Top

‘ഇന്ത്യയുടെ കോവാക്‌സിന്‍ വൈറസിന്റെ ഇരട്ട വകഭേദത്തെ നിര്‍വീര്യമാക്കും’; കണ്ടെത്തലുമായി വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ്‌

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് രാജ്യത്ത് വ്യാപിക്കുന്ന കൊറോണ വൈറസിന്റെ ഇരട്ട വകഭേദത്തെ നിര്‍വീര്യമാക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തല്‍. അതിതീവ്ര വ്യാപന ശേഷിയുള്ള ബി. 1 .617 എന്ന വകഭേദത്തെ കോവാക്‌സിന് നേരിടാന്‍ കഴിയുമെന്ന് വൈറ്റ് ഹൗസ് ചീഫ് മെഡിക്കല്‍ അഡൈ്വസറായ ആന്തോണി ഫൗചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഇന്ത്യയില്‍ രോഗം ഭേദമായവരുടെയും വാക്‌സിന്‍ സ്വീകരിച്ചവരുടെയും വിവരങ്ങള്‍ദൈനംദിന അടിസ്ഥാനത്തില്‍ ഞങ്ങള്‍ വിലയിരുത്തി. രാജ്യത്ത് ഉപയോഗിക്കുന്ന കോവാക്‌സിന് കൊവിഡിന്റെ ഇരട്ട വകഭേദത്തെ നിര്‍വീര്യമാക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്’, ആന്തോണി […]

28 April 2021 5:23 AM GMT

‘ഇന്ത്യയുടെ കോവാക്‌സിന്‍ വൈറസിന്റെ ഇരട്ട വകഭേദത്തെ  നിര്‍വീര്യമാക്കും’; കണ്ടെത്തലുമായി വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ്‌
X

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് രാജ്യത്ത് വ്യാപിക്കുന്ന കൊറോണ വൈറസിന്റെ ഇരട്ട വകഭേദത്തെ നിര്‍വീര്യമാക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തല്‍. അതിതീവ്ര വ്യാപന ശേഷിയുള്ള ബി. 1 .617 എന്ന വകഭേദത്തെ കോവാക്‌സിന് നേരിടാന്‍ കഴിയുമെന്ന് വൈറ്റ് ഹൗസ് ചീഫ് മെഡിക്കല്‍ അഡൈ്വസറായ ആന്തോണി ഫൗചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ഇന്ത്യയില്‍ രോഗം ഭേദമായവരുടെയും വാക്‌സിന്‍ സ്വീകരിച്ചവരുടെയും വിവരങ്ങള്‍
ദൈനംദിന അടിസ്ഥാനത്തില്‍ ഞങ്ങള്‍ വിലയിരുത്തി. രാജ്യത്ത് ഉപയോഗിക്കുന്ന കോവാക്‌സിന് കൊവിഡിന്റെ ഇരട്ട വകഭേദത്തെ നിര്‍വീര്യമാക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്’, ആന്തോണി ഫൗചി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യ കടുത്ത പ്രതിസന്ധിയിലാണെങ്കിലും കോവാക്‌സിന്‍ ഈ മഹാമാരിക്കെതിരെയുള്ള പ്രധാനപ്പെട്ടൊരു മറുമരുന്നായിരിക്കും അതിനാല്‍ തന്നെ വാക്‌സിനേഷന്‍ എടുക്കുക എന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയും (ഐസിഎംആര്‍) പങ്കാളിത്തത്തോടെ ഭരത് ബയോടെക് വികസിപ്പിച്ചെടുത്ത വാക്‌സിനാണ് കോവാക്‌സിന്‍. ക്ലിനിക്കല്‍ ട്രയലില്‍ ആയിരിക്കെ തന്നെ ജനുവരി മൂന്നിന് അടിയന്തര ഉപയോഗത്തിനായി ഡിസിജിഐ അംഗീകരം നല്‍കിയിരുന്നു. 78 ശതമാനം ഫലപ്രാപ്തിയുള്ള വാക്‌സിനാണ് ഇതെന്ന് ഐസിഎംഐആര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

മഹാരാഷ്ട്രയിലെയും ഡല്‍ഹിയിലെയും കോവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അതിതീവ്ര വ്യാപന ശേഷിയുള്ള ബി. 1 .617 എന്ന വകഭേദമാണ്. ഈ വകഭേദമാണ് രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗത്തിന് കാരണമന്നാണ് വിലയിരുത്തല്‍. 17 ഓളം രാജ്യങ്ങളില്‍ കണ്ടെത്തിയ ഇരട്ട വകഭേദം സംഭവിച്ച കൊവിഡ് വൈറസാണ് ഇന്ത്യയിലും കണ്ടെത്തിയിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു.

ഇതിനിടെ ജനിതകവ്യതിയാനം വന്ന വൈറസുകള്‍ക്കെതിരെ പ്രതിരോധശക്തി നല്‍കാന്‍ വാക്‌സിനുകള്‍ക്കാകില്ല എന്ന പ്രചാരണം നടക്കുന്നുണ്ടെന്നും അതു ശരിയല്ലെന്നും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. വാക്‌സിനുകള്‍ ഈ വൈറസുകളില്‍ ഫലപ്രദമാണോ എന്നത് പ്രധാനപ്പെട്ട ഒന്നാണ്്. കേരളത്തില്‍ കണ്ടെത്തിയതില്‍ ഡബിള്‍ മ്യൂട്ടന്റ് വേരിയന്റിനു മാത്രമാണ് വാക്‌സിനുകളെ മറികടക്കാന്‍ അല്പമെങ്കിലും ശേഷിയുള്ളതായി കണ്ടെത്തിയത്. മറ്റുള്ളവയെ സംബന്ധിച്ചിടത്തോളം വാക്‌സിനുകള്‍ ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ട് പരമാവധി ആളുകള്‍ വാക്‌സിനേറ്റ് ചെയ്യപ്പെടുക എന്നതാണ് ലക്ഷ്യമെന്നായിരുന്നു അദ്ദേഹത്തിന്റെ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇരട്ട വകഭേദം വന്ന വൈറസിനെ നിര്‍വീര്യമാക്കന്‍ കോവാക്‌സിന് സാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഇതിനിടെ രാജ്യത്ത് 3,60,960 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍. 66,358 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര്‍പ്രദേശില്‍ 32,921 കേസുകളും കേരളത്തില്‍ 32,819 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ദില്ലി, കര്‍ണാടക, കേരളം, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ കേസുകളില്‍ 73.59 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്ത്യയിലെ ആകെ രോഗബാധ 29,78,709 ആണ്. രാജ്യത്ത് ആകെ രജിസ്റ്റര്‍ ചെയ്ത പോസിറ്റീവ് കേസുകളുടെ 16.55 ശതമാനമാണിത്.

അതേസമയം, ദേശീയ മരണനിരക്ക് കുറഞ്ഞ് നിലവില്‍ 1.12 ശതമാനത്തില്‍ നില്‍ക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,293 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ആളപായമുണ്ടായത് 895. പ്രതിദിനം 381 മരണങ്ങളുമായി ദില്ലിയാണ് രണ്ടാം സ്ഥാനത്ത്. പുതിയ മരണങ്ങളില്‍ 78.53 ശതമാനം പത്ത് സംസ്ഥാനങ്ങളിലാണെന്നും റിപ്പോര്‍ട്ടിനെ ഉദ്ദരിച്ച് എഎന്‍ഐ പറയുന്നു.

ALSO READ: കേന്ദ്രത്തിന്റെ വാക്‌സിന്‍ 45 വയസിന് താഴെയുള്ളവര്‍ക്ക് നല്‍കരുത്; കടുപ്പിച്ച് കേന്ദ്രം

Next Story

Popular Stories