Top

കോവിഡ് കാലത്ത് കാണാതെ പോകുന്ന ചിലര്‍…

അകല്‍ച്ച പാലിച്ച് മനുഷ്യര്‍ക്ക് പരസ്പരം സ്‌നേഹവും കരുണയും പരിഗണനയും കാണിക്കാമെന്ന് നാം മനസ്സിലാക്കുന്ന കാല ഘട്ടം! നേരിട്ട് കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഈ കെട്ട കാലത്തും ചില ചിത്രങ്ങള്‍ നമ്മെ ചിന്തിപ്പിക്കും. കൊല്ലത്തെ ചില ജന പ്രതിനിധികളാണ് അവരില്‍ ചിലര്‍. പി.പി.ഇ.കിറ്റ് ധരിച്ച് പിഞ്ച് കുഞ്ഞുമായി നില്‍ക്കുന്നത് കൗണ്‍സിലര്‍ എം.സജീവ്. വീട്ടിലെ എല്ലാവര്‍ക്കും പോസിറ്റീവ് സ്ഥിരീകരിച്ചപ്പോള്‍ നെഗറ്റീവായ കുഞ്ഞിനെ നെഞ്ചൊട് ചേര്‍ക്കുന്നത്. കോവിഡ് ബാധിച്ച് മരണപ്പെടുന്നവര്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതും ഇതേ ജനപ്രതിനിധി. ശുചീകരണ പ്രവര്‍ത്തനത്തിനും സജീവും പാര്‍ട്ടി […]

30 May 2021 2:20 AM GMT
ഷമീർ എ

കോവിഡ് കാലത്ത് കാണാതെ പോകുന്ന ചിലര്‍…
X

അകല്‍ച്ച പാലിച്ച് മനുഷ്യര്‍ക്ക് പരസ്പരം സ്‌നേഹവും കരുണയും പരിഗണനയും കാണിക്കാമെന്ന് നാം മനസ്സിലാക്കുന്ന കാല ഘട്ടം! നേരിട്ട് കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഈ കെട്ട കാലത്തും ചില ചിത്രങ്ങള്‍ നമ്മെ ചിന്തിപ്പിക്കും. കൊല്ലത്തെ ചില ജന പ്രതിനിധികളാണ് അവരില്‍ ചിലര്‍. പി.പി.ഇ.കിറ്റ് ധരിച്ച് പിഞ്ച് കുഞ്ഞുമായി നില്‍ക്കുന്നത് കൗണ്‍സിലര്‍ എം.സജീവ്.

വീട്ടിലെ എല്ലാവര്‍ക്കും പോസിറ്റീവ് സ്ഥിരീകരിച്ചപ്പോള്‍ നെഗറ്റീവായ കുഞ്ഞിനെ നെഞ്ചൊട് ചേര്‍ക്കുന്നത്. കോവിഡ് ബാധിച്ച് മരണപ്പെടുന്നവര്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതും ഇതേ ജനപ്രതിനിധി. ശുചീകരണ പ്രവര്‍ത്തനത്തിനും സജീവും പാര്‍ട്ടി പ്രവര്‍ത്തകരും ഒരേ മനസോടെ പ്രവര്‍ത്തന രംഗത്തുണ്ടാകും ഇടത് പക്ഷം ഹൃദയപക്ഷമാണെന്നാണ് സജീവിന് പറയാനുള്ളത്.

കൊല്ലത്തെ മറ്റ് രണ്ട് ജനപ്രതിനിധികളാണ് കുരുവിള ജോസഫും, ഫൈസല്‍ കുളപ്പാടവും യുവാക്കളെ മത്സരിപ്പിക്കണമെന്ന് അലമുറയിട്ട യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് തെറ്റിയില്ല. പുലര്‍ച്ചെ മുതല്‍ കോവിഡ് രോഗികളുടെ ക്ഷേമം അന്വേഷിക്കുന്ന ഈ ചെറുപ്പക്കാര്‍ ഇന്ന് വലിയ മാതൃകയാണ് കാഴ്ച വയ്ക്കുന്നത്.

ആഹാരം മുതല്‍ ശുചീകരണം വരെ ഇവരങ്ങ് ഏറ്റെടുത്തു. രാഷ്ട്രീയത്തിനും ജാതി മത ചിന്താഗതിക്കുമപ്പുറം ഉള്ളതുകൊണ്ട് ജീവിക്കാന്‍ കഴിയുമെന്ന തിരിച്ചറിവ് കോവിഡ് കാട്ടി തന്നു. ഒഴിവാക്കാന്‍ കഴിയുന്ന ആഡംബരങ്ങള്‍ ഒഴിവാക്കാന്‍ നാം ശീലിച്ചു.

ഒതുങ്ങിയ മട്ടില്‍ കാര്യങ്ങള്‍ നടത്തുന്ന പതിവ് പഠിച്ചു. ഇതെല്ലാം മുമ്പ് നമ്മുക്ക് അറിയാമായിരുന്ന കാര്യങ്ങള്‍തന്നെയാണ്. പക്ഷേ, സാഹചര്യങ്ങള്‍ ആവശ്യപ്പെടാതിരുന്നതുകൊണ്ട് അതൊന്നും ഉള്‍ക്കൊള്ളാനോ പ്രായോഗികമാക്കാനോ തയ്യാറാകാതിരുന്നവരുടെ മുന്നില്‍ ഈ യുവത്വങ്ങളാണ് നാളെയുടെ പ്രതീക്ഷകള്‍….

Next Story