നഷ്ടപരിഹാരം നല്‍കാത്തതില്‍ നടപടിയുമായി കോടതി; ജില്ലാ കളക്ടറുടേത് ഉള്‍പ്പെടെ 23 വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ ഉത്തരവ്
നഷ്ടപരിഹാരം നല്കാന് വൈകിയതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യരുടെ ഔദ്യോഗിക വാഹനമുള്‍പ്പെടെ 23 വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ ഉത്തരവ്. റിംഗ് റോഡിനായി ഭൂമി ഏറ്റെടുത്ത വകയില്‍ നഷ്ടപരിഹാരം നല്‍കിയില്ലെന്ന ചൂണ്ടിക്കാട്ടി ഉടമ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. റിംഗ് റോഡിനായി സ്ഥലം ഏറ്റെടുത്തതില്‍ കുടിശിക ഉള്‍പ്പെടെ 1. 14 കോടി രൂപയാണ് ഉടമയ്ക്ക് നല്‍കാനുള്ളത്. എന്നാല്‍ ഇതേവരെ വേണ്ടുന്ന നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. തുടര്‍ന്നാണ് ഉടമ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഉടമയ്ക്ക് അനുകൂലമായി […]
31 July 2021 4:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നഷ്ടപരിഹാരം നല്കാന് വൈകിയതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യരുടെ ഔദ്യോഗിക വാഹനമുള്‍പ്പെടെ 23 വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ ഉത്തരവ്. റിംഗ് റോഡിനായി ഭൂമി ഏറ്റെടുത്ത വകയില്‍ നഷ്ടപരിഹാരം നല്‍കിയില്ലെന്ന ചൂണ്ടിക്കാട്ടി ഉടമ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
റിംഗ് റോഡിനായി സ്ഥലം ഏറ്റെടുത്തതില്‍ കുടിശിക ഉള്‍പ്പെടെ 1. 14 കോടി രൂപയാണ് ഉടമയ്ക്ക് നല്‍കാനുള്ളത്. എന്നാല്‍ ഇതേവരെ വേണ്ടുന്ന നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. തുടര്‍ന്നാണ് ഉടമ കോടതിയെ സമീപിച്ചത്.
ഹര്‍ജിയില്‍ ഉടമയ്ക്ക് അനുകൂലമായി നിലപാടെടുത്ത കോടതി
കളക്ടറുടെ ഔദ്യോഗിക വാഹനമടക്കം 23 വാഹനങ്ങള്‍ ജപ്തി ചെയ്ത് വില്ക്കാന് നിര്‍ദ്ദേശിക്കുകയായിരുന്നു. പത്തനംതിട്ട സബ് ജഡ്ജ് എം ഐ ജോണ്‍സന്റേതാണ് ഉത്തരവ്.
ALSO READ: ‘നാലിലധികം കുട്ടികളുള്ളവര്‍ക്ക് മാസം 2000 രൂപ’; പാലാ രൂപതയ്ക്ക് പിന്നാലെ പത്തനംതിട്ട രൂപതയും