Top

കൊവിഡ് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പൈലറ്റുമാര്‍; മെയില്‍ മരിച്ചത് അഞ്ചുസീനിയര്‍ പൈലറ്റുമാര്‍

പൈലറ്റുമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാക്സിനേഷന്‍ നിര്‍ബന്ധമായി നല്കണമെന്ന ആവശ്യം ഉയരുന്നതിനിടെ എയര്‍ ഇന്ത്യയിലെ അഞ്ചുസീനിയര്‍ പൈലറ്റുമാര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. മെയ് മാസത്തിലാണ് വന്ദേഭാരത് മിഷനില്‍ സേവനം അനുഷ്ഠിച്ച എയര്‍ ഇന്ത്യയുടെ സീനിയര്‍ പൈലറ്റുമാര്‍ കോവിഡിന് കീഴടങ്ങിയത്. പ്രസാദ് കര്‍മ്മാര്‍ക്കര്‍, സന്ദീപ് റാണ, അമിതേഷ് പ്രസാദ്, ജി പി എസ് ഗില്‍, ഹര്‍ഷ് തിവാരി എന്നിവരാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് കമ്പനി അറിയിച്ചു. വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എയര്‍ഇന്ത്യയിലെ പൈലറ്റുമാര്‍ക്ക് കൊവിഡ് ബാധയുണ്ടാകുന്നത് കൂടിവരികയാണ്. […]

3 Jun 2021 9:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പൈലറ്റുമാര്‍; മെയില്‍ മരിച്ചത് അഞ്ചുസീനിയര്‍ പൈലറ്റുമാര്‍
X

പൈലറ്റുമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാക്സിനേഷന്‍ നിര്‍ബന്ധമായി നല്കണമെന്ന ആവശ്യം ഉയരുന്നതിനിടെ എയര്‍ ഇന്ത്യയിലെ അഞ്ചുസീനിയര്‍ പൈലറ്റുമാര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. മെയ് മാസത്തിലാണ് വന്ദേഭാരത് മിഷനില്‍ സേവനം അനുഷ്ഠിച്ച എയര്‍ ഇന്ത്യയുടെ സീനിയര്‍ പൈലറ്റുമാര്‍ കോവിഡിന് കീഴടങ്ങിയത്. പ്രസാദ് കര്‍മ്മാര്‍ക്കര്‍, സന്ദീപ് റാണ, അമിതേഷ് പ്രസാദ്, ജി പി എസ് ഗില്‍, ഹര്‍ഷ് തിവാരി എന്നിവരാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് കമ്പനി അറിയിച്ചു.

വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എയര്‍ഇന്ത്യയിലെ പൈലറ്റുമാര്‍ക്ക് കൊവിഡ് ബാധയുണ്ടാകുന്നത് കൂടിവരികയാണ്. ഇവരില്‍ അധികം പേരും മരണത്തിന് കീഴടങ്ങുകയാണ്. കൂടാതെ ഇവരുടെ കുടുംബാംഗങ്ങളും കൊവിഡ് ഭീഷണിയിലാണ്. പലരുടേയും കൂടുംബാംഗങ്ങളും കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു.

”ഞങ്ങളും ഞങ്ങളുടെ കുടുംബാംഗങ്ങളും മാരക വൈറസ് ബാധിച്ച് മരിച്ചുകൊണ്ടിരിക്കുകയാണ്’. അതുകൊണ്ട് തന്നെ തങ്ങളുടെ സുരക്ഷക്ക് ആവശ്യമായ നടപടികള്‍ കമ്പനി എത്രയും വേഗം കൈക്കൊള്ളണം”, എയര്‍ഇന്ത്യാ ഡയറക്ടര്‍ ക്യാപ്റ്റന്‍ ആര്‍ എസ് സിധുവിന് എഴുതിയ കത്തില്‍ പൈലറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

പൈലറ്റുമാര്‍ക്ക് വാക്സിനേഷന്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് എയര്‍ഇന്ത്യാ ജീവനക്കാര്‍ നേരത്തെ സമരം ചെയ്തിരുന്നു. തുടര്‍ന്ന് മെയ് അവസാനത്തോടെ വാക്സിനേഷന് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ എയര്‍ഇന്ത്യ തീരുമാനിച്ചു.അതിനിടെ അഞ്ച് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തുറക്കുകയും ചെയ്തു.

എന്നാല്‍ വാക്സിന്റെ ദൗര്‍ല്ലഭ്യം കാരണം പല കേന്ദ്രങ്ങളും പിന്നീട് അടച്ചുപൂട്ടേണ്ടി വന്നു. വാക്സിനേറ്റ് ചെയ്യാത്ത പൈലറ്റുകള്‍ ഫ്ളൈറ്റ് പറത്തേണ്ട എന്നൊരു സാഹചര്യം വന്നതോടെയാണ് എയര്‍ഇന്ത്യ ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി വാക്സിനേറ്റ് ചെയ്യാന്‍ അഞ്ച് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തുറന്നത്. 45വയസ്സിനുമേലെയുള്ള തങ്ങളുടെ ജോലിക്കാര്‍ക്ക് വാക്സിനേഷന്‍ നടത്താനാണ് എയര്‍ലൈന്‍ തീരുമാനിച്ചിരുന്നത്.

Next Story

Popular Stories