ബിജെപി പിന്തുണ തള്ളിയത് പി ജയരാജന് പറഞ്ഞിട്ടോ?; തെരഞ്ഞെടുപ്പില്‍നിന്ന് പിന്മാറാന് പിജെ ആവശ്യപ്പെട്ടിരുന്നെന്ന് സിഒടി നസീര്‍
കണ്ണൂര്‍: ബിജെപി പിന്തുണ വേണ്ടെന്ന് തീരുമാനിച്ചതിന് പിന്നില്‍ പി ജയരാജനാണെന്ന വാദങ്ങള്‍ തള്ളി തലശ്ശേരിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീര്‍. അത്തരം പ്രചരണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ജയരാജന് നേരത്തെ ആവശ്യപ്പെട്ടിരുന്നെന്നും നസീര്‍ പറഞ്ഞു. ബിജെപി പിന്തുണ വേണ്ടെന്ന തീരുമാനത്തിന് പിന്നില്‍ പി ജയരാജനാണെന്നൊതെ്. തനിക്ക് അക്കാര്യം അറിയില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ പി ജയരാജന് വിളിച്ചിരുന്നു. പക്ഷേ, എനിക്കുതന്ന ഒരു വാക്കുപോലും പാലിക്കപ്പെട്ടിട്ടില്ല. പത്തിരുപത് കൊല്ലം സിപിഐഎമ്മിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ഞാന്‍. […]

കണ്ണൂര്‍: ബിജെപി പിന്തുണ വേണ്ടെന്ന് തീരുമാനിച്ചതിന് പിന്നില്‍ പി ജയരാജനാണെന്ന വാദങ്ങള്‍ തള്ളി തലശ്ശേരിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീര്‍. അത്തരം പ്രചരണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ജയരാജന് നേരത്തെ ആവശ്യപ്പെട്ടിരുന്നെന്നും നസീര്‍ പറഞ്ഞു.
ബിജെപി പിന്തുണ വേണ്ടെന്ന തീരുമാനത്തിന് പിന്നില്‍ പി ജയരാജനാണെന്നൊതെ്. തനിക്ക് അക്കാര്യം അറിയില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ പി ജയരാജന് വിളിച്ചിരുന്നു. പക്ഷേ, എനിക്കുതന്ന ഒരു വാക്കുപോലും പാലിക്കപ്പെട്ടിട്ടില്ല. പത്തിരുപത് കൊല്ലം സിപിഐഎമ്മിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ഞാന്‍. ഞാന്‍ പണ്ട് ക്രിക്കറ്റ് താരമായിരുന്നു. അതൊക്കെ മാറ്റിവെച്ചാണ് പാര്‍ട്ടി പ്രവര്‍ത്തനത്തിനിറങ്ങിയത്. പക്ഷേ, പാര്‍ട്ടിയില്‍നിന്നും എനിക്ക് നീതി ലഭിച്ചില്ല. കുറ്റപത്രം നല്കുമ്പോള് എഎന്‍ ഷംസീറിന്റെ പേരുണ്ടാവും എന്ന് പാര്‍ട്ടി എനിക്ക് ഉറപ്പ് നല്‍കിയിരുന്നതാണ്. ഷംസീറിന്റെ ഇടപെടലുകളുണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകളുള്ളതാണ്. കുറ്റപത്രം സമര്‍പ്പിക്കാന്‍ രണ്ട് വര്‍ഷത്തോളം വൈകി. മുഖ്യമന്ത്രിയടക്കമുള്ള ആളുകളെ പോയി കണ്ടിരുന്നു. പക്ഷേ, ചോദ്യം ചെയ്യുകപോലും ചെയ്യാതെ പൊലീസ് അയാള്‍ക്ക് ക്ലീന്‍ ചിറ്റ് നല്കുകയാണുണ്ടായത്. അത് വളരെ മോശം സന്ദേശമാണ് നല്‍കുന്നത്. ഇതൊക്കെക്കൊണ്ടാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും നസീര്‍ വ്യക്തമാക്കി.
ആശയപരമായി ബിജെപിയുമായി ഭിന്ന ധ്രുവത്തിലായതുകൊണ്ടാണ് ബിജെപി പിന്തുണ നിഷേധിച്ചതെന്നും നസീര്‍ ചൂണ്ടിക്കാട്ടി. ‘ആദ്യം വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ നാവിന് പിഴവ് വന്നു. തുടര്‍ന്ന് കൂടിയാലോചന നടത്തി. ബിജെപി പിന്തുണ വേണ്ട എന്നുതന്നെയായിരുന്നു ഭൂരിപക്ഷ അഭിപ്രായം. ആശയം ഉറച്ചതായതുകൊണ്ടാണ് സിപിഐഎമ്മില്‍നിന്ന് പുറത്തുപോയിട്ടും യുഡിഎഫിനൊപ്പമൊന്നും ചേരാതിരുന്നത്’.
‘എന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ആളാണ് സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി. അന്ന് കൊലപാതകത്തിന് ഗൂഢാലോചന നടത്തിയ രാജേഷിനെ പാര്‍ട്ടി പുറത്താക്കിയതാണ്. അദ്ദേഹം ഇന്നലെ മുഖ്യമന്ത്രിയുടെ തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തന രംഗത്തുണ്ട്. ഇത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് അറിയില്ല. ജനാധിപത്യത്തില്‍ ഒരാള്‍ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. സംഘടനയുടെ എല്ലാ ചുമതലകളും അംഗത്വവും ഉപേക്ഷിച്ചാണ് ഞാന്‍ വന്നത്. കോണ്‍ഗ്രസില്‍നിന്നും വിട്ടുവന്നാണ് ഇഎംഎസ്സും എകെജിയുമൊക്കെ കമ്മ്യൂണിസ്റ്റും സോഷ്യലിസ്റ്റ് പാര്‍ട്ടിയുമൊക്കെ രൂപീകരിച്ചത്. അന്നൊന്നും അവര്‍ക്കില്ലാത്ത ബുദ്ധിമുട്ടാണ് ഇന്നൊരാള്ക്കുണ്ടാവുന്നത്. ഒരു പ്രത്യയശാസ്ത്രം രൂപീകരിക്കാന്‍ പോലും സ്വാതന്ത്ര്യമില്ല. അത് മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്’, അദ്ദേഹം പറയുന്നു.
സ്ഥാനാര്‍ത്ഥിയില്ലാത്ത തലശ്ശേരിയില്‍ ബിജെപി വോട്ട് മറിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് നസീര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് തെളിവുണ്ടെന്ന് വ്യക്തമാക്കിയ നസീര്‍ ബന്ധപ്പെട്ട ശബ്ദരേഖ പുറത്തുവിടുമെന്നും അറിയിച്ചിരുന്നു. വലിയ തോതില്‍ വോട്ടുമറിക്കാനാണ് ബിജെപി പദ്ധതിയിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നേതാക്കള്‍ നടത്തിയ ചര്‍ച്ചകളുടെ ശബ്ദരേഖ തന്റെ പക്കലുണ്ട്. തലശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയില്ലാത്ത ബിജെപി ആര്‍ക്കുവേണ്ടി വോട്ടു മറിക്കാനാണ് ശ്രമം നടത്തുന്നത് എന്നത് സംബന്ധിച്ച വിവരങ്ങള്പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.