‘കൊവിഡിന്റെ രണ്ടാം തരംഗം ആരോഗ്യ സംവിധാനങ്ങളെ പ്രതിസന്ധിയിലാക്കി’; ഓക്സിജന്‍, വാക്സിന് ക്ഷാമം തെളിവെന്ന് എയിംസ് തലവന്‍
ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളെ പ്രതിസന്ധിയിലാക്കിയെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. വിവിധ സംസ്ഥാനങ്ങളിലായി നേരിട്ട ഓക്സിജന്‍ ക്ഷാമവും വാക്സിന് ക്ഷാമവും ഇതിന്റെ തെളിവാണ്. രോഗവ്യാപനത്തെ എത്രയും വേഗം പിടിച്ച് നിര്‍ത്തേണ്ടതുണ്ടെന്നും ഗുലേറിയ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് രാജ്യം വാക്സിനേഷനിലേക്ക് കടന്നത്. ഈ സമയത്ത് രോഗ വ്യാപനത്തില്‍ വലിയ തോതില്‍ തന്നെ കുറവുണ്ടായിട്ടുണ്ട്. അതോടെ ജനങ്ങള്‍ […]

ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളെ പ്രതിസന്ധിയിലാക്കിയെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. വിവിധ സംസ്ഥാനങ്ങളിലായി നേരിട്ട ഓക്സിജന്‍ ക്ഷാമവും വാക്സിന് ക്ഷാമവും ഇതിന്റെ തെളിവാണ്. രോഗവ്യാപനത്തെ എത്രയും വേഗം പിടിച്ച് നിര്‍ത്തേണ്ടതുണ്ടെന്നും ഗുലേറിയ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് രാജ്യം വാക്സിനേഷനിലേക്ക് കടന്നത്. ഈ സമയത്ത് രോഗ വ്യാപനത്തില്‍ വലിയ തോതില്‍ തന്നെ കുറവുണ്ടായിട്ടുണ്ട്. അതോടെ ജനങ്ങള്‍ കൊവിഡിന്റെ ജാഗ്രതയില്‍ നിന്നും വഴുതിമാറി കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്ത സാഹചര്യമുണ്ടായി. ഇതോടൊപ്പം വൈറസിന് ജനിതക മാറ്റം സംഭവിക്കുകയും പെട്ടെന്നുള്ള വ്യാപനത്തിന് കാരണമാവുകയും ചെയ്തു.
രണ്‍ദീപ് ഗുലേറിയ
ഇപ്പോള്‍ ഉണ്ടായിരിക്കുന്ന രണ്ടാം തരംഗം രാജ്യത്തിന്റെ ആരോഗ്യ പരിപാലനത്തിന് വന്‍ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഗുലേറിയ അഭിപ്രായപ്പെട്ടു. ഇതിനെ പിടിച്ചു നിര്‍ത്തുന്നതിനായി തയ്യാറെടുപ്പുകള്‍ സ്വീകരിക്കേണ്ടതുണ്ട്. കേസുകള്‍ ഉയരുന്നതിനനുസരിച്ച് ആശുപത്രികളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യണം. എത്രയും പെട്ടെന്ന് കൊവിഡ് ബാധിതരുടെ എണ്ണം കുറക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യം തെരഞ്ഞെടുപ്പുകളിലൂടെയും മതപരമായ ചടങ്ങുകളിലൂടെയും കടന്നുപോകുന്ന സമയമാണിത്. രോഗ വ്യാപനം കുറയ്ക്കുന്നതിനായി രാഷ്ട്രീയ റാലികള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ആരുടെയും മത വികാരങ്ങള്‍ക്ക് കോട്ടം തട്ടാതെ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുമാകണം ഈ സമയത്ത് ഇത്തരം ചടങ്ങുകള്‍ നടത്തുവാന്‍.
രണ്‍ദീപ് ഗുലേറിയ
നേരത്തെ കൊവിഡ് ബാധിതനായിരുന്ന ഒരാള്‍ 30 ശതമാനം പേരിലേക്കാണ് രോഗം പകര്‍ത്തിയിരുന്നതെങ്കില്‍ ഇന്ന് അതിന്റെ വ്യാപന തോതില്‍ വര്‍ദ്ധനവുണ്ടായത് ആശങ്കയ്ക്ക് വഴിവെയ്ക്കുന്നുണ്ട്. ജനങ്ങള്‍ ഇപ്പോള്‍ രോഗത്തെ നിസ്സാരമായാണ് കാണുന്നത്. മാര്‍ക്കറ്റുകള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ തിങ്ങി നില്ക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ഇവിടങ്ങളില്‍ രോഗബാധ പെട്ടെന്ന് സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1341 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.
- TAGS:
- AIIMS
- Covid 19
- Covid Protocol