Top

ഉത്തരാഖണ്ഡില്‍ കൊവിഡ് ബാധിതരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചുവലിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ഉത്തരാഖണ്ഡിലെ ഭഗീരഥി നദീ തീരത്ത് കൊവിഡ് ബാധിതരുടേതെന്ന്് സംശയിക്കുന്ന മൃതദേഹങ്ങള്‍ കടിച്ചുവലിക്കുന്ന തെരുവുനായ്ക്കളുടെ ദൃശ്യങ്ങള്‍ പുറത്ത്. ഭഗീരഥി നദിയുടെ ഉത്തരകാശിയിലെ കേദാര്‍ഘട്ടില്‍ നിന്നുള്ള തികച്ചും ഭീതിദമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. കൊവിഡ് ബാധിതരുടേതാണോ മൃതദേഹങ്ങളെന്ന് സംശയിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. നദീതീരത്ത് സംസ്‌ക്കരിച്ച മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം മഴപെയ്തതോടെ തീരത്ത് അടിയുകയായിരുന്നു. തെരുവുനായ്ക്കള്‍ പകുതി കത്തിയ നിലയിലുള്ള മൃതദേഹങ്ങള്‍ കടിച്ചുവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ അറിയിച്ചു. എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ നടപടിയെടുക്കണെന്ന് ആവശ്യപ്പെട്ടതായി പ്രദേശവാസികള്‍ അറിയിച്ചു. […]

1 Jun 2021 8:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്തരാഖണ്ഡില്‍ കൊവിഡ് ബാധിതരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചുവലിച്ചു; ദൃശ്യങ്ങള്‍ പുറത്ത്
X

ഉത്തരാഖണ്ഡിലെ ഭഗീരഥി നദീ തീരത്ത് കൊവിഡ് ബാധിതരുടേതെന്ന്് സംശയിക്കുന്ന മൃതദേഹങ്ങള്‍ കടിച്ചുവലിക്കുന്ന തെരുവുനായ്ക്കളുടെ ദൃശ്യങ്ങള്‍ പുറത്ത്. ഭഗീരഥി നദിയുടെ ഉത്തരകാശിയിലെ കേദാര്‍ഘട്ടില്‍ നിന്നുള്ള തികച്ചും ഭീതിദമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. കൊവിഡ് ബാധിതരുടേതാണോ മൃതദേഹങ്ങളെന്ന് സംശയിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

നദീതീരത്ത് സംസ്‌ക്കരിച്ച മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം മഴപെയ്തതോടെ തീരത്ത് അടിയുകയായിരുന്നു. തെരുവുനായ്ക്കള്‍ പകുതി കത്തിയ നിലയിലുള്ള മൃതദേഹങ്ങള്‍ കടിച്ചുവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ അറിയിച്ചു. എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ നടപടിയെടുക്കണെന്ന് ആവശ്യപ്പെട്ടതായി പ്രദേശവാസികള്‍ അറിയിച്ചു.

കൊവിഡ് ബാധിതരായവരുടെ മൃതദേഹങ്ങളാണ് ഇതെന്ന് പ്രദേശവാസികള്‍ സംശയം പ്രകടിപ്പിച്ചു. ഇതു പ്രശ്നം കൂടുതല്‍ ഗുരുതരമാക്കുന്നു. ഇക്കാരണം കൊണ്ട്്് തന്നെ കൊവിഡ് പടരാതിരിക്കാന്‍ ഉടന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യം ഉയര്‍ന്നു.

കൊവിഡ് രോഗികളുടെ സംസ്‌ക്കാര ചടങ്ങുകള്‍ കൃത്യമായി നടത്താത്തതാണ് ഇത്തരത്തില്‍ ദൗര്‍ഭാഗ്യകരമായ സംഭവത്തിന് കാരണമായത്. എന്നാല്‍ മൃതദേഹങ്ങള്‍ സംസ്്ക്കരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടതായി മുനിസിപ്പാലിറ്റി പ്രസിഡന്റ് രമേഷ് സേമവാള്‍ അറിയിച്ചു. നേരത്തെ ഗംഗയില്‍ മൃതദേഹങ്ങള്‍ പൊങ്ങിക്കിടന്നത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Next Story