Top

‘കൊവിഡ് വാക്‌സിനെടുക്കുന്ന മനുഷ്യര്‍ മുതലയാകും, പെണ്ണുങ്ങള്‍ക്ക് താടി വരും’; പരിഹാസവുമായി ബ്രസീല്‍ പ്രസിഡന്റ്

വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യവുമായിരിക്കും. വാക്‌സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

19 Dec 2020 8:19 AM GMT

‘കൊവിഡ് വാക്‌സിനെടുക്കുന്ന മനുഷ്യര്‍ മുതലയാകും, പെണ്ണുങ്ങള്‍ക്ക് താടി വരും’; പരിഹാസവുമായി ബ്രസീല്‍ പ്രസിഡന്റ്
X

വാക്‌സിന് സ്വീകരിച്ചതിനുശേഷം വ്യക്തികള്‍ക്കുണ്ടാകുന്ന തകരാറുകള്‍ക്ക് തങ്ങള്‍ ഉത്തരവാദി ആയിരിക്കില്ലെന്ന ഫൈസര്‍ കമ്പനിയുടെ വാദത്തിനുനേരെ രൂക്ഷ വിമര്‍ശനവുമായി ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോ. വാക്‌സിന്‍ നിങ്ങളെ ചിലപ്പോള്‍ മുതലകളാക്കി മാറ്റാം, സ്ത്രീകള്‍ക്ക് താടി വന്നേക്കാം അതിനൊന്നും കമ്പനിയ്ക്ക് ഉത്തരവാദിത്വം ഇല്ലെന്നായിരുന്നു ബോള്‍സൊനാരോയുടെ പരിഹാസം. താന്‍ വാക്‌സിന്‍ ഡോസ് സ്വീകരിക്കില്ലെ പരസ്യപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ബോള്‍സൊനാരോയുടെ അടുത്ത വിവാദ പ്രസ്താവന. രോഗപ്രതിരോധവുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രസീലുകാരുടെ രോഗപ്രതിരോധശേഷി മികച്ചതാണെന്നും അവരെ ഒരു രോഗവും അവരെ അടിമയാക്കില്ലെന്നും മുന്‍പ് ബോള്‍സൊനാരോ വാദിച്ചിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ബ്രസീലില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചത്. താന്‍ മുന്‍പ് കൊവിഡ് ബാധിതനായിരുന്നതിനാല്‍ തന്നെ തന്റെ ശരീരത്തില്‍ ആന്റിബോഡി ഉല്‍പ്പാദിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ വാക്‌സിന്‍ സ്വീകരിക്കുന്നില്ല. വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യവുമായിരിക്കും. വാക്‌സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ ചിലപ്പോള്‍ മുതലകളായി മാറിയേക്കാം. ചിലപ്പോള്‍ സ്ത്രീകള്‍ക്ക് താടി വന്നേക്കാം. പുരുഷന്മാര്‍ക്ക് സ്ത്രീകളുടെ ശബ്ദം വന്നേക്കാം. ഇതിനൊന്നും കമ്പനി ഉത്തരവാദി ആയിരിക്കില്ലല്ലോ. നിങ്ങളൊക്കെ സൂപ്പര്‍ ഹ്യൂമണായി മാറിയാലും കമ്പനിയ്ക്ക് ഒന്നും ചെയ്യാനില്ല’. ബോള്‍സൊനാരോയുടെ പരിഹാസമിങ്ങനെ.

അമേരിക്കന്‍ കമ്പനിയായ ഫൈസറും ഭാരത് ബയോടെക്കും സംയുക്തമായി വികസിപ്പിച്ച വാക്‌സിനാണ് ബ്രസീലില്‍ ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ആകെ 72 ലക്ഷം പേരാണ് ബ്രസീലില്‍ രോഗബാധിതരായത്.

Next Story

Popular Stories