‘പേടിക്കണം’; ഇന്ത്യയിലെ കൊവിഡ് വ്യാപനത്തില്‍ അപകടകരമായ വർധനവ്, ജാഗ്രതാ നിർദേശം
ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ്-19 വ്യാപനം അതിരൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ‘മോശമായ സാഹചര്യത്തില്‍ നിന്ന് അപകരമായ നിലയിലേക്ക്’ കാര്യങ്ങള്‍ മുന്നോട്ടുപോവുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലും ഉണ്ടായതിനെക്കാള്‍ രോഗികള്‍ ഇത്തവണ ഉണ്ടാകുമെന്നാണ് കണക്കുകളും നല്കുന്ന സൂചന. 56211 പുതിയ കേസുകളാണ് രാജ്യത്ത് ഇക്കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്് ചെയ്തിരിക്കുന്നത്. നിലവില്‍ 1.20 കോടിയിലധികം പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് ബാധിച്ചത്. മരണനിരക്ക് 1.62 ലക്ഷത്തിന് മുകളിലാണ്. പോസിറ്റിവിറ്റി നിരക്ക് നിയന്ത്രണാതീതമായി മുന്നേറുന്ന […]

ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ്-19 വ്യാപനം അതിരൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ‘മോശമായ സാഹചര്യത്തില്‍ നിന്ന് അപകരമായ നിലയിലേക്ക്’ കാര്യങ്ങള്‍ മുന്നോട്ടുപോവുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലും ഉണ്ടായതിനെക്കാള്‍ രോഗികള്‍ ഇത്തവണ ഉണ്ടാകുമെന്നാണ് കണക്കുകളും നല്കുന്ന സൂചന.
56211 പുതിയ കേസുകളാണ് രാജ്യത്ത് ഇക്കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്് ചെയ്തിരിക്കുന്നത്. നിലവില്‍ 1.20 കോടിയിലധികം പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് ബാധിച്ചത്. മരണനിരക്ക് 1.62 ലക്ഷത്തിന് മുകളിലാണ്. പോസിറ്റിവിറ്റി നിരക്ക് നിയന്ത്രണാതീതമായി മുന്നേറുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ ജാഗ്രതാ നിര്‍ദേശമുണ്ട്.
മഹാരാഷ്ട്രയില്‍ വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന് റിപ്പോര്‍ട്ടുകളുണ്ട്. പഞ്ചാബില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നിലനില്‍ക്കുമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമാവും മറ്റു തീരുമാനങ്ങളെടുക്കുകയെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ താരതമ്യേന മൂന്നാംഘട്ട വ്യാപനം കുറവാണെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ അപകരമായ സാഹചര്യമുണ്ടായാല്‍ കേരളത്തിന് തിരിച്ചടിയുണ്ടാകും.
ഇന്ത്യയില്‍ വൈറസ് വ്യാപനം വര്‍ധിച്ചാല്‍ അന്താരാഷ്ട്ര തലത്തില്‍ യാത്ര നിരോധനം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വരും. വാക്സിന് എല്ലാവരിലേക്കും എത്രയും പെട്ടന്ന് എത്തിക്കാനാണ് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ശ്രമം. വാക്സിന് സുരക്ഷിതമാണെന്നും വളരെ ദുര്ലബം കേസുകള്‍ മാത്രമാണ് വാക്സിനെടുത്തതിന് ശേഷവും കൊവിഡ് പോസിറ്റീവായിരിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ദ്ധന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഡെല്‍ഹി, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവില്‍ അപകടരമായ രീതിയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തരാഖണ്ഡിലും ഛത്തിസ്ഗണ്ഡിലും പുതിയ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. ഡെല്‍ഹിയില്‍ 992 പുതിയ രോഗികളും 4 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ തയ്യാറെടുപ്പുകള്‍ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ 27,918 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. 139 പേര് മരണപ്പെടുകയും ചെയ്തു. ഇതുവരെ 54,442 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. കര്‍ണാടകയില്‍ 2975 പുതിയ കേസുകള്‍ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 12,541 പേരാണ് കര്‍ണാടകയില്‍ വൈറസ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. തമിഴ്നാട്ടില്‍ 2342 പുതിയ കേസുകളും 16 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം രാജ്യത്തെ 430 ജില്ലകളില്‍ കഴിഞ്ഞ 28 ദിവസങ്ങളായി ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.