മലപ്പുറത്ത് 16 പഞ്ചായത്തില്‍ നിരോധനാജ്ഞ
മലപ്പുറം ജില്ലയിലെ 16 പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നന്നംമുക്ക്, മുതുവല്ലൂര്‍, ചേലേമ്പ്ര, വാഴയൂര്‍, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങല്‍, താനാളൂര്‍, നന്നമ്പ്ര, ഊരകം, വണ്ടൂര്‍, പുല്‍പ്പറ്റ, വെളിയംങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതില്‍ ജനങ്ങള്‍ ആശങ്കയിലാണ്. നിരവധി പേര് ഇത് സംബന്ധിച്ച് കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറത്ത് 2776 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 378 പേര് കൊവിഡ്-19 മുക്തി നേടിയിട്ടുണ്ട്. ഇന്നലെ കൊവിഡ്-19 സ്ഥിരീകരിച്ചതില്‍ 2675 […]

മലപ്പുറം ജില്ലയിലെ 16 പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നന്നംമുക്ക്, മുതുവല്ലൂര്‍, ചേലേമ്പ്ര, വാഴയൂര്‍, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങല്‍, താനാളൂര്‍, നന്നമ്പ്ര, ഊരകം, വണ്ടൂര്‍, പുല്‍പ്പറ്റ, വെളിയംങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതില്‍ ജനങ്ങള്‍ ആശങ്കയിലാണ്. നിരവധി പേര് ഇത് സംബന്ധിച്ച് കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മലപ്പുറത്ത് 2776 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 378 പേര് കൊവിഡ്-19 മുക്തി നേടിയിട്ടുണ്ട്. ഇന്നലെ കൊവിഡ്-19 സ്ഥിരീകരിച്ചതില്‍ 2675 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 60 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വൈറസ് ബാധിതരില്‍ ആറ് പേര് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 35 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതുവരെയായി 642 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണപ്പെട്ടത്.
കേരളത്തില്‍ ഇന്നലെ 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
- TAGS:
- Covid-19
- Malappuram