Top

പിറവത്തിനടുത്ത് കള്ളനോട്ട് നിർമ്മാണ കേന്ദ്രം കണ്ടെത്തി; പരിശോധന തുടരുന്നു

എറണാകുളം ജില്ലയില്‍ കള്ളനോട്ട് നിർമ്മാണം കേന്ദ്രം കണ്ടെത്തി. പിറവത്തിനടുത്ത് ഇലഞ്ഞിയിലാണ് സംശയാസ്പദമായ നിലയില്‍ പ്രവർത്തിച്ചിരുന്ന കേന്ദ്രം പൊലീസ് കണ്ടെത്തിയത്. ഇവിടെ പൊലീസ് റെയ്‌ഡ് തുടരുകയാണ്. ഇലഞ്ഞിയിലെ ഒരു വീട്ടിലാണ് കള്ളനോട്ട് പ്രവർത്തനം നടന്നിരുന്നതെന്നാണ് വിവരം. കള്ളനോട്ട് നിർമിക്കാനുള്ള യന്ത്രങ്ങൾ അടക്കം ഇവിടെ നിന്നും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച്ച രാവിലെ അഞ്ച് മണിയോടെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. 500 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. കള്ളനോട്ട് നിർമ്മാണ സംഘത്തിലെ ആറുപേർ ഇതിനോടകം പിടിയിലായി. ആനന്ദ്, സുനിൽ, ഫൈസൽ, […]

27 July 2021 2:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിറവത്തിനടുത്ത് കള്ളനോട്ട് നിർമ്മാണ കേന്ദ്രം കണ്ടെത്തി; പരിശോധന തുടരുന്നു
X

എറണാകുളം ജില്ലയില്‍ കള്ളനോട്ട് നിർമ്മാണം കേന്ദ്രം കണ്ടെത്തി. പിറവത്തിനടുത്ത് ഇലഞ്ഞിയിലാണ് സംശയാസ്പദമായ നിലയില്‍ പ്രവർത്തിച്ചിരുന്ന കേന്ദ്രം പൊലീസ് കണ്ടെത്തിയത്. ഇവിടെ പൊലീസ് റെയ്‌ഡ് തുടരുകയാണ്. ഇലഞ്ഞിയിലെ ഒരു വീട്ടിലാണ് കള്ളനോട്ട് പ്രവർത്തനം നടന്നിരുന്നതെന്നാണ് വിവരം.

കള്ളനോട്ട് നിർമിക്കാനുള്ള യന്ത്രങ്ങൾ അടക്കം ഇവിടെ നിന്നും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച്ച രാവിലെ അഞ്ച് മണിയോടെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്.

500 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. കള്ളനോട്ട് നിർമ്മാണ സംഘത്തിലെ ആറുപേർ ഇതിനോടകം പിടിയിലായി. ആനന്ദ്, സുനിൽ, ഫൈസൽ, ജിബി എന്നിവരെയാണ്‌ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഇഡി- കസ്റ്റംസ് തീവ്രവാദ വിരുദ്ധ സേനയാണ് പരിശോധന നടത്തുന്നത്. പരിശോധന നടത്തുന്നത്. കള്ളനോട്ട് സംഘത്തിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബന്ധമുണ്ടെന്നാണ് സംശയം. കെട്ടിട നിർമ്മാണ സംഘമെന്ന വ്യാജേനയാണ് ഇവർ ഇലഞ്ഞിയിൽ വീട് എടുത്ത് കള്ളനോട്ട് നിർമ്മിച്ചു പോന്നിരുന്നതെന്നാണ് വിവരം.

ALSO READ: സംസ്ഥാനത്തെ കൊവിഡ് മരണ കണക്കില്‍ വൈരുധ്യം; സര്‍ക്കാര്‍ പുറത്തുവിട്ടതിലധികം പേര്‍ മരണപ്പെട്ടതായി വിവരാവകാശ രേഖ

Next Story