Top

‘അവര്‍ സംസാരിച്ചത് സച്ചിന്‍ ടെന്‍ഡുല്‍ക്കറിനോടാകും, എന്റടുത്ത് വരാന്‍ ധൈര്യമില്ല’; ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കി സച്ചിന്‍ പൈലറ്റ്

കോണ്‍ഗ്രസിന് ക്ഷീണം ഉണ്ടാക്കി താന്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സച്ചിന്‍ പൈലറ്റ്. ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അടുത്തത് സച്ചിനായിരിക്കുമെന്ന ബിജെപി വാദത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇരുപത്തിയഞ്ച് വര്‍ഷം പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പാര്‍ട്ടിവിട്ട് ബിജെപിയിലേക്ക് പോയ റീത്ത ബഹുഗുണ ജോഷി സച്ചിനുമായി സംസാരിച്ചിരുന്നു’ എന്ന് വലിയ തോതില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘റീത്ത ബഹുഗുണ സച്ചിനോട് സംസാരിച്ചെന്നാണ് പറഞ്ഞത്. അവര്‍ ഒരു പക്ഷെ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി സംസാരിച്ചിരിക്കാം. എന്നോട് അത്തരത്തിലൊരു […]

11 Jun 2021 6:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘അവര്‍ സംസാരിച്ചത് സച്ചിന്‍ ടെന്‍ഡുല്‍ക്കറിനോടാകും, എന്റടുത്ത് വരാന്‍ ധൈര്യമില്ല’; ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കി സച്ചിന്‍ പൈലറ്റ്
X

കോണ്‍ഗ്രസിന് ക്ഷീണം ഉണ്ടാക്കി താന്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സച്ചിന്‍ പൈലറ്റ്. ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അടുത്തത് സച്ചിനായിരിക്കുമെന്ന ബിജെപി വാദത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഇരുപത്തിയഞ്ച് വര്‍ഷം പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പാര്‍ട്ടിവിട്ട് ബിജെപിയിലേക്ക് പോയ റീത്ത ബഹുഗുണ ജോഷി സച്ചിനുമായി സംസാരിച്ചിരുന്നു’ എന്ന് വലിയ തോതില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘റീത്ത ബഹുഗുണ സച്ചിനോട് സംസാരിച്ചെന്നാണ് പറഞ്ഞത്. അവര്‍ ഒരു പക്ഷെ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി സംസാരിച്ചിരിക്കാം. എന്നോട് അത്തരത്തിലൊരു ചര്‍ച്ച നടത്താന്‍ അവര്‍ക്ക് ധൈര്യമുണ്ടാവില്ല’, സച്ചിന്‍ പറഞ്ഞു. ഇന്ധന വിലവര്‍ദ്ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് ജയ്പൂരില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ മധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്കിയിലേക്കിറങ്ങി പ്രവര്‍ത്തിക്കണമെങ്കില്‍ കോണ്‍ഗ്രസ് വിട്ട് രാജ്യത്തെ ഏക ദേശീയ പാര്‍ട്ടിയായ ബിജെപിയിലേക്ക് പോകണമെന്നും അതിനാലാണ് പാര്‍ട്ടി വിടുന്നതെന്നുമായിരുന്നു ബുധനാഴ്ച്ച ബിജെപിയില്‍ ചേരവെ ജിതിന്‍ പ്രസാദ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റും പാര്‍ട്ടിവിടുമെന്ന അഭ്യൂഹ പരന്നത്. കഴിഞ്ഞ വര്‍ഷം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായുള്ള അസ്വാരസ്യങ്ങളും മറ്റും ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി ഇത്തരം ഒരു പരാമര്‍ശത്തിന് മൂര്‍ച്ഛക്കൂട്ടിയത്.

ALSO READ: ബിജെപിക്കുള്ളില്‍ മമതയ്ക്ക് ചാരന്മാരോ? അമിത് ഷായ്ക്ക് ഒരുപടി മുന്നില്‍ കരുനീക്കങ്ങളുമായി ദീദീ

Next Story

Popular Stories