 കളിക്കാര്‍ ഇതിനോടകം നാട്ടിലെത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയില്‍ തുടരുന്ന യിന്‍ മോര്‍ഗന്‍, ഡേവിഡ് മലന്‍, ക്രിസ് ജോര്‍ദാന്‍ എന്നിവരും ഉടന്‍ നാട്ടിലെത്തും. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് നേരിടുന്ന ആസ്‌ട്രേലിയയിലേക്ക് ഉടനൊന്നും പ്രവേശിക്കാനാവില്ല.

ഓസീസ് താരങ്ങളെ ഇപ്പോള്‍ മാലിദ്വീപിലേക്കോ ശ്രീലങ്കയിലേക്കോ മാറ്റാനാണ് ബിസിസിഐ നീക്കം. 14 ദിവസത്തെ ക്വാറന്റീന്‍ ശേഷം സിഡ്‌നിയിലെത്തിക്കും. മെല്‍ബണിലേക്കും യാത്ര സജ്ജീകരണങ്ങള്‍ ഒരുക്കും. ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്കു 15 വരെ ഓസ്‌ട്രേലിയയില്‍ പ്രവേശന വിലക്കുള്ളത്. ഇത് ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടായേക്കും. അഞ്ച് വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ് വിലക്ക് ലംഘിച്ചെത്തുന്നവരെ കാത്തിരിക്കുന്നത്. എന്നാല്‍ താരങ്ങളെ നാട്ടിലേക്ക് മടക്കി അയക്കാന്‍ ബിസിസിഐ നേരിട്ട് ഇടപെടുമെന്നാണ് വിവരം.

താരങ്ങളും പരിശീലകരും കമന്റേറ്റര്‍മാരും ഉള്‍പ്പെടെ 40 ഓസ്‌ട്രേലിയക്കാര്‍ ഇന്ത്യയില്‍ തുടരുകയാണ്. മാലിദ്വീപില്‍ ഇവര്‍ക്കായി സജ്ജീകരണങ്ങള്‍ ഒരുക്കുകയാണന്ന് ബിസിസിഐ ഉദ്ധരിച്ച റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമായിട്ടില്ല. നേരത്തെ താരങ്ങളെയും കോച്ചിംഗ് സ്റ്റാഫിനെയും സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.

Next Story

Popular Stories