കോഴിക്കോട് കൗണ്ടിംഗ് സെന്ററുകളിലെ മൂന്നു ഏജന്റുമാര്‍ക്ക് കൊവിഡ്
കോഴിക്കോട് കൗണ്ടിംഗ് സെന്ററുകളിലെ മൂന്നു ഏജന്റുമാര്‍ക്ക് കൊവിഡ് വൈറസ് ബാധ. കോഴിക്കോട് സൗത്തിലെ കൗണ്ടിംഗ് സെന്ററുകളിലെ ഏജന്റുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സെന്ററിലെ പരിശോധന കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. പകരം ചുമതലക്കാരെ നിയോഗിച്ചു. അതേസമയം, കേരളം ആരു ഭരിക്കുമെന്ന ജനവിധി നിമിഷങ്ങള്‍ക്കുള്ളില്‍ അറിയാം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങി. 957 സ്ഥാനാര്‍ത്ഥികള്‍ അണിനിരന്ന തെരഞ്ഞെടുപ്പില്‍ 40,771 ബൂത്തുകളിലായി രേഖപ്പെടുത്തിയ രണ്ട് കോടിയിലധികം വോട്ടുകളാണ് ജനവിധി നിശ്ചയിക്കുന്നത്. 144 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് […]

കോഴിക്കോട് കൗണ്ടിംഗ് സെന്ററുകളിലെ മൂന്നു ഏജന്റുമാര്‍ക്ക് കൊവിഡ് വൈറസ് ബാധ. കോഴിക്കോട് സൗത്തിലെ കൗണ്ടിംഗ് സെന്ററുകളിലെ ഏജന്റുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സെന്ററിലെ പരിശോധന കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. പകരം ചുമതലക്കാരെ നിയോഗിച്ചു.
അതേസമയം, കേരളം ആരു ഭരിക്കുമെന്ന ജനവിധി നിമിഷങ്ങള്‍ക്കുള്ളില്‍ അറിയാം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങി. 957 സ്ഥാനാര്‍ത്ഥികള്‍ അണിനിരന്ന തെരഞ്ഞെടുപ്പില്‍ 40,771 ബൂത്തുകളിലായി രേഖപ്പെടുത്തിയ രണ്ട് കോടിയിലധികം വോട്ടുകളാണ് ജനവിധി നിശ്ചയിക്കുന്നത്. 144 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് വോട്ടെണ്ണാനായി സജ്ജീകരിച്ചിരിക്കുന്നത്. 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണും. തപാല്‍ ബാലറ്റ് എണ്ണാന്‍ ഓരോ മേശയിലും എആര്‍ഒയെ നിയോഗിച്ചിട്ടുണ്ട്. ഒരു മേശയില്‍ 500 വോട്ടുകള്‍ എണ്ണും. അസാധുവായ ബാലറ്റ് തള്ളും.