Top

‘ലോകത്തെ തൂത്തുവാരിപ്പടരും’; കെന്റ് കൊവിഡ് വൈറസ് സ്‌ട്രെയ്ന്‍ സീക്വന്‍സ് ചെയ്യാന്‍ പത്ത് വര്‍ഷമെടുക്കുമെന്ന് ഗവേഷക

ഈ വൈറസിന്റെ സംക്രമണരീതി ഇപ്പോഴും അജ്ഞമാണെന്നും ഇത് വളരെ കുഴക്കുന്നുവെന്നും പ്രൊഫസർ ഷാരോൺ സൂചിപ്പിക്കുന്നു.

11 Feb 2021 7:30 AM GMT

‘ലോകത്തെ തൂത്തുവാരിപ്പടരും’; കെന്റ് കൊവിഡ് വൈറസ് സ്‌ട്രെയ്ന്‍ സീക്വന്‍സ് ചെയ്യാന്‍ പത്ത് വര്‍ഷമെടുക്കുമെന്ന് ഗവേഷക
X

കെന്റിൽ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം ലോകത്തിന് ഭീഷണിയായി തീർന്നേക്കുമെന്ന് യുകെ. യുകെയുടെ ജനറ്റിക് സർവേലൻസ് പദ്ധതി മേധാവിയായ പ്രൊഫസർ ഷാരോൺ പീക്കോക്കാണ് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത് .

‘വൈറസിന്റെ പുതിയ വകഭേദം രാജ്യത്തെ മൊത്തത്തിൽ ബാധിച്ചിരിക്കുന്നു, ഇത് എല്ലാ അർത്ഥത്തിലും ലോകത്തെ തകർക്കാൻ പോകുന്നു. ഈ വൈറസിന്റെ അടുത്ത വകഭേദങ്ങളെ അല്ലെങ്കിൽ സീക്വൻസിങ്ങിനെ കണ്ടെത്താൻ എനിക്ക് കുറഞ്ഞത് 10 വർഷമെങ്കിലും ആവശ്യമാണ്‌’, അവർ പറയുന്നു.

ഒരു വ്യക്തിയിൽ പ്രവേശിച്ചതിന് ശേഷം വൈറസുകൾ സ്വന്തം പകർപ്പുകൾ നിർമ്മിക്കുകയും അങ്ങനെ അവ രൂപാന്തരപ്പെടുകയും ചെയ്യും. ഇതാണ് സീക്വൻസിങ്. ഇത്തരത്തിൽ രൂപം കൊള്ളുന്ന മിക്ക പകർപ്പുകളെയും പൊതുവിൽ ഭയക്കേണ്ടതില്ല. എന്നാൽ ചില പകർപ്പുകൾക്ക് ഒരു വൈറസിനെ കൂടുതൽ മാരകമാക്കാനും പ്രതിരോധ രീതികളെ പ്രതിരോധിക്കാനും സാധിക്കും. അതാണ് ഈ രംഗത്തെ വിദഗ്‌ധരുടെ ഭയവും.

2020 സെപ്റ്റംബറിലാണ് ഇംഗ്ളണ്ടിന്റെ തെക്ക് കിഴക്കൻ മേഖലകളിൽ കെന്റ് വകഭേദത്തെ ആദ്യമായി കണ്ടെത്തുന്നത്. തുടർന്നുണ്ടായ അനിയന്ത്രിതമായ രോഗബാധ മൂലമാണ് യുകെയിൽ രണ്ടാംവട്ടവും ലോക് ഡൌൺ പ്രഖ്യാപിക്കേണ്ടി വന്നത്. ഈ വൈറസിന്റെ സംക്രമണരീതി ഇപ്പോഴും അജ്ഞമാണെന്നും ഇത് വളരെ കുഴക്കുന്നുവെന്നും പ്രൊഫസർ ഷാരോൺ സൂചിപ്പിക്കുന്നു. ഇതുവരെ 50ലധികം രാജ്യങ്ങളിൽ കെന്റ് വകഭേദത്തെ കണ്ടെത്താനായിട്ടുണ്ട്.

‘രോഗാണുക്കളുടെ വകഭേദങ്ങൾ സാധാരണമെങ്കിലും വളരെ ചെറിയ അളവിൽ കാണപ്പെടുന്ന രോഗാണുക്കൾക്കു മാത്രമേ ‘സവിശേഷതകൾ ‘ ഉണ്ടാകാറുള്ളൂ. ആ സവിശേഷതകൾ മൂലം അവക്ക് കൂടുതലായി സംക്രമിക്കാൻ കഴിയും. രോഗപ്രതിരോധ രീതികളോട് പ്രതികരിക്കാനും അങ്ങനെ വാക്സിനേഷനെ ബാധിക്കാനും അല്ലെങ്കിൽ കൂടുതൽ കഠിനമായ രോഗമുണ്ടാക്കാനുമുള്ള കഴിവ് അവക്കുണ്ട് ‘, പ്രൊഫസർ ഷാരോൺ സൂചിപ്പിക്കുന്നു.

നിലവിലെ വാക്സിനുകൾ ആദ്യം കണ്ടെത്തിയ കൊറോണ രോഗാണുവിനെതിരെ ഫലപ്രദമെങ്കിലും പുതിയ വകഭേദത്തെ എത്ര മാത്രം പ്രതിരോധിക്കുമെന്ന് പറയാനാകില്ല. പുതിയ വകഭേദത്തിനെതിരെ പുതിയ വാക്സിൻ കണ്ടു പിടിക്കേണ്ടി വരുമെന്നാണ് വിദഗ്ദർ അറിയിക്കുന്നത്. യുകെ സർക്കാരിന്റെ മുൻ നാഷണൽ ഇൻഫെക്ഷൻ സർവിസ് ഡയറക്ടറായിരുന്നു പ്രൊഫസർ ഷാരോൺ പീക്കോക്ക്.

Next Story