Top

‘കൊവാക്‌സിന്‍ ഡെല്‍റ്റാ വകഭേദത്തിനും ഫലപ്രദം; മൂന്നാംഘട്ട പരീക്ഷണം തൃപ്തികരം’, ലോകാരോഗ്യ സംഘടന

കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണ വിവരങ്ങള്‍ തൃപ്തികരമെന്ന് ലോകാരോഗ്യസംഘടന ശാസ്ത്ര മേധാവി സൗമ്യസ്വാമിനാഥന്‍. കൊവാക്‌സിന് ലോകാരോഗ്യസംഘടന ഉടന്‍ അനുമതി നല്കുമെന്ന വാര്‍ത്തയ്ക്കിടെയാണ് കൊവാക്‌സിന്‍ പുതിയ വകഭേദങ്ങള്‍ക്കും ഗുണപ്രദമാണെന്നും മൂന്നാംഘട്ട പരീക്ഷണം പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞത്. ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് സൗമ്യാ സ്വാമിനാഥന്‍ കൊവാക്‌സിനെ പ്രശംസിച്ച് രംഗത്തെത്തിയത്. വാക്‌സിനേഷനിലെ താഴ്ന്ന നിരക്കും ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനവും കൊവിഡ് മഹാമാരി വ്യാപനനിരക്ക് കൂട്ടുകയാണെന്ന് ഡബ്ലു എച്ച് ഒയുടെ ശാസ്ത്രമേധാവി വ്യക്തമാക്കി. വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാത്തതാണ് കൊവിഡ് വ്യാപനത്തിന്റെ പ്രധാനകാരണമായി […]

10 July 2021 12:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കൊവാക്‌സിന്‍ ഡെല്‍റ്റാ വകഭേദത്തിനും ഫലപ്രദം;  മൂന്നാംഘട്ട പരീക്ഷണം തൃപ്തികരം’,  ലോകാരോഗ്യ സംഘടന
X

കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണ വിവരങ്ങള്‍ തൃപ്തികരമെന്ന് ലോകാരോഗ്യസംഘടന ശാസ്ത്ര മേധാവി സൗമ്യസ്വാമിനാഥന്‍. കൊവാക്‌സിന് ലോകാരോഗ്യസംഘടന ഉടന്‍ അനുമതി നല്കുമെന്ന വാര്‍ത്തയ്ക്കിടെയാണ് കൊവാക്‌സിന്‍ പുതിയ വകഭേദങ്ങള്‍ക്കും ഗുണപ്രദമാണെന്നും മൂന്നാംഘട്ട പരീക്ഷണം പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞത്. ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് സൗമ്യാ സ്വാമിനാഥന്‍ കൊവാക്‌സിനെ പ്രശംസിച്ച് രംഗത്തെത്തിയത്.

വാക്‌സിനേഷനിലെ താഴ്ന്ന നിരക്കും ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനവും കൊവിഡ് മഹാമാരി വ്യാപനനിരക്ക് കൂട്ടുകയാണെന്ന് ഡബ്ലു എച്ച് ഒയുടെ ശാസ്ത്രമേധാവി വ്യക്തമാക്കി. വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാത്തതാണ് കൊവിഡ് വ്യാപനത്തിന്റെ പ്രധാനകാരണമായി സൗമ്യ സ്വാമിനാഥന്‍ വിലയിരുത്തുന്നത്. കൂടാതെ ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനം, സാമൂഹ്യഇടപഴകല്‍, ലോക്ക്ഡൗണ്‍ ഇളവുകള്‍, എന്നിവയാണ് കൊവിഡിനെ ഇപ്പോഴും പിടിച്ചുകെട്ടാന്‍ പല രാജ്യങ്ങള്‍ക്കും കഴിയാതെ പോകുന്നതിന്റെ കാരണമായി ഡബ്ലു എച്ച് ഒ വിലയിരുത്തുന്നത്.

ഡെല്‍റ്റ വകഭേദത്തിന്റെ തീവ്രത, വ്യാപനം എന്നീ ഘടകങ്ങള്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. സാദാരണ കൊവിഡ് വ്യാപനത്തില്‍ മൂന്നുപേര്‍ക്ക് രോഗവ്യാപനം ഉണ്ടാവുമ്പോള്‍ ഡെല്‍റ്റാ വകഭേദം ബാധിച്ച രോഗിയില്‍ നിന്ന് എട്ടുപേര്‍ക്കാണ് രോഗം ഉണ്ടാകുക. സാമൂഹ്യമായ ഇടപഴകല്‍ വ്യപനശേഷി വര്‍ദ്ധിച്ച ഡെല്‍റ്റാ വകഭേദത്തിന്റെ കാര്യത്തില്‍ വളരെ പ്രതികൂലമായ അവസ്ഥ സൃഷ്ടിക്കുന്നു. പല രാജ്യങ്ങളും ലോക്ക്ഡൗണ്‍ ഇളവുകളില്‍ മാസ്‌ക്കും സാമൂഹ്യഅകലവും നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും അക്കാര്യങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് ഇത്തരത്തില്‍ കൊവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൊവിഡ് മരണ നിരക്ക് വര്‍ദ്ധിക്കുകയാണെന്ന് സ്വാമിനാഥന്‍ ചൂണ്ടിക്കാണിച്ചു.

Next Story