ആനക്കുളത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത
മാങ്കുളം ആനക്കുളത്ത് വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാലപ്പുഴ ജോസ്, ഭാര്യ സെലിന് ജോസ് എന്നിവരാണ് മരിച്ചത്. ജോസിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. ഭാര്യ സെലിനെ വീടിനുള്ളില്‍ മരിച്ച നിലയിലുമാണ് കണ്ടത്. മൂന്നാര്‍ പോലീസ് സ്ഥലത്തേക്കെത്തുന്നു. സെലിന്റെ തലയില്‍ ഇടിയേറ്റ പോലുള്ള മുറിവ് ഉള്ളതായാണ് സൂചന. ഇവരെ പുറത്തു കാണാതെ വന്നതോടെ അയല്‍വാസികളെത്തി പരിശോധിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമെ മരണ കാരണം വ്യക്തമാവൂ. പൊലീസ് […]
27 July 2021 6:48 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മാങ്കുളം ആനക്കുളത്ത് വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാലപ്പുഴ ജോസ്, ഭാര്യ സെലിന് ജോസ് എന്നിവരാണ് മരിച്ചത്. ജോസിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. ഭാര്യ സെലിനെ വീടിനുള്ളില്‍ മരിച്ച നിലയിലുമാണ് കണ്ടത്. മൂന്നാര്‍ പോലീസ് സ്ഥലത്തേക്കെത്തുന്നു. സെലിന്റെ തലയില്‍ ഇടിയേറ്റ പോലുള്ള മുറിവ് ഉള്ളതായാണ് സൂചന. ഇവരെ പുറത്തു കാണാതെ വന്നതോടെ അയല്‍വാസികളെത്തി പരിശോധിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്.
മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമെ മരണ കാരണം വ്യക്തമാവൂ. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
- TAGS:
- Crime
- Death
- Kerala Police