ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്: എംസി കമറുദ്ദീന് ജാമ്യമില്ല
കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് എംഎല്‍എ എംസി കമറുദ്ദീന് ജാമ്യം ഇല്ല. ഹോസ്ദുര്‍ഗ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത 3 കേസുകളില്‍ കമറുദ്ദീന് ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജിയില്‍ ഇന്ന് വിധി പറയുക. വഞ്ചനാകുറ്റം ഉള്‍പ്പടെയുളള വകുപ്പുകളാണ് കമറുദ്ദീനെതിരെയുളളത് എന്നാല്‍ ഇതൊന്നും നിലനില്ക്കുന്നില്ലന്നാണ് പ്രതിഭാഗത്തിന്റെ വാദം. തട്ടിപ്പ് നടന്നതിന് പ്രഥമദൃഷ്ടിയാല്‍ തെളിവുണ്ടെന്ന് പ്രോസിക്യൂഷന് വാദിച്ചിരുന്നു. ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ എംസി […]

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് എംഎല്‍എ എംസി കമറുദ്ദീന് ജാമ്യം ഇല്ല. ഹോസ്ദുര്‍ഗ് കോടതിയാണ് ജാമ്യം നിഷേധിച്ചത്.
കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത 3 കേസുകളില്‍ കമറുദ്ദീന് ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജിയില്‍ ഇന്ന് വിധി പറയുക. വഞ്ചനാകുറ്റം ഉള്‍പ്പടെയുളള വകുപ്പുകളാണ് കമറുദ്ദീനെതിരെയുളളത് എന്നാല്‍ ഇതൊന്നും നിലനില്ക്കുന്നില്ലന്നാണ് പ്രതിഭാഗത്തിന്റെ വാദം. തട്ടിപ്പ് നടന്നതിന് പ്രഥമദൃഷ്ടിയാല്‍ തെളിവുണ്ടെന്ന് പ്രോസിക്യൂഷന് വാദിച്ചിരുന്നു.
ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ എംസി കമറുദ്ദീനെ കസ്റ്റഡിയില്‍ വിടും. 100 ലധികം വഞ്ചാനാ കേസുകളാണ് എംസി കമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ പ്രശ്ന പരിഹാരത്തിനായി മുസ്ലീം ലീഗ് നിയമിച്ച മധ്യസ്ഥന്‍ കല്ലട്ര മാഹിന്‍ ഹാജിയില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.
കഴിഞ്ഞ ദിവസം ചന്തേര സ്റ്റേഷനില്‍ അഞ്ചു കേസുകളും കാസര്‍കോട് എട്ടും പയ്യന്നൂരില്‍ രണ്ട് കേസുകളുംകൂടി വന്നതോടെയാണ് കമറുദ്ദീനെതിരേയുള്ള വഞ്ചനാ കേസുകളുടെ എണ്ണം 107 ആയത്.
എന്നാല്‍ അറസ്റ്റിന് പിന്നാലെ കമറുദ്ദീനെ പിന്തുണച്ച് കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കമറുദ്ദീനെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും പൊലീസിന്റെ നടപടി നിയമപരമല്ലെന്നുമായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.അന്വേഷണ ഏജന്‍സികളെ കുറ്റപ്പെടുത്തി സര്‍ക്കാരിന് രക്ഷപ്പെടാനാകില്ലെന്നും പ്രതിപക്ഷ എംഎല്‍എമാരെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും ഉമ്മന്‍ചാണ്ടി ആരോപണമുയര്‍ത്തി.
- TAGS:
- MC Khamarudheen