Top

‘ബിജെപി പിന്തുണ ആവശ്യപ്പെട്ടത് നാക്കുപിഴ’; തിരുത്തി സിഒടി നസീര്‍

ബിജെപി പിന്തുണ ആവശ്യപ്പെട്ടത് തനിക്ക് പറ്റിയ നാക്കുപിഴയെന്ന് തലശേരിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീര്‍. ബിജെപിയുടെ പരസ്യ പിന്തുണ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും ചോദിച്ച പണം കിട്ടാത്തതിനാലാണ് താന്‍ നിലപാട് മാറ്റിയതെന്ന പ്രചരണം തെറ്റാണെന്നും സിഒടി നസീര്‍ പ്രതികരിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ബിജെപി സിഒടി നസീറിന് പിന്തുണ പ്രഖ്യാപിച്ചത്. നസീര്‍ വാര്‍ത്താ സമ്മേളനം നടത്തി ബിജെപി പിന്തുണ ആവശ്യപ്പെട്ടിരുന്നു. വൈകാതെ ബിജെപി നേതൃത്വം നസീറിന് പിന്തുണ നല്‍കി. എന്നാല്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പാര്‍ട്ടി ഒരു സഹായവും തനിക്ക് ചെയ്തിട്ടില്ലെന്നും […]

1 April 2021 8:41 PM GMT

‘ബിജെപി പിന്തുണ ആവശ്യപ്പെട്ടത് നാക്കുപിഴ’; തിരുത്തി സിഒടി നസീര്‍
X

ബിജെപി പിന്തുണ ആവശ്യപ്പെട്ടത് തനിക്ക് പറ്റിയ നാക്കുപിഴയെന്ന് തലശേരിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീര്‍. ബിജെപിയുടെ പരസ്യ പിന്തുണ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും ചോദിച്ച പണം കിട്ടാത്തതിനാലാണ് താന്‍ നിലപാട് മാറ്റിയതെന്ന പ്രചരണം തെറ്റാണെന്നും സിഒടി നസീര്‍ പ്രതികരിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ബിജെപി സിഒടി നസീറിന് പിന്തുണ പ്രഖ്യാപിച്ചത്. നസീര്‍ വാര്‍ത്താ സമ്മേളനം നടത്തി ബിജെപി പിന്തുണ ആവശ്യപ്പെട്ടിരുന്നു. വൈകാതെ ബിജെപി നേതൃത്വം നസീറിന് പിന്തുണ നല്‍കി. എന്നാല്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പാര്‍ട്ടി ഒരു സഹായവും തനിക്ക് ചെയ്തിട്ടില്ലെന്നും ബിജെപിയുടെ സഹായമില്ലാതെ തന്നെ മത്സരത്തില്‍ തുടരുമെന്നും സിഒടി നസീര്‍ അറിയിച്ചു. പറ്റിയ അബദ്ധം തിരുത്തുകയാണെന്നും നസീര്‍ കൂട്ടി ചേര്‍ത്തു.

ഗാന്ധിയുടെ പേരിലുള്ള സംഘടനയുടെ നാമത്തില്‍ മത്സരിക്കുകയും ഗാന്ധി ഘാതകരുടെ വോട്ട് സ്വീകരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന അഭിപ്രായം പാര്‍ട്ടിയില്‍ രൂക്ഷമായിരുന്നു.
തലശ്ശേരിയിലെ ബിജെപി സ്ഥാനാര്‍ഥി ആയിരുന്ന എന്‍ ഹരിദാസിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയും കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിക്കുകയും ചെയ്ത നസീറിന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ ബിജെപിയിലും ഭിന്നത രൂക്ഷമായിരുന്നു.

2016ല്‍ 22,125 വോട്ട് നേടിയ ബിജെപിക്ക് ഇത്തവണ സ്ഥാനാര്‍ത്ഥിയില്ലാത്തത് യുഡിഎഫുമായുള്ള ധാരണ കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചിരുന്നു. സിപിഐഎമ്മിന്റെ സിറ്റിങ്ങ് എംഎല്‍എ എ എന്‍ ഷംസീര്‍, കോണ്‍ഗ്രസിന്റെ എംപി അരവിന്ദാക്ഷന്‍ എന്നിവരാണ് മത്സരംഗത്തുള്ളത്. കഴിഞ്ഞ തവണ 34,117 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷംസീര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന എ പി അബ്ദുള്ളക്കുട്ടിയെ പരാജയപ്പെടുത്തിയത്. ഷംസീര്‍ 70,741 വോട്ടും അബ്ദുള്ളക്കുട്ടി 36,624 വോട്ടും നേടി. ബിജെപി സ്ഥാനാര്‍ത്ഥി വി കെ സജീവനാണ് 22,125 വോട്ടുകള്‍ നേടി മൂന്നാമതെത്തിയത്.

Next Story