Top

സ്വപ്നയുടെ മൊഴിയുമായി കസ്റ്റംസ് സമര്‍പ്പിച്ചത് കോടതി ആവശ്യപ്പെടാത്ത സത്യവാങ്മൂലം; ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ക്ക് കേസുമായി ബന്ധമില്ലെന്ന് വിമര്‍ശനം

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് രഹസ്യമൊഴി നല്‍കിയെന്ന സത്യവാങ്മൂലം കസ്റ്റംസ് തിരുകി കയറ്റിയതാണെന്ന് ആരോപണം. കോടതി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെടാത്ത കേസില്‍ കേന്ദ്ര ഏജന്‍സി വിചിത്ര നീക്കം നടത്തിയെന്നാണ് ഉയരുന്ന വിമര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ മാത്രം ശേഷിക്കെയുള്ള ഈ നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഭരണപക്ഷം ചൂണ്ടിക്കാണിക്കുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ജയിലില്‍ ആവശ്യമായ സുരക്ഷ നല്‍കുന്നുണ്ടെന്നും മറിച്ചുള്ള കീഴ്‌ക്കോടതി പരാമര്‍ശം നീക്കണമെന്നും ആവശ്യപ്പെട്ട് ജയില്‍ […]

5 March 2021 8:20 AM GMT

സ്വപ്നയുടെ മൊഴിയുമായി കസ്റ്റംസ് സമര്‍പ്പിച്ചത് കോടതി ആവശ്യപ്പെടാത്ത സത്യവാങ്മൂലം; ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ക്ക് കേസുമായി ബന്ധമില്ലെന്ന് വിമര്‍ശനം
X

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് രഹസ്യമൊഴി നല്‍കിയെന്ന സത്യവാങ്മൂലം കസ്റ്റംസ് തിരുകി കയറ്റിയതാണെന്ന് ആരോപണം. കോടതി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെടാത്ത കേസില്‍ കേന്ദ്ര ഏജന്‍സി വിചിത്ര നീക്കം നടത്തിയെന്നാണ് ഉയരുന്ന വിമര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ മാത്രം ശേഷിക്കെയുള്ള ഈ നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഭരണപക്ഷം ചൂണ്ടിക്കാണിക്കുന്നു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ജയിലില്‍ ആവശ്യമായ സുരക്ഷ നല്‍കുന്നുണ്ടെന്നും മറിച്ചുള്ള കീഴ്‌ക്കോടതി പരാമര്‍ശം നീക്കണമെന്നും ആവശ്യപ്പെട്ട് ജയില്‍ ഡിജിപി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശമുള്ള സത്യവാങ്മൂലവുമായി കസ്റ്റംസ് രംഗത്തെത്തിയത്. കസ്റ്റംസിനെതിരെ ഈ കേസില്‍ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നില്ല. എന്നിട്ടും ഒരു ബന്ധവുമില്ലത്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര ഏജന്‍സി സത്യവാങ്മൂലം സമര്‍പ്പിച്ചെന്നാണ് നിരീക്ഷണം.

കസ്റ്റംസ് സത്യവാങ്മൂലത്തിലെ അവകാശവാദം

യുഎഇ കോണ്‍സുലേറ്റ് വഴി നടന്ന നിയമവിരുദ്ധമായ ഇടപാടുകളില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയുടെ ഒരു പേഴ്സണല്‍ സ്റ്റാഫിനും പങ്കുണ്ടന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തി. സ്വപ്ന സുരേഷ് എറണാകുളം മജിസ്േ്രടറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലെ വിവരങ്ങളാണ് ഇതെന്നും കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

കേസും സാഹചര്യവും

2020 നവംബര്‍ മുപ്പതിന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സ്വപ്ന നല്‍കിയ മൊഴിയില്‍ അവര്‍ക്ക് ഭീഷണി ഉള്ളതായി പറയുന്നുണ്ടെന്നും സുരക്ഷ നല്‍കണമെന്നും പ്രത്യേക സാമ്പത്തിക കോടതി ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ സ്വപ്നക്ക് മതിയായ സുരക്ഷ ജയിലില്‍ ഉണ്ടെന്നും അതുകൊണ്ട് ഉത്തരവിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്നും ആവശ്യപ്പെട്ടാണ് ജയില്‍ ഡി ജി പി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ തന്നെ നിര്‍ബ്ബന്ധിക്കുന്നതായും അങ്ങനെ ചെയ്താല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തതായും വെളിപ്പെടുത്തുന്ന സ്വപ്നയുടെ ശബ്ദരേഖ മുമ്പ് പുറത്തുവന്നത് വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Next Story