Top

ഇ പാസിന് വന്‍തിരക്ക്; അപേക്ഷിച്ചത് 85000 പേര്‍; അനുവദിച്ചത് 8000 പേര്‍ക്ക് മാത്രം

ലോക്ക്ഡൗണ്‍ നിലവില്‍ വന്ന സംസ്ഥാനങ്ങളില്‍ അടിയന്തിര യാത്രക്കായുള്ള ഇ പാസിന് വന്‍ തിരക്ക്. ഇതിനോടകം 85000 പേരാണ് പാസിന് അപേക്ഷിച്ചത്. അതില്‍ 8000 പേര്‍ക്ക് പാസ് അനുവദിച്ചു. 25000 അപേക്ഷകള്‍ നിരസിച്ചു. നിലവിലെ മാനദണ്ഡം അനുസരിച്ചാണ് പാസ് അനുവദിക്കുന്നത്. പരിശോധനയില്‍ അനാവശ്യമെന്ന് കണ്ടെത്തുന്ന അപേക്ഷകളാണ് നിരസിക്കുന്നത്. ജില്ലാ പൊലീസ് മേധാവികളുടെ വെബ്‌സൈറ്റിലാണ് പാസിന് അപേക്ഷിക്കേണ്ടത്. എന്നാല്‍ സൈറ്റില്‍ വന്‍ തിരക്കാണ്. അവശ്യവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പാസിനുപകരം തിരിച്ചറിയല്‍ രേഖയുണ്ടായാലും യാത്രാനുമതി ലഭിക്കും. കൂലിപണിക്കാര്‍, ദിവസവേദനക്കാര്‍ എന്നിവര്‍ക്ക് ജോലിക്ക് പോകുന്നതിനാണ് പാസ്. […]

8 May 2021 11:57 PM GMT

ഇ പാസിന് വന്‍തിരക്ക്; അപേക്ഷിച്ചത് 85000 പേര്‍; അനുവദിച്ചത് 8000 പേര്‍ക്ക് മാത്രം
X

ലോക്ക്ഡൗണ്‍ നിലവില്‍ വന്ന സംസ്ഥാനങ്ങളില്‍ അടിയന്തിര യാത്രക്കായുള്ള ഇ പാസിന് വന്‍ തിരക്ക്. ഇതിനോടകം 85000 പേരാണ് പാസിന് അപേക്ഷിച്ചത്. അതില്‍ 8000 പേര്‍ക്ക് പാസ് അനുവദിച്ചു. 25000 അപേക്ഷകള്‍ നിരസിച്ചു. നിലവിലെ മാനദണ്ഡം അനുസരിച്ചാണ് പാസ് അനുവദിക്കുന്നത്. പരിശോധനയില്‍ അനാവശ്യമെന്ന് കണ്ടെത്തുന്ന അപേക്ഷകളാണ് നിരസിക്കുന്നത്.

ജില്ലാ പൊലീസ് മേധാവികളുടെ വെബ്‌സൈറ്റിലാണ് പാസിന് അപേക്ഷിക്കേണ്ടത്. എന്നാല്‍ സൈറ്റില്‍ വന്‍ തിരക്കാണ്. അവശ്യവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പാസിനുപകരം തിരിച്ചറിയല്‍ രേഖയുണ്ടായാലും യാത്രാനുമതി ലഭിക്കും.

കൂലിപണിക്കാര്‍, ദിവസവേദനക്കാര്‍ എന്നിവര്‍ക്ക് ജോലിക്ക് പോകുന്നതിനാണ് പാസ്. അത് തൊഴിലുടമക്കോ തൊഴിലാളിയ്ക്ക് സ്വന്തം നിലയ്‌ക്കോ പാസിനുവേണ്ടി അപേക്ഷിക്കാവുന്നതാണ്.
കൂടാതെ ലോക്ഡൗണ്‍ ഇളവുകള്‍ ലഭിച്ച മറ്റ് തൊഴില്‍ മേഖലയില്‍പ്പെട്ടവര്‍ക്കും പാസിനുവേണ്ടി അപേക്ഷിക്കാം മരണം, ആശുപത്രി, അടുത്ത ബന്ധുവിന്റെ വിവാഹം എന്നീ അടിയന്തിര ആവശ്യമുള്ള പൊതു ജനങ്ങള്‍ക്കും പാസിനൂവേണ്ടി അപേക്ഷിക്കാവുന്നതാണ്.

Next Story