Top

കൊവിഡ്: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ ഒന്നരലക്ഷത്തിലേക്ക്

നിലവിൽ ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 10 ലക്ഷം കടന്നു.

9 April 2021 11:09 PM GMT

കൊവിഡ്: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ ഒന്നരലക്ഷത്തിലേക്ക്
X

രാജ്യത്ത് പ്രതിദിന കൊവിഡ്-19 കേസുകള്‍ ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു. 145384 കൊവിഡ് കേസുകളാണ് ഇന്നലെ ഇന്ത്യയിൽ രേഖപ്പെടുത്തിയത്. നിലവിൽ ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 10 ലക്ഷം കടന്നു.

ഇതോടെ ഇതുവരെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചവര്‍ 1,32,05,0926 ആയി. 1,45,384 പുതിയ കേസുകളോടെ ഇന്ത്യയിൽ ഇത് ഏറ്റവും ഉയർന്ന ഏകദിന കുതിപ്പാണ്.

1,68,436 പേരാണ് കൊവിഡ് ബാധ മൂലം രാജ്യത്ത് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണനിരക്ക് 794 ആയി. അനിയന്ത്രിതമായ രോഗവർദ്ധനവ് മൂലം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളും വീണ്ടും നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ് .

Next Story