Top

കൊവിഡിനെ നേരിടാന്‍ കൂടുതല്‍ ടെസ്റ്റിംഗും വാക്‌സിനേഷനും ഒപ്പം കടുത്ത നിയന്ത്രണവും; ക്യാംപെയ്‌നുകള്‍ വിശദീകരിച്ച് ചീഫ് സെക്രട്ടറി;പൊതുപരിപാടികള്‍ക്ക് 100 പേര്‍ മാത്രം

കോവിഡ് കേസുകള് വര്ധിച്ചുവരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

15 April 2021 7:40 AM GMT

കൊവിഡിനെ നേരിടാന്‍ കൂടുതല്‍ ടെസ്റ്റിംഗും വാക്‌സിനേഷനും ഒപ്പം കടുത്ത നിയന്ത്രണവും; ക്യാംപെയ്‌നുകള്‍ വിശദീകരിച്ച് ചീഫ് സെക്രട്ടറി;പൊതുപരിപാടികള്‍ക്ക് 100 പേര്‍ മാത്രം
X

കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗനിയന്ത്രിണത്തിനുള്ള കൂടുതല്‍ പദ്ധതികള്‍ വിശദീകരിച്ച് ചീഫ് സെക്രട്ടറി വിപി ജോയ്. പൊതിപരിപാടികള്‍ക്ക് പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരമാവധി 50 മുതല്‍ 100 വരെ എന്ന നിരക്കിലേക്ക് ചുരുക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. നാളെയും മറ്റന്നാളുമായി രണ്ട് ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തും. പൊതുജനങ്ങളുമായി കൂടുതല്‍ ഇടപെടുന്ന ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളവര്‍ക്കാകും മുന്‍ഗണന. 45 വയസില്‍ താഴെയുള്ളവരെ കൂടുതലായി പരിഗണിക്കും. ടെസ്റ്റിംഗ് വ്യാപകമാക്കാനും പരമാവധി പേര്‍ക്ക് കുറച്ചുദിവസത്തിനുള്ളില്‍ത്തന്നെ വാക്‌സിന്‍ എത്തിക്കാനും തീരുമാനമായി. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് ക്യാംപെയ്‌നുമുണ്ടായിരിക്കും. കോവിഡ് കേസുകള് വര്ധിച്ചുവരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാപകമായ പരിശോധന, കർശനമായ നിയന്തണം, ഊർജിതമായ വാക്സിനേഷൻ എന്നീ മൂന്നു തലങ്ങളിലൂടെ കോവിഡ് വ്യാപനം തടയാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് ചീഫ് സെക്രട്ടറി വിശദീകരിച്ചു. വിപുലമായ പരിശോധനയ്ക്കുള്ള സൗകര്യങ്ങള് എല്ലാ ജില്ലകളിലും ഒരുക്കി. ജില്ലകള് തങ്ങള്ക്ക് നിശ്ചയിച്ച ടാര്ഗറ്റ് പൂര്ത്തീകരിക്കണം.

തെരഞ്ഞെടുപ്പ് പ്രക്രിയയില് സജീവമായി പങ്കെടുത്ത എല്ലാവരെയും ടെസ്റ്റ് ചെയ്യും. കോവിഡ് മുന്നണി പ്രവർത്തകർ, കോവിഡ് വ്യാപനം വളരെ വേഗം നടക്കുന്ന സ്ഥലങ്ങളില് ജീവിക്കുന്നവര്, ധാരാളം ആളുകളുമായി സമ്പര്ക്കം പുലര്ത്തുന്ന പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, ഷോപ്പുകള്, ഹോട്ടലുകള്, മാര്ക്കറ്റുകള്, സേവനകേന്ദ്രങ്ങള് എന്നിവിടങ്ങളില് ജോലി ചെയ്യുന്നവര്, ഡെലിവറി എക്‌സിക്യൂട്ടീവുകള് മുതലായ ഹൈറിസ്‌ക് ആളുകളെ കണ്ടെത്തി ടെസ്റ്റ് ചെയ്യും.

ഉയര്ന്ന തോതില് വ്യാപനം നടക്കുന്ന പ്രദശങ്ങളിലും മാര്ക്കറ്റുകളിലും മൊബൈല് ആര്ടിപിസിആര് ടെസ്റ്റിംഗ് യൂണിറ്റുകള് ഉപയോഗപ്പെടുത്തും.

എല്ലാ സര്ക്കാര് വകുപ്പുകളും സഹകരിച്ച് ഏകോപിതമായി കാര്യങ്ങള് നീക്കണമെന്ന് മുഖ്യമന്ത്രി നിര്ദേശിച്ചു. അടുത്ത രണ്ടാഴ്ച ഫലപ്രദമായ നടപടികള് ഇക്കാര്യത്തില് ഉണ്ടാവണം. കണ്ടെന്മെന്റ് സോണുകള് നിര്ണയിക്കുന്നത് കോവിഡ് പരിശോധനയ്ക്ക് തടസ്സമാവുന്ന രീതിയിലാവരുത്. പരീക്ഷാ കാലമായതിനാല് വിദ്യാര്ത്ഥികള്ക്ക് ആവശ്യമായ യാത്രാസൗകര്യം ഏര്പ്പെടുത്തണം. വലിയ തിരക്കുള്ള മാളുകള്, മാര്ക്കറ്റുകള് എന്നിവിടങ്ങളില് അതീവ ശ്രദ്ധ പുലര്ത്തണം. അവിടങ്ങളില് ആളുകള് കൂടുന്നത് നിയന്ത്രിക്കണം. വിവാഹം, ഗൃഹപ്രവേശം ഉള്പ്പെടെയുള്ള പൊതുപരിപാടികള് നടത്തുന്നതിന് നേരത്തെ ഉണ്ടായിരുന്നതുപോലെ മൂന്കൂര് അനുമതി വാങ്ങണം. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം എഴുപത്തിയഞ്ചായും ഔട്ട്ഡോർ പരിപാടികളിൽ നൂറ്റമ്പതായും പരിമിതപ്പെടുത്തി.

എല്ലായിടത്തും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ട്യൂഷന് സെന്ററുകള് രോഗവ്യാപനത്തിനിടയാക്കരുത്. അക്കാര്യം അതത് സ്ഥലത്തെ ആരോഗ്യവകുപ്പും മറ്റും ഉറപ്പാക്കണം. ബോധവൽക്കരണത്തിന് ഉതകുന്ന സന്ദേശങ്ങൾ നൽകാൻ മാധ്യമങ്ങൾ സ്വമേധയാ തയ്യാറാവണം. ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആള്ക്കാര് കൂടാതെ ശ്രദ്ധിക്കണം. ഇക്കാര്യത്തില് മതനേതാക്കള് സഹകരിക്കുന്നുണ്ട്. ജില്ലാ ഭരണാധികാരികള് അതത് പ്രദേശത്തെ മതനേതാക്കളുമായും വ്യാപാരി വ്യവസായികളെയും വിളിച്ച് സംസാരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Next Story