എംസി കമറുദ്ദീന് ജാമ്യം; പക്ഷെ പുറത്തിറങ്ങാനാവില്ല
കൊച്ചി: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന് എംഎല്‍എയ്ക്ക് ജാമ്യം. പൊലീസ് രജിസ്റ്റര്‍ ചെയ്ത മൂന്ന് നിക്ഷേപ തട്ടിപ്പ് കേസുകളിലാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. എന്നാല്‍ മറ്റ് കേസുകളില്‍ പ്രതിയായതിനാല്‍ കമറുദ്ദീന് പുറത്തിറങ്ങാനാവില്ല. ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷം രൂപ കമ്പനി നിക്ഷേപമായി സ്വീകരിച്ചെങ്കിലും 2019 ഒക്ടോബര്‍ മുതല്‍ വിഹിതം നല്‍കുന്നില്ലെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണ സംഘം കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. ജ്വല്ലറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് തനിക്ക് […]

കൊച്ചി: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന് എംഎല്‍എയ്ക്ക് ജാമ്യം. പൊലീസ് രജിസ്റ്റര്‍ ചെയ്ത മൂന്ന് നിക്ഷേപ തട്ടിപ്പ് കേസുകളിലാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. എന്നാല്‍ മറ്റ് കേസുകളില്‍ പ്രതിയായതിനാല്‍ കമറുദ്ദീന് പുറത്തിറങ്ങാനാവില്ല.
ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷം രൂപ കമ്പനി നിക്ഷേപമായി സ്വീകരിച്ചെങ്കിലും 2019 ഒക്ടോബര്‍ മുതല്‍ വിഹിതം നല്‍കുന്നില്ലെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണ സംഘം കമറുദ്ദീനെ അറസ്റ്റ് ചെയ്തത്.
ജ്വല്ലറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കമറൂദ്ദീന് ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
ബിസിനസ് പരാജയപ്പെട്ടു. തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് നിക്ഷേപകര്‍ക്ക് പണം നല്കുന്നതില് വീഴ്ച വരാന്‍ കാരണമെന്നും കമറുദ്ദീന് കോടതിയെ അറിയിച്ചു.
- TAGS:
- MC Kamarudheenn