‘തലശ്ശേരിയില്‍ വോട്ട് മറിക്കാന്‍ ബിജെപി പദ്ധതി’; തെളിവുകള്‍ നാളെ പുറത്ത് വിടുമെന്ന് സിഒടി നസീര്‍
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത തലശ്ശേരിയില്‍ ബിജെപി വോട്ട് മറിക്കാന്‍ പദ്ധതിയിട്ടെന്ന് മണ്ഡലത്തിലെ ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സിഒടി നസീര്‍. ഇതിന് തെളിവുണ്ടെന്ന് വ്യക്തമാക്കിയ നസീര്‍ ബന്ധപ്പെട്ട ശബ്ദരേഖ നാളെ പുറത്തുവിടുമെന്നും അറിയിച്ചു. വലിയ തോതില്‍ വോട്ടുമറിക്കാനാണ് ബിജെപി പദ്ധതിയിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നേതാക്കള്‍ നടത്തിയ ചര്‍ച്ചകളുടെ ശബ്ദരേഖ തന്റെ പക്കലുണ്ട്. തലശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയില്ലാത്ത ബിജെപി ആര്‍ക്കുവേണ്ടി വോട്ടു മറിക്കാനാണ് ശ്രമം നടത്തുന്നത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ശനിയാഴ്ച്ച പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലശ്ശേരിയിലെ […]

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത തലശ്ശേരിയില്‍ ബിജെപി വോട്ട് മറിക്കാന്‍ പദ്ധതിയിട്ടെന്ന് മണ്ഡലത്തിലെ ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സിഒടി നസീര്‍. ഇതിന് തെളിവുണ്ടെന്ന് വ്യക്തമാക്കിയ നസീര്‍ ബന്ധപ്പെട്ട ശബ്ദരേഖ നാളെ പുറത്തുവിടുമെന്നും അറിയിച്ചു.
വലിയ തോതില്‍ വോട്ടുമറിക്കാനാണ് ബിജെപി പദ്ധതിയിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നേതാക്കള്‍ നടത്തിയ ചര്‍ച്ചകളുടെ ശബ്ദരേഖ തന്റെ പക്കലുണ്ട്. തലശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയില്ലാത്ത ബിജെപി ആര്‍ക്കുവേണ്ടി വോട്ടു മറിക്കാനാണ് ശ്രമം നടത്തുന്നത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ശനിയാഴ്ച്ച പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തലശ്ശേരിയിലെ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ തനിക്ക് ബിജെപി പിന്തുണ ലഭിച്ചാല്‍ അത് സ്വീരിക്കുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. പിന്നാലെ ബിജെപി പിന്തുണ പ്രഖ്യാപിച്ചെങ്കിലും വെറും പേരിനുള്ള പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് നസീര്‍ ഇന്നലെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി വോട്ടു മറിക്കാന്‍ പദ്ധതിയിട്ടെന്ന ആരോപണവുമായി നസീര്‍ എത്തിയിരിക്കുന്നത്.
തലശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എന്‍ ഷംസീറിനെതിരെയും നസീര്‍ രംഗത്തെത്തി. ഷംസീറിന്റെ തെരഞ്ഞെടുപ്പ് ചിലവ് പരിശോധിക്കപ്പെടണം. ഇത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും നസീര്‍ പറഞ്ഞു.
തലശ്ശേരിയിലെ ബിജെപി സ്ഥാനാര്‍ഥി ആയിരുന്ന എന്‍ ഹരിദാസിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയും കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിക്കുകയും ചെയ്ത നസീറിന് പിന്തുണ നല്കുന്ന കാര്യത്തില്‍ ബിജെപിയിലും ഭിന്നത രൂക്ഷമായിരുന്നു.
2016ല്‍ 22,125 വോട്ട് നേടിയ ബിജെപിക്ക് ഇത്തവണ സ്ഥാനാര്‍ത്ഥിയില്ലാത്തത് യുഡിഎഫുമായുള്ള ധാരണ കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചിരുന്നു. സിപിഐഎമ്മിന്റെ സിറ്റിങ്ങ് എംഎല്‍എ എ എന്‍ ഷംസീര്‍, കോണ്‍ഗ്രസിന്റെ എംപി അരവിന്ദാക്ഷന് എന്നിവരാണ് മത്സരംഗത്തുള്ളത്. കഴിഞ്ഞ തവണ 34,117 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷംസീര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന എ പി അബ്ദുള്ളക്കുട്ടിയെ പരാജയപ്പെടുത്തിയത്. ഷംസീര്‍ 70,741 വോട്ടും അബ്ദുള്ളക്കുട്ടി 36,624 വോട്ടും നേടി. ബിജെപി സ്ഥാനാര്‍ത്ഥി വി കെ സജീവനാണ് 22,125 വോട്ടുകള്‍ നേടി മൂന്നാമതെത്തിയത്.