കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് 13 ലക്ഷം രൂപ നികുതി ചുമത്തി കോര്പ്പറേഷന്; ജപ്തി ഭീഷണി
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് കെട്ടിട നികുതി ചുമത്തി കോര്പ്പറേഷന്. 13 ലക്ഷം രൂപയാണ് നികുതി ഇനത്തില്‍ ചുമത്തിയത്. തുക അടച്ചില്ലെങ്കില്‍ കെട്ടിടം ജപ്തി ചെയ്യുമെന്നും അറിയിച്ചു. 2016 ല്‍ കെട്ടിടം നിര്‍മ്മിച്ചത് മുതലുള്ള നികുതിയാണിത്. എന്നാല്‍ ഒരു തദ്ദേശ സ്ഥാപനത്തിന് മറ്റൊരു സ്ഥാപനം നികുതി ചുമത്തുന്നത് നാട്ടില്‍ നടക്കാത്ത കാര്യമാണെന്നും കോര്പ്പറേഷന് രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നുമാണ് ജില്ലാ പഞ്ചായത്തിന്റെ ആരോപണം. എന്നാല്‍ ഇത് തീര്‍ത്തും നിയമപരമായ നടപടി മാത്രമാണെന്നാണ് കോര്പ്പറേഷന് മേയറുടെ വിശദീകരണം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് […]
21 May 2021 2:20 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് കെട്ടിട നികുതി ചുമത്തി കോര്പ്പറേഷന്. 13 ലക്ഷം രൂപയാണ് നികുതി ഇനത്തില്‍ ചുമത്തിയത്. തുക അടച്ചില്ലെങ്കില്‍ കെട്ടിടം ജപ്തി ചെയ്യുമെന്നും അറിയിച്ചു.
2016 ല്‍ കെട്ടിടം നിര്‍മ്മിച്ചത് മുതലുള്ള നികുതിയാണിത്. എന്നാല്‍ ഒരു തദ്ദേശ സ്ഥാപനത്തിന് മറ്റൊരു സ്ഥാപനം നികുതി ചുമത്തുന്നത് നാട്ടില്‍ നടക്കാത്ത കാര്യമാണെന്നും കോര്പ്പറേഷന് രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നുമാണ് ജില്ലാ പഞ്ചായത്തിന്റെ ആരോപണം.
എന്നാല്‍ ഇത് തീര്‍ത്തും നിയമപരമായ നടപടി മാത്രമാണെന്നാണ് കോര്പ്പറേഷന് മേയറുടെ വിശദീകരണം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാണ് നോട്ടീസ്
- TAGS:
- corporation
- Kannur