Top

‘മതമില്ലാത്ത ഖാളി, മതമില്ലാത്ത മുക്രി’; മാര്‍ക്‌സിസ്റ്റുകള്‍ മാപ്പിള സഖാക്കളെ ഉപയോഗിച്ച് നിരീശ്വരവാദം പ്രചരിപ്പിക്കുന്നെന്ന് എംകെ മുനീര്‍

ഇടതുപക്ഷം മുസ്ലീംകളായ പ്രവര്‍ത്തകരെ ഉപയോഗിച്ച് നിരീശ്വരവാദ പ്രചരണം നടത്തുകയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീര്‍. ‘കമ്മ്യൂണിസ്റ്റ് ലക്ഷ്യം മതമില്ലാത്ത ജീവന്‍’ എന്ന തലക്കെട്ടില്‍ ചന്ദ്രിക ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് മുന്‍ മന്ത്രിയുടെ വിമര്‍ശനം. സോവിയറ്റ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴിലുള്ള എതീസ്റ്റ് അക്കാദമി 1967ല്‍ പ്രസിദ്ധീകരിച്ച കൃതിയിലെ നിര്‍ദേശങ്ങളാണ് മാര്‍ക്‌സിസ്റ്റുകള്‍ കേരളത്തിലും പ്രയോഗിക്കുന്നതെന്ന് പ്രസ്തുത ഭാഗം ഉദ്ധരിച്ച് മുനീര്‍ ആരോപിക്കുന്നു. മാര്‍ക്‌സിസ്റ്റുകള്‍ മതം നോക്കി നേതാക്കളെ തെരഞ്ഞെടുത്ത് സമുദായത്തിനിടയിലേക്ക് നിരീശ്വരവാദ പ്രചാരകരെ അയക്കുകയാണ്. വഖഫ് ബോര്‍ഡിലായാലും […]

30 Dec 2020 6:29 AM GMT

‘മതമില്ലാത്ത ഖാളി, മതമില്ലാത്ത മുക്രി’; മാര്‍ക്‌സിസ്റ്റുകള്‍ മാപ്പിള സഖാക്കളെ ഉപയോഗിച്ച് നിരീശ്വരവാദം പ്രചരിപ്പിക്കുന്നെന്ന് എംകെ മുനീര്‍
X

ഇടതുപക്ഷം മുസ്ലീംകളായ പ്രവര്‍ത്തകരെ ഉപയോഗിച്ച് നിരീശ്വരവാദ പ്രചരണം നടത്തുകയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീര്‍. ‘കമ്മ്യൂണിസ്റ്റ് ലക്ഷ്യം മതമില്ലാത്ത ജീവന്‍’ എന്ന തലക്കെട്ടില്‍ ചന്ദ്രിക ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് മുന്‍ മന്ത്രിയുടെ വിമര്‍ശനം. സോവിയറ്റ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴിലുള്ള എതീസ്റ്റ് അക്കാദമി 1967ല്‍ പ്രസിദ്ധീകരിച്ച കൃതിയിലെ നിര്‍ദേശങ്ങളാണ് മാര്‍ക്‌സിസ്റ്റുകള്‍ കേരളത്തിലും പ്രയോഗിക്കുന്നതെന്ന് പ്രസ്തുത ഭാഗം ഉദ്ധരിച്ച് മുനീര്‍ ആരോപിക്കുന്നു. മാര്‍ക്‌സിസ്റ്റുകള്‍ മതം നോക്കി നേതാക്കളെ തെരഞ്ഞെടുത്ത് സമുദായത്തിനിടയിലേക്ക് നിരീശ്വരവാദ പ്രചാരകരെ അയക്കുകയാണ്. വഖഫ് ബോര്‍ഡിലായാലും മുസ്ലീംകളാകും പ്രൊപ്പഗാന്‍ഡ ഏജന്റുമാരായി നിയോഗിക്കപ്പെടുന്നതെന്നും മുനീര്‍ ലേഖനത്തില്‍ പറയുന്നു.

സ്റ്റേറ്റിനെ ഉപയോഗിച്ച് അങ്ങനെ പോകും അവരുടെ പ്രചാരക നിയമനം. ഇത് അക്ഷരാര്‍ത്ഥത്തില്‍ ‘ജീവനില്ലാത്ത മതത്തെ’ നിര്‍മ്മിക്കുക എന്ന ഉദ്ദേശ്യത്തിലാണ്. മതമില്ലാത്ത ജീവന്‍, മതമില്ലാത്ത വഖഫ് ബോര്‍ഡ്, മതമില്ലാത്ത ഖാളി, മതമില്ലാത്ത മുക്രി.

ഡോ. എം കെ മുനീര്‍

‘മുസ്ലീംകള്‍ക്കിടയില്‍ ആരായിരിക്കണം നിരീശ്വരപ്രചാരണം നടത്തേണ്ടത്? ആ സമുദായത്തില്‍ പെട്ടവര്‍ തന്നെയല്ലെങ്കില്‍ അത് അത്ര ഫലവത്താകുകയില്ല. കാരണം മറ്റു മതക്കാരാകുമ്പോള്‍ തങ്ങളുടെ മതത്തെ മാത്രമാണിവര്‍ കുറ്റപ്പെടുത്തുന്നതെന്ന് കേട്ടിരിക്കുന്നവര്‍ തെറ്റിദ്ധരിക്കാന്‍ സാധ്യതകളുണ്ട്. അതുകൊണ്ട് പ്രചാരകര്‍ അതേ സമുദായത്തില്‍ പെട്ടവരും അവരുടെ ഭാഷ സംസാരിക്കുന്നവരുമായിരിക്കേണ്ടത് അനിവാര്യമാണ്’

എതീസ്റ്റ് അക്കാദമി

മുനീര്‍ പറയുന്നത്

‘ഇതുകൊണ്ടാകാം മാര്‍ക്‌സിസ്റ്റുകള്‍ നേതാക്കളെ തിരയുമ്പോഴും, സ്ഥാനാര്‍ത്ഥിയെ തെരയുമ്പോഴും പ്രദേശത്തിന്റെ ജനസംഖ്യ ആനുപാതികമായി ഏത് മതസ്ഥരാണ് അവിടെ മുന്നില്‍ എന്ന് നോക്കി വ്യക്തികളെ തിട്ടപ്പെടുത്തുന്നത്. ഈ പ്രചാരകര്‍ മതം വളര്‍ത്താനല്ല അവരെ നിരീശ്വരത്വത്തിലേക്ക് നയിക്കാനാണ് ഉത്സാഹിക്കുന്നത്. വഖഫ് ബോര്‍ഡിലായാലും മുസ്ലീംകളാകും പ്രൊപ്പഗാന്‍ഡ ഏജന്റുമാരായി നിയോഗിക്കപ്പെടുന്നത്. സ്റ്റേറ്റിനെ ഉപയോഗിച്ച് അങ്ങനെ പോകും അവരുടെ പ്രചാരക നിയമനം. ഇത് അക്ഷരാര്‍ത്ഥത്തില്‍ ‘ജീവനില്ലാത്ത മതത്തെ’ നിര്‍മ്മിക്കുക എന്ന ഉദ്ദേശ്യത്തിലാണ്. മതമില്ലാത്ത ജീവന്‍, മതമില്ലാത്ത വഖഫ് ബോര്‍ഡ്, മതമില്ലാത്ത ഖാളി, മതമില്ലാത്ത മുക്രി.’

‘ഭീകരത പരസ്പരം പാലൂട്ടുന്ന ശത്രുക്കള്‍’ എന്ന പുസ്തകത്തിലെ പ്രസക്തഭാഗങ്ങള്‍ ‘മതവും മാര്‍ക്‌സിസവും’ എന്ന ലേഖനപരമ്പരയിലൂടെ എം കെ മുനീര്‍ ചന്ദ്രികയില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. പരമ്പരയിലെ മൂന്നാം ഭാഗത്തിലാണ് ‘കമ്മ്യൂണിസ്റ്റ് ലക്ഷ്യം ജീവനില്ലാത്ത മതം’ എന്ന ലേഖനം.

Next Story