വിശദമായി വഴിയേ പരിചയപ്പെടാമെന്ന് ഫേസ്ബുക്ക് പോസ്റ്റ്; മൂന്ന് ദിവസത്തിന് ശേഷം യുവതിയും ഭര്‍ത്താവും ആത്മഹത്യ ചെയ്തു
വിശദമായി വഴിയേ പരിചയപ്പെടാമെന്ന് പറഞ്ഞ് മൂന്ന് ദിവസം മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവതിയെയും ഭര്‍ത്താവിനേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യം പാങ്ങപാറയിലാണ് ദമ്പതികളായ സുനിലിനേയും ഭാര്യ റൂബിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നയാണ് സംഭവം. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സുനില്‍ തന്റെ സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് വിവരം. റൂബി തൂങ്ങി മരിച്ചെന്നും താന്‍ ഉടന്‍ മരിക്കുമെന്നുമാണ് അദ്ദേഹം സുഹൃത്തിനോട് പറഞ്ഞത്. ഉടന്‍ തന്നെ സുഹൃത്ത് ശ്രീകാര്യം പൊലീസിന്റെ സഹയത്തോടെ ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ […]
29 May 2021 12:59 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വിശദമായി വഴിയേ പരിചയപ്പെടാമെന്ന് പറഞ്ഞ് മൂന്ന് ദിവസം മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവതിയെയും ഭര്‍ത്താവിനേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യം പാങ്ങപാറയിലാണ് ദമ്പതികളായ സുനിലിനേയും ഭാര്യ റൂബിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നയാണ് സംഭവം. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സുനില്‍ തന്റെ സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് വിവരം. റൂബി തൂങ്ങി മരിച്ചെന്നും താന്‍ ഉടന്‍ മരിക്കുമെന്നുമാണ് അദ്ദേഹം സുഹൃത്തിനോട് പറഞ്ഞത്.

ഉടന്‍ തന്നെ സുഹൃത്ത് ശ്രീകാര്യം പൊലീസിന്റെ സഹയത്തോടെ ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൂന്ന് ദിവസം മുമ്പ് വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഫേസ്ബുക്ക് പേജിലാണ് റൂബി തന്നെ പരിചയപ്പെടുത്തികൊണ്ട് കുറിപ്പ് ഇട്ടത്. പേര് റൂബി, നാട് എറണാകുളം, താമസം സ്വന്തം തലസ്ഥാനത്ത്, ജോലി ഡബ്ബിങ് ആര്‍ടിസ്റ്റ്, വിശദമായി വഴിയേ പരിചയപ്പെടാം എന്നാണ് റൂബി ഫേസ്ബുക്കില്‍ കുറിച്ചത്. ഫെബ്രുവരിയിലാണ് ഇരുവരും ശ്രീകാര്യത്ത് വീടെടുത്തത്. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ശ്രീകാര്യം പൊലീസ് അറിയിച്ചു.