Top

കെഎം ഷാജി 1,38,590 രൂപ പിഴയടക്കണമെന്ന് കോര്‍പ്പറേഷന്‍; എംഎല്‍എയുടെ കോഴിക്കോട്ടെ വീട് ഏകദേശം 1.6 കോടി വിലമതിക്കുന്നത്

കെഎം ഷാജി എംഎല്‍എയുടെ വീട് നിര്‍മ്മാണത്തിലെ ക്രമക്കേടിന് 1,38,590 രൂപ പിഴയായി അടക്കണമെന്ന് കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചു.

27 Oct 2020 11:51 PM GMT

കെഎം ഷാജി 1,38,590 രൂപ പിഴയടക്കണമെന്ന് കോര്‍പ്പറേഷന്‍; എംഎല്‍എയുടെ കോഴിക്കോട്ടെ വീട് ഏകദേശം 1.6 കോടി വിലമതിക്കുന്നത്
X

കെഎം ഷാജി എംഎല്‍എയുടെ വീട് നിര്‍മ്മാണത്തിലെ ക്രമക്കേടിന് 1,38,590 രൂപ പിഴയായി അടക്കണമെന്ന് കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചു. വീട് നിര്‍മ്മാണം പൂര്‍ത്തിയായ 2016 മുതലുള്ള വര്‍ഷം കണക്കാക്കിയാണ് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ വര്‍ഷങ്ങളിലെ മൊത്തം പിഴത്തുകയാണ് 1,38,590 രൂപ.

എംഎല്‍എയുടെ കോഴിക്കോട്ടെ വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്നാണ് കോര്‍പറേഷന്‍ കണ്ടെത്തിയിരുന്നു. വീടിന്റെ മൂന്നാംനില പൂര്‍ണമായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.

നഗരസഭാ ടൗണ്‍ പ്ലാനിങ് വിഭാഗം ഉദ്യോഗസ്ഥന്‍ എംഎം ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനാ റിപ്പോര്‍ട്ട് ഇഡിയ്ക്ക് കൈമാറിയത്. മുഴുവന്‍ രേഖകളും കേന്ദ്ര ഏജന്‍സിയ്ക്ക് നല്‍കിയെന്ന് എംഎം ജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Next Story