Top

കോവാക്‌സിന്‍ നിരക്ക് കുറച്ചു; സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 400 രൂപ, സ്വകാര്യ ആശുപത്രികളുടെ നിരക്കില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിനായ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ നിരക്ക് കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 400 രൂപ നിരക്കിലാകും ഇനി വാക്‌സിന്‍ വില്‍ക്കുക. നേരത്തെ 600 രൂപയായിരുന്നതാണ് 400 രൂപയാക്കി കുറച്ചിരിക്കുന്നത്. അതേസമയം സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിച്ചിരുന്ന നിരക്കില്‍ മാറ്റം വരുത്തില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഡോസിന് 1,200 എന്ന നിരക്കിലായിരിക്കും സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ നല്‍കുക. ‘കൊവിഡ് സാഹചര്യത്തില്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയില്‍ ഭാരത് ബയോടെക് വളരെയധികം ആശങ്കാകുലരാണ്. പൊതുജനാരോഗ്യ സംരക്ഷണ […]

29 April 2021 7:44 AM GMT

കോവാക്‌സിന്‍ നിരക്ക് കുറച്ചു; സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 400 രൂപ, സ്വകാര്യ ആശുപത്രികളുടെ നിരക്കില്‍ മാറ്റമില്ല
X

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിനായ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ നിരക്ക് കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 400 രൂപ നിരക്കിലാകും ഇനി വാക്‌സിന്‍ വില്‍ക്കുക. നേരത്തെ 600 രൂപയായിരുന്നതാണ് 400 രൂപയാക്കി കുറച്ചിരിക്കുന്നത്.

അതേസമയം സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിച്ചിരുന്ന നിരക്കില്‍ മാറ്റം വരുത്തില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഡോസിന് 1,200 എന്ന നിരക്കിലായിരിക്കും സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ നല്‍കുക.

‘കൊവിഡ് സാഹചര്യത്തില്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയില്‍ ഭാരത് ബയോടെക് വളരെയധികം ആശങ്കാകുലരാണ്. പൊതുജനാരോഗ്യ സംരക്ഷണ സംവിധാനത്തിനെതിരായ കനത്ത വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ തങ്ങള്‍ കോവാക്‌സിന്‍ ഒരു ഡോസിന് 400 രൂപ നിരക്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭ്യമാക്കും.’ കമ്പനിയുടെ ചുമതലയുള്ള കൃഷ്ണ എം എല്ല പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ബുധനാഴ്ച്ച സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്‌സിന്‍ നിരക്കില്‍ സംസ്ഥാനങ്ങള്‍ക്ക് ഇരുപത്തിയഞ്ച് ശതമാനം ഇളവ് വരുത്തുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനെവാലെ അറിയിച്ചിരുന്നു. ഡോസിന്‍ 400 രൂപയായിരുന്നത് 300 രൂപയാക്കുകയും ചെയ്തിരുന്നു. സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായാണ് ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നതെന്നും അദ്ദേഹം പൂനെവാലെയുടെ പ്രതികരണം.

ഇതിനിടെ വാക്‌സിന്റെ വില വ്യത്യാസം ചൂണ്ടിക്കാട്ടി വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്കുനേരെ രാജ്യത്തെമ്പാടുനിന്നും രൂക്ഷവിമര്‍ശനങ്ങളുയര്‍ന്നിരുന്നു. വാക്‌സിന്‍ വില സംബന്ധിച്ച് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കേസുകള്‍ നിലവിലുണ്ടെന്നും വിധി വന്ന ശേഷമായിരിക്കും വാക്‌സിനായി ഓര്‍ഡര്‍ കൊടുക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ വ്യക്തമാക്കിയിരുന്നു 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ കൊടുക്കാവുന്ന വിധത്തില്‍ വാക്‌സിന്‍ നയം ഭേദഗതി ചെയ്യണമെന്ന് കേന്ദ്രത്തോട് ഒരിക്കല്‍ കൂടി ആവശ്യപ്പെടുകയാണ്. കേന്ദ്രത്തിന് നല്‍കുന്ന അതേ വിലയ്ക്ക് സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്ന് ഉറപ്പാക്കണം. വീണ്ടും ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Next Story