മുറിയിൽ പ്രാർത്ഥിച്ചു, വൃദ്ധനായ കൊവിഡ് രോഗിയെ സിലിണ്ടറിനടിച്ചു കൊന്നു; സംഭവം കാലിഫോർണിയയിൽ

കാലിഫോർണിയ: കൊവിഡ് പരിചരണത്തിലിരിക്കെ ഓക്സിജൻ ടാങ്ക് കൊണ്ടുള്ള അടിയേറ്റ് ദാരുണാന്ത്യം. കാലിഫോർണിയയിലാണ് 82 വയസ്സുകാരനായ കൊവിഡ് രോഗി 37 വയസുള്ള മറ്റൊരു കൊവിഡ് രോഗിയുടെ ഓക്സിജൻ ടാങ്ക് കൊണ്ടുള്ള അക്രമത്തിൽ പരുക്കേറ്റ് മരണപ്പെട്ടത്.

കൊല്ലപ്പെട്ട സ്പാനിഷ് വംശജനും, കൊലപാതകിയായ ജെസ്സെ മാർട്ടിൻസും ആശുപത്രിയിൽ ഒരേ മുറിയിൽ കൊവിഡ് പരിചരണത്തിന്റെ ഭാഗമായി കഴിഞ്ഞു വരവെയാണ് അക്രമത്തിനിരയായ സംഭവം നടക്കുന്നത്. സ്പാനിഷ് വംശജനായ രോഗി മുറിയിൽ പ്രാർത്ഥിക്കുന്നത് കണ്ടതാണ് ജെസ്സെ മാർട്ടിൻസിനെ പ്രകോപിപ്പിച്ചതെന്നും കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.

കൊലപാതകം, വിദ്വേഷ കുറ്റകൃത്യങ്ങളെ വർദ്ധിപ്പിക്കാനുള്ള ശ്രമം, മുതിർന്ന പൗരന്മാരെ അധിക്ഷേപിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് 37കാരനായ ജെസ്സി മാർട്ടിൻസിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Latest News