Top

അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിൽ അന്വേഷണമില്ല; നിയമസഭക്ക് മുന്നിൽ ആത്മഹത്യ ശ്രമം നടത്തി മാതാപിതാക്കൾ

വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആണ് തട്ടിക്കൊണ്ടു പോയത് . രണ്ടാഴ്ചക്ക് ശേഷം വീടിന്റെ പിന്നാമ്പുറത്ത് നിന്നും കുട്ടിയുടെ മൃതദേഹം ലഭിച്ചെങ്കിലും കണ്ണുകൾ ചൂഴ്ന്ന നിലയിലും, കിഡ്നി എടുത്തുമാറ്റിയ നിലയിലും ആയിരുന്നു.

24 Nov 2020 6:10 AM GMT

അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിൽ അന്വേഷണമില്ല; നിയമസഭക്ക് മുന്നിൽ ആത്മഹത്യ ശ്രമം നടത്തി മാതാപിതാക്കൾ
X

ഭുവനേശ്വർ: മകളുടെ കൊലപാതകത്തിൽ നീതി നിഷേധിക്കുന്നതിൽ പ്രതിഷേധി നിയമസഭക്ക് മുന്നിൽ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്കു ശ്രമിച്ച് മാതാപിതാക്കൾ. ഒറീസ്സയുടെ തലസ്ഥാന നഗരിയിലാണ് നയാഗർ സ്വദേശികളായ അശോകും സൗദാമിനി സാഹുവും ആത്മഹത്യക്ക് ശ്രമിച്ചത്. ദമ്പതികളുടെ അഞ്ചുവയസ്സുള്ള മകളെയാണ് കഴിഞ്ഞ ജൂലൈയിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആണ് തട്ടിക്കൊണ്ടു പോയത്. രണ്ടാഴ്ചക്ക് ശേഷം വീടിന്റെ പിന്നാമ്പുറത്ത് നിന്നും കുട്ടിയുടെ മൃതദേഹം ലഭിച്ചെങ്കിലും കണ്ണുകൾ ചൂഴ്ന്ന നിലയിലും, കിഡ്നി എടുത്തുമാറ്റിയ നിലയിലും ആയിരുന്നു. സംഭവത്തെ തുടർന്ന് നയാഗർ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തുവെങ്കിലും യാതൊരു അന്വേഷണവും ഉണ്ടായില്ല എന്നാണ് മാതാപിതാക്കളുടെ പരാതി.

പ്രതികളെ ചൂണ്ടികാണിച്ചിട്ടു പോലും ഉന്നത പൊലീസ് അധികാരികളോ കളക്ടറോ യാതൊരു നിയമനടപടിക്കും മുതിർന്നില്ല എന്നും ഇവർ ആരോപിക്കുന്നു. തങ്ങളുടെ മകളുടെ കൊലപാതകത്തിൽ ഒരു മന്ത്രിയുടെ പ്രധാന സഹായി പങ്കാളിയാണെന്നും അതുകൊണ്ടാണ് പൊലീസ് രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി നീതി നിഷേധിക്കുന്നത് എന്നുമാണ് അശോക്-സൗദാമിനി ദമ്പതികൾ ആരോപിക്കുന്നത്.

കൂടാതെ പരാതി പിൻവലിക്കാത്തതിന് പ്രതിയും കൂട്ടാളികളും തങ്ങളെ ആക്രമിച്ചതായും ആ കേസിൽ പത്തു പ്രതികളെ അറസ്റ് ചെയ്ത പൊലീസ് മുഖ്യപ്രതിയെ ഇത്തവണയും ഒഴിവാക്കി എന്നുമാണ് ഇവർ ചൂണ്ടി കാട്ടുന്നത്‌.

Next Story