ബ്രേക്ക് നന്നാക്കാന്‍ കഴിയാതെ ഹോണിന്റെ ഒച്ച കൂട്ടിയെന്ന് തരൂര്‍; മുതലാളി ചങ്ങാതിമാര്‍ക്ക് മോഡി ഇന്ത്യയുടെ ആസ്തികള്‍ കൈമാറുന്നെന്ന് രാഹുല്‍ ഗാന്ധി
മോഡി സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. മോഡി സര്‍ക്കാര്‍ ഇന്ത്യയുടെ ആസ്തികള്‍ അദ്ദേഹത്തിന്റെ മുതലാളി ചങ്ങാതിമാര്‍ക്ക് കൈമാറാനുള്ള പദ്ധതിയിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. ജനങ്ങളുടെ കൈയില്‍ പണം വെച്ചുകൊടുക്കുന്നതിനേക്കുറിച്ച് ആലോചിക്കുക പോലും വേണ്ടെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. ബ്രേക്ക് നന്നാക്കാന്‍ കഴിയാത്ത മെക്കാനിക്ക് ഹോണിന്റെ ഒച്ച കൂട്ടിയ പോലെയാണ് ബജറ്റ് എന്നായിരുന്നു കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ പ്രതികരണം. ഈ ബിജെപി സര്‍ക്കാര്‍ തന്റെ കസ്റ്റമറോട് ഇങ്ങനെ പറഞ്ഞ മെക്കാനിക്കിനെ ഓര്‍മ്മിപ്പിക്കുന്നു. […]

മോഡി സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. മോഡി സര്‍ക്കാര്‍ ഇന്ത്യയുടെ ആസ്തികള്‍ അദ്ദേഹത്തിന്റെ മുതലാളി ചങ്ങാതിമാര്‍ക്ക് കൈമാറാനുള്ള പദ്ധതിയിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. ജനങ്ങളുടെ കൈയില്‍ പണം വെച്ചുകൊടുക്കുന്നതിനേക്കുറിച്ച് ആലോചിക്കുക പോലും വേണ്ടെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. ബ്രേക്ക് നന്നാക്കാന്‍ കഴിയാത്ത മെക്കാനിക്ക് ഹോണിന്റെ ഒച്ച കൂട്ടിയ പോലെയാണ് ബജറ്റ് എന്നായിരുന്നു കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ പ്രതികരണം.
ഈ ബിജെപി സര്‍ക്കാര്‍ തന്റെ കസ്റ്റമറോട് ഇങ്ങനെ പറഞ്ഞ മെക്കാനിക്കിനെ ഓര്‍മ്മിപ്പിക്കുന്നു. ‘എനിക്ക് നിങ്ങളുടെ ബ്രേക്ക് നന്നാക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് നിങ്ങളുടെ ഹോണിന്റെ ശബ്ദം കൂട്ടിയിട്ടുണ്ട്’
ശശി തരൂര്‍
ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനെ ബജറ്റെന്ന് വിളിക്കാനാകില്ലെന്ന് മുസ്ലീം ലീഗ് എംപി പി കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ഇന്ത്യയെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളുന്ന ബജറ്റാണിത്. കേന്ദ്ര ബജറ്റില്‍ ക്രിയാത്മകമായ ഒരു പ്രഖ്യാപനം പോലമില്ലെന്നും കുഞ്ഞാലിക്കൂട്ടി പ്രതികരിച്ചു.
രാജ്യത്തെ മൊത്തത്തില്‍ തൂക്കി വില്ക്കാന്നിര്ദ്ദേശിക്കുന്ന പദ്ധതി നിര്‍ദ്ദേശങ്ങളാണ് ഈ ബജറ്റിലുള്ളതെന്ന് എംപി എന്‍ കെ പ്രേമചന്ദ്രന് പറഞ്ഞു. ക്രിയാത്മകമായ ധനാഗമമാര്‍ഗം വര്‍ദ്ധിപ്പിക്കുന്നതിന്, രാജ്യം കൊവിഡിന്റെ പശ്ചാത്തലത്തില്‍ നേരിടുന്ന വാണിജ്യ-വ്യാപാര മേഖലയിലെ മാന്ദ്യം പരിഹരിക്കുന്നതിനുള്ള അത്യുത്തേജക പാക്കേജ് എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഫലപ്രദമായ ഒരു നിര്‍ദ്ദേശവും ബജറ്റില്‍ ഇല്ല എന്നത് നിര്‍ഭാഗ്യകരമാണ്. തീവ്രമായ സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ രാജ്യത്തിന്റെ പൊതുസ്വത്ത് വിറ്റഴിച്ചുകൊണ്ട് ഭരണം തുടര്‍ന്നുകൊണ്ടുപോകുക എന്ന നയം തന്നെയാണ് രണ്ടാം മോഡി സര്‍ക്കാരിന്റെ ഈ ബജറ്റിലും പ്രതിഫലിക്കുന്നതെന്നും പ്രേമചന്ദ്രന് ചൂണ്ടിക്കാട്ടി.
കൊച്ചി മെട്രോ രണ്ടാം ഘട്ട വികസനത്തിന് 1967 കോടി രൂപ അനുവദിച്ചത് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനാണെന്ന് എംപി ഹൈബി ഈഡന് പറഞ്ഞു. രാഷ്ട്രീയമായ ഇടപെടലാണിത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം പൊതുസമൂഹം തിരിച്ചറിയുമെന്നും എറണാകുളം എംപി കൂട്ടിച്ചേര്‍ത്തു.
‘തന്ത്രപ്രധാനമല്ലാത്ത’ പൊതുമേഖല കമ്പനികളുടെ 1.75 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കുമെന്നാണ് ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന് ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചത്. 2022 സാമ്പത്തികവര്‍ഷത്തോടെ ഓഹരിവിറ്റഴിക്കല്‍ പൂര്‍ത്തീകരിക്കാനുള്ള വിപുലപദ്ധതികളുമായാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന് പാര്‍ലമെന്റിലെത്തിയത്.
സ്വകാര്യവല്‍ക്കരണത്തിനും ഓഹരിവിറ്റുതീര്ക്കലും ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളും അതിന്റെ പ്രാധാന്യവും വിശദീകരിച്ചുകൊണ്ടാണ് നിര്മ്മലസീതാരാമന് ബജറ്റ് അവതരണം ആരംഭിച്ചതുതന്നെ. രണ്ട് പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ വിറ്റുതീര്ക്കുമെന്നും 2022ഓടെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഹരി വില്‍പ്പന പൂര്‍ത്തിയാകുമെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു.
ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന്, ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ്, കോണ്‍കോര്‍, പവന് ഹാന്‍സ്, എയര്‍ ഇന്ത്യ മുതലാവയുടെ ഉള്‍പ്പെടെ ഓഹരി വിറ്റുതീര്‍ക്കല്‍ 2022 ല്‍ പൂര്‍ത്തിയാകുമെന്നാണ് ധനമന്ത്രി അറിയിക്കുന്നത്. ഇവകൂടാതെ വില്പ്പനയ്ക്കുവെയ്ക്കുന്ന കമ്പനികളുടെ ലിസ്റ്റ് പരിഷ്കരിക്കുമെന്നും ധനമന്ത്രി പറയുന്നു.
ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 75 ശതമാനമാക്കി ഉയര്‍ത്താനുള്ള സുപ്രധാനനീക്കവും ധനമന്ത്രി വിശദീകരിച്ചു. 49 ശതമാനമായിരുന്ന വിദേശനിക്ഷേപപരിധിയാണ് ഒറ്റയടിയ്ക്ക് ഈ വിധത്തില്‍ ഉയര്‍ത്തിയത്. ഇതുകൂടാതെ രാജ്യത്തെ ഏഴ് പ്രധാന തുറമുഖങ്ങളുടെ നടത്തിപ്പ് സ്വകാര്യകമ്പനികള്‍ക്ക് കൈമാറുമെന്നും ധനമന്ത്രി പ്രസ്താവിച്ചു.