‘കൊവിഡ് വാക്സിന് ആദ്യഘട്ടത്തില്‍ ഇന്ത്യയിലും’; അടിയന്തര ലൈസന്‍സിന് അപേക്ഷിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
കൊവിഡ് വാക്സിന് ആദ്യം തന്നെ ഇന്ത്യയില്‍ ലഭ്യമാക്കാന്‍ രണ്ടാഴ്ച്ചയ്ക്കകം അടിയന്തര ലൈസന്‍സിന് അനുമതി തേടുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അഡാര്‍ പൂണാവാല. ആസ്ട്രസെനക്ക-ഓക്സ്ഫോഡ് വാക്സിന് ലഭ്യതയില്‍ ഇന്ത്യയ്ക്ക് പ്രഥമ പരിഗണനയുണ്ടാകുമെന്ന് എസ്ഐഐ സിഇഒ പറഞ്ഞു. ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്സിന് മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. ട്രയലിനിടെ ഒരാളെ പോലും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നില്ലെന്നും പൂണാവാല പറഞ്ഞു. വാക്സിന് ആദ്യം ഇന്ത്യയില്‍ വിതരണം ചെയ്യും. അതിന് ശേഷം പ്രധാനമായും ആഫ്രിക്കയിലുള്ള കൊവാക്സ് രാജ്യങ്ങളെ പരിഗണിക്കും. ഇന്ത്യയും കൊവാക്സ് […]

കൊവിഡ് വാക്സിന് ആദ്യം തന്നെ ഇന്ത്യയില്‍ ലഭ്യമാക്കാന്‍ രണ്ടാഴ്ച്ചയ്ക്കകം അടിയന്തര ലൈസന്‍സിന് അനുമതി തേടുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അഡാര്‍ പൂണാവാല. ആസ്ട്രസെനക്ക-ഓക്സ്ഫോഡ് വാക്സിന് ലഭ്യതയില്‍ ഇന്ത്യയ്ക്ക് പ്രഥമ പരിഗണനയുണ്ടാകുമെന്ന് എസ്ഐഐ സിഇഒ പറഞ്ഞു. ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്സിന് മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. ട്രയലിനിടെ ഒരാളെ പോലും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നില്ലെന്നും പൂണാവാല പറഞ്ഞു.
വാക്സിന് ആദ്യം ഇന്ത്യയില്‍ വിതരണം ചെയ്യും. അതിന് ശേഷം പ്രധാനമായും ആഫ്രിക്കയിലുള്ള കൊവാക്സ് രാജ്യങ്ങളെ പരിഗണിക്കും. ഇന്ത്യയും കൊവാക്സ് രാജ്യങ്ങളുമാണ് ഞങ്ങളുടെ പ്രഥമ പരിഗണന.
അഡാര്‍ പൂണാവാല
ബ്രിട്ടീഷ്-യൂറോപ്യന്‍ വിപണികളുടെ കാര്യത്തില്‍ ആസ്ട്ര സെനക്കയും ഓക്സ്ഫോഡും മേല്‍നോട്ടം വഹിക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചര്‍ച്ച നടത്തി. പലതരം വാക്സിനുകളേക്കുറിച്ചും വെല്ലുവിളികളേക്കുറിച്ചും ചര്‍ച്ച നടത്തി. മാസത്തില്‍ നാല് കോടി മുതല്‍ അഞ്ച് കോടി ഡോസ് വരെ ഉല്പാദിപ്പിക്കുന്നുണ്ട്. ജനുവരി-ഫെബ്രുവരിയോടെ 10 കോടി ഡോസുകള്‍ ഉല്പാദിപ്പിക്കാനാണ് ശ്രമിക്കുന്നത്. എത്ര ഡോസുകള്‍ വാങ്ങുമെന്ന കാര്യത്തില്‍ നിലവില്‍ കേന്ദ്ര സര്‍ക്കാരുമായി രേഖാമൂലം കരാറുണ്ടാക്കിയിട്ടില്ല. പക്ഷെ, 20121 ജൂലൈയോടെ കേന്ദ്രം 30 കോടി മുതല്‍ 40 കോടി ഡോസ് വരെ വാങ്ങുമെന്നാണ് പ്രതീക്ഷ. സാധാരണ റഫ്രിജറേറ്റര്‍ ഊഷ്മാവില്‍ സംഭരിച്ചുവെയ്ക്കാനും കൈമാറാനും കഴിയുമെന്നതാണ് കൊവാക്സിന്റെ പ്രത്യേകതയെന്നും അഡാര്‍ പൂണാവാല കൂട്ടിച്ചേര്‍ത്തു.