മൂന്നാംഘട്ട പരീക്ഷണങ്ങള്ക്കുശേഷവും കോവാക്സിന് പൂര്‍ണ്ണ അനുമതിയില്ല; തത്കാലം അടിയന്തര ഉപയോഗം മതിയെന്ന് വിദഗ്ദ സമിതി
ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്റെ കോവാക്സിന് നിലവില്‍ പൂര്‍ണ്ണ അനുമതി നല്‍കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര വിദഗ്ദ സമിതി. തത്കാലം അടിയന്ത്ര ഉപയോഗത്തിനുള്ള അനുമതി തുടരമാമെന്നാണ് സമിതിയുടെ തീരുമാനം. ഗര്‍ഭിണികളിലെ കുത്തിവയ്പ്പിനും തത്കാലം അനുമതിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര അംഗീകാരത്തിനുള്ള ഭാരത് ബയോടെക്കിന്റെ അപേക്ഷ ലോകോരോഗ്യ സംഘടന പരിഗണിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ തീരുമാനം. കോവാക്സീന് 77.8 ശതമാനം ഫലപ്രദമാണെന്ന മൂന്നാംഘട്ട പരീക്ഷണ റിപ്പോര്‍ട്ട് ഇന്നലെ ഡിജിസിഐ അംഗീകരിച്ചിരുന്നു. തുടര്‍ന്ന് പൂര്‍ണ്ണ അനുമതിക്കുള്ള അപേക്ഷ ഭാരത് ബയോടെക് നല്‍കുകയും ചെയ്തു. എന്നാല്‍ ഇത് […]
23 Jun 2021 8:41 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്റെ കോവാക്സിന് നിലവില്‍ പൂര്‍ണ്ണ അനുമതി നല്‍കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര വിദഗ്ദ സമിതി. തത്കാലം അടിയന്ത്ര ഉപയോഗത്തിനുള്ള അനുമതി തുടരമാമെന്നാണ് സമിതിയുടെ തീരുമാനം. ഗര്‍ഭിണികളിലെ കുത്തിവയ്പ്പിനും തത്കാലം അനുമതിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര അംഗീകാരത്തിനുള്ള ഭാരത് ബയോടെക്കിന്റെ അപേക്ഷ ലോകോരോഗ്യ സംഘടന പരിഗണിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ തീരുമാനം.
കോവാക്സീന് 77.8 ശതമാനം ഫലപ്രദമാണെന്ന മൂന്നാംഘട്ട പരീക്ഷണ റിപ്പോര്‍ട്ട് ഇന്നലെ ഡിജിസിഐ അംഗീകരിച്ചിരുന്നു. തുടര്‍ന്ന് പൂര്‍ണ്ണ അനുമതിക്കുള്ള അപേക്ഷ ഭാരത് ബയോടെക് നല്‍കുകയും ചെയ്തു. എന്നാല്‍ ഇത് പരിഗണിക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍.
നിലവില്‍ 12-18 വയസ് വരെയുള്ള കുട്ടികളിലും ആറ് മുതല്‍ 12 വയസുവരെയുള്ള കുട്ടികളിലും കോവാക്സീന് പരീക്ഷണവും രണ്ട് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളിലെ പരീക്ഷണത്തിനുള്ള രജിസ്ട്രേഷന് ആരംഭിച്ചിട്ടുണ്ട്. ഇവ സെപ്റ്റംബറോടെ പൂര്‍ത്തിയാക്കി അനുമതി നേടാമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേറിയ അറിയിച്ചു.
രാജ്യത്തെ രോഗ വ്യാപനം കുറയുന്ന സാഹചര്യത്തില്‍ വാക്സീന് എടുത്ത മുതിര്‍ന്ന പൗരന്മാര്ക്കുള്ള നിയന്ത്രണങ്ങളിലും കേന്ദ്രം അയവുവരുത്തിയിട്ടുണ്ട്. രണ്ടു ഡോസ് വാക്സീന് സ്വീകരിച്ച 60 കഴിഞ്ഞവര്‍ക്ക് പുറത്തിറങ്ങാം. ആള്‍ക്കൂട്ടങ്ങളില്‍ പോകുന്നത് കുറയ്ക്കണം. എന്നാല്‍ പതിവ് നടപ്പിനുള്‍പ്പടെ തടസ്സമില്ല. 60 വയസ്സിന് മുകളിലുള്ള 50 ശതമാനം പേര്‍ക്ക് വാക്സീന് ഒരു ഡോസെങ്കിലും നല്കിയ പശ്ചാത്തലത്തിലാണ് ഇളവ്.
Also Read: ഐഷയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി; ‘എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്കി’