Top

കൊവിഡ് മരണക്കണക്കില്‍ തിരുത്തല്‍; ആലപ്പുഴയില്‍ മാത്രം കൂട്ടിച്ചേര്‍ത്തത് 284 മരണങ്ങള്‍

സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കില്‍ തിരുത്തല്‍. തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ചാണ് തിരുത്തല്‍ വരുത്തിയത്. സംസ്ഥാനത്തെ കൊവിഡ് മരണങ്ങളില്‍ സര്‍ക്കാര്‍ കുറച്ച് കാണിക്കുന്നു എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ആക്ഷേപം ഉന്നയിക്കുന്നതിനിടെയാണ് പട്ടിക പുതുക്കുന്നത്. കണക്ക് പുതുക്കിയത് പ്രകാരം ആലപ്പുഴ ജില്ലയില്‍ മാത്രം 284 മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ ജില്ലയില്‍ മാത്രം ആകെ കൊവിഡ് മരണം 1361 ആയതായി മാതൃഭുമി റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മരണങ്ങള്‍ ഇതിനോടകം പതിനാലായിരം പിന്നിട്ട് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ […]

12 July 2021 7:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് മരണക്കണക്കില്‍ തിരുത്തല്‍; ആലപ്പുഴയില്‍ മാത്രം കൂട്ടിച്ചേര്‍ത്തത് 284 മരണങ്ങള്‍
X

സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കില്‍ തിരുത്തല്‍. തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ചാണ് തിരുത്തല്‍ വരുത്തിയത്. സംസ്ഥാനത്തെ കൊവിഡ് മരണങ്ങളില്‍ സര്‍ക്കാര്‍ കുറച്ച് കാണിക്കുന്നു എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ആക്ഷേപം ഉന്നയിക്കുന്നതിനിടെയാണ് പട്ടിക പുതുക്കുന്നത്. കണക്ക് പുതുക്കിയത് പ്രകാരം ആലപ്പുഴ ജില്ലയില്‍ മാത്രം 284 മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ ജില്ലയില്‍ മാത്രം ആകെ കൊവിഡ് മരണം 1361 ആയതായി മാതൃഭുമി റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മരണങ്ങള്‍ ഇതിനോടകം പതിനാലായിരം പിന്നിട്ട് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 100 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,686 ആയി. ആലപ്പുഴയിലേതിന് സമാനമായി മറ്റ് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന കണക്കൂകള്‍ കൂടി പട്ടികയില്‍ ചേര്‍ത്താല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വലിയ കാലതാമസം ഉണ്ടാകുന്നതായി നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. മരണസംഖ്യ കുത്തനെ ഉയര്‍ന്ന മെയ് മാസത്തിലെ ദിവസങ്ങളിലെ പട്ടികയില്‍ ഏറെയും പത്ത് ദിവസം മുതല്‍ മൂന്നാഴ്ച്ച മുന്‍പ് വരെയുണ്ടായ മരണങ്ങളാണ് ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ സംശയമുള്ളവ പരിശോധിച്ച് സ്ഥിരീകരിക്കാനെടുക്കുന്ന കാലതാമസമാണ് പ്രശ്‌നമെന്നാണ് വകുപ്പ് വിശദീകരിക്കുന്നത്

Next Story