Top

കോവിഡ് വ്യാപനം രൂക്ഷം; ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നിന്നു മാറ്റിയേക്കും, പരിഗണനയില്‍ യു.എ.ഇ.

കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ ആശങ്ക പരത്തുന്നത് കണക്കിലെടുത്ത് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ വേദി മാറ്റാന്‍ ഐ.സി.സി. ആലോചിക്കുന്നു. ടൂര്‍ണമെന്റ് ഇന്ത്യയില്‍ നിന്നു മാറ്റി കോവിഡ് പ്രശ്‌നങ്ങള്‍ തീരെക്കുറഞ്ഞ യു.എ.ഇയില്‍ നടത്താനാണ് ഐ.സി.സിയുടെ നീക്കം. കോവിഡിനെത്തുടര്‍ന്ന് നേരത്തെയും ലോകകപ്പിന്റെ വേദി മാറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ ലോകകപ്പ് നടത്താനായിരുന്നു ആദ്യ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ ആദ്യ തരംഗത്തില്‍ ഓസ്‌ട്രേലിയയില്‍ നിരവധി മരണങ്ങളും മറ്റും റിപ്പോര്‍ട്ട് ചെയ്തതോടെ ലോകകപ്പ് ഈ വര്‍ഷം ഇന്ത്യയില്‍ നടത്താനായി മാറ്റിവയ്ക്കുകയായിരുന്നു. ഒക്‌ടോബര്‍ […]

28 April 2021 12:53 AM GMT

കോവിഡ് വ്യാപനം രൂക്ഷം; ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നിന്നു മാറ്റിയേക്കും, പരിഗണനയില്‍ യു.എ.ഇ.
X

കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ ആശങ്ക പരത്തുന്നത് കണക്കിലെടുത്ത് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ വേദി മാറ്റാന്‍ ഐ.സി.സി. ആലോചിക്കുന്നു.

ടൂര്‍ണമെന്റ് ഇന്ത്യയില്‍ നിന്നു മാറ്റി കോവിഡ് പ്രശ്‌നങ്ങള്‍ തീരെക്കുറഞ്ഞ യു.എ.ഇയില്‍ നടത്താനാണ് ഐ.സി.സിയുടെ നീക്കം. കോവിഡിനെത്തുടര്‍ന്ന് നേരത്തെയും ലോകകപ്പിന്റെ വേദി മാറ്റിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ ലോകകപ്പ് നടത്താനായിരുന്നു ആദ്യ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ ആദ്യ തരംഗത്തില്‍ ഓസ്‌ട്രേലിയയില്‍ നിരവധി മരണങ്ങളും മറ്റും റിപ്പോര്‍ട്ട് ചെയ്തതോടെ ലോകകപ്പ് ഈ വര്‍ഷം ഇന്ത്യയില്‍ നടത്താനായി മാറ്റിവയ്ക്കുകയായിരുന്നു.

ഒക്‌ടോബര്‍ 18 മുതല്‍ നവംബര്‍ 13 വരെ ഒമ്പതു വേദികളിലായി ടൂര്‍ണമെന്റ് നടത്താനാണ് പദ്ധതിയിട്ടത്. വേദികളുടെ പട്ടിക ബി.സി.സി.ഐ. കഴിഞ്ഞാഴ്ച ഐ.സി.സിക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെയാണ് ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ചത്.

ബംഗളുരു, ചെന്നൈ, ധര്‍മശാല, കൊല്‍ക്കത്ത, ഹൈദരാബാദ്, ലക്‌നൗ, മുംബൈ, ന്യൂഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലായി മത്സരങ്ങള്‍ നടത്താനാണ് ബി.സി.സി.ഐ. തീരുമാനിച്ചത്.

കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നു മാറ്റിയ ഐ.പി.എല്‍. വിജയകരമായി നടത്തിയതിനെത്തുടര്‍ന്നാണ് യു.എ.ഇ. വേദിയായി പരിഗണിക്കാന്‍ ഐ.സി.സി. ആലോചിക്കുന്നത്.

Next Story

Popular Stories