കോവാക്‌സിന്‍ നിരക്ക് പ്രഖ്യാപിച്ചു; സ്വകാര്യ ആശുപത്രികള്‍ക്ക് 1,200 രൂപക്കും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 600 രൂപയ്ക്കും നല്‍കുമെന്നും ഭാരത് ബയോടെക്ക്
കൊവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്റെ നിരക്ക് ഭാരത് ബയോടെക്ക് പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസിന് 600 രൂപനിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 1,200 രൂപയ്ക്കുമാണ് വാക്‌സിന്‍ വില്‍ക്കുക എന്നും കമ്പനി അറിയിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന്റെ നിരക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന് 150 രൂപ, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപ, ആശുപത്രികള്‍ക്ക് 600 രൂപ എന്നിങ്ങനെയുള്ള നിരക്കിലാണ് നിലവില്‍ വാക്സിന്‍ ലഭ്യമാകുന്നത്. വാക്സിന്റെ വില വ്യത്യാസം ചൂണ്ടാക്കാട്ടി വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്കുനേരെ രാജ്യത്തെമ്പാടുനിന്നും രൂക്ഷവിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് […]

കൊവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്റെ നിരക്ക് ഭാരത് ബയോടെക്ക് പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസിന് 600 രൂപനിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 1,200 രൂപയ്ക്കുമാണ് വാക്‌സിന്‍ വില്‍ക്കുക എന്നും കമ്പനി അറിയിച്ചു.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന്റെ നിരക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന് 150 രൂപ, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപ, ആശുപത്രികള്‍ക്ക് 600 രൂപ എന്നിങ്ങനെയുള്ള നിരക്കിലാണ് നിലവില്‍ വാക്സിന്‍ ലഭ്യമാകുന്നത്. വാക്സിന്റെ വില വ്യത്യാസം ചൂണ്ടാക്കാട്ടി വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്കുനേരെ രാജ്യത്തെമ്പാടുനിന്നും രൂക്ഷവിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതികരണം. മുന്‍കൂര്‍ പണം നല്‍കിയ രാജ്യങ്ങള്‍ക്കാണ് വാക്സിന്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുന്നതെന്നും മറ്റ് പല ചികിത്സാരീതികളേക്കാളും കുറഞ്ഞ തുക മാത്രമാണ് വാക്സിനായി ചെലവാക്കേണ്ടി വരുന്നതെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”വന്ന അറിയിപ്പ് പ്രകാരം സ്വകാര്യ ആശുപത്രികള്‍ കൊവിഷീല്‍ഡ് വാക്സിന്‍ ഒരു ഡോസിന് 600 രൂപ നല്‍കണമെന്നാണ് തീരുമാനം. ഇതോടെ ലോകത്ത് ഏറ്റവും വലിയ വിലയില്‍ വാക്സിന് നല്‍കുന്ന രാജ്യമായി ഇന്ത്യ മാറുമെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. ഓരേ വാക്സിന് ഇവിടെ മൂന്നു വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രത്തിന് 150 രൂപ, സംസ്ഥാനത്തിന് 400, സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ.”
”18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് വില നിശ്ചയിച്ചത്. 600 രൂപ എന്നത് 8 ഡോളര്‍. രാജ്യന്തര മാര്‍ക്കറ്റില്‍ ഇതുവരെ വാക്സിന് ഈടാക്കിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നാണ് വാര്‍ത്തകള്‍. സംസ്ഥാനങ്ങള്‍ക്ക് സിറം നിശ്ചയിച്ച ഡോസിന് 400 വില പോലും യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ സര്‍ക്കാരുകള്‍ നേരിട്ട് വാങ്ങുന്ന വിലയേക്കാള്‍ കൂടുതലാണ്. ബംഗ്ലാദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഇതിലും കുറഞ്ഞ വിലയാണ് സിറം ഇന്‍സ്റ്റ്യൂട്ടിന് നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.”
”ഈ രാജ്യങ്ങളില്‍ മികതിലും സര്‍ക്കാര്‍ ചിലവ് ഏറ്റെടുത്ത് കൊണ്ട് വാക്സിന്‍ ജനങ്ങള്‍ക്ക് സൗജന്യമായാണ് നല്‍കുന്നത്. ഇവിടെ സിറം ഇന്‍സ്റ്റ്യൂട്ടില്‍ നിന്ന് നേരിട്ട് ബംഗ്ലാദേശ് വാക്സിന്‍ വാങ്ങുന്നു. അത് 4 ഡോളാര്‍ നല്‍കിയിട്ടാണ്. ഏകദേശം 300 രൂപ. ഡോസിന് 150 രൂപ നിരക്കില്‍ തന്നെ ലാഭമുണ്ടാക്കുമെന്നാണ് വാക്സിന്‍ വിതരണം ആരംഭിക്കും മുന്‍പ് സിറം അഭിപ്രായപ്പെട്ടത്. അന്ന് ലാഭമുണ്ടെന്ന് പറഞ്ഞ് ആ നിരക്ക് എന്തുകൊണ്ട് പിന്നെ മാറിയത് എന്തുകൊണ്ടെന്ന് അറിയില്ല. പക്ഷെ നാം സ്വീകരിക്കുന്ന നില വാക്സിന് വില ഈടാക്കുന്നത് ന്യായമല്ല എന്നത് തന്നെയാണ്. പ്രഖ്യാപിച്ചത് ന്യായ വിലയുമല്ല. ഈ വസ്തുതകള്‍ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്ക് ഇന്നും കത്ത് അയച്ചു. സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായും സ്വകാര്യമേഖലയ്ക്ക് താങ്ങാവുന്ന വിലയ്ക്കും വാക്സിന്‍ ലഭ്യമാക്കാന്‍ പ്രധാനമന്ത്രി ഇടപെടണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.’